പുലരിതൻ പ്രഭയേറ്റുണരും മുൻപേ,
പൊരുളറിയാത്തൊരു നോവുണരുമ്പോൾ.
ശുഭ്രവസ്ത്രമിട്ട കനിവിൻ സത്യമായ്,
ചുറ്റും വിളങ്ങുന്ന പുണ്യമേ നിങ്ങൾ!

​തളരുന്ന മിഴികളിൽ പ്രത്യാശ നൽകാൻ,
തഴുകുന്ന കൈകളിൽ സാന്ത്വനമേകാൻ.
മാതൃത്വമേറുന്ന സ്നേഹത്തിൻ ഭാവം,
നേഴ്സെന്ന നാമം പവിത്രമായ് വാഴുന്നു!

​ആതുര സേവന വീഥികൾ തോറും,
ആശതൻ പൊൻതിരി നീട്ടിടുന്നു.
സ്വന്തം സുഖങ്ങളും മോഹവും മറന്ന്,
അന്യന്റെ പ്രാണനായ് കാവൽ നിൽക്കുന്നു!

​മരുന്നിനേക്കാളും കുളിർമയേകുന്ന,
മാധുര്യമേറുന്ന വാക്കിൻ സുഗന്ധം.
വേദന തിങ്ങുന്ന മൗനത്തിൽ പോലും,
പുഞ്ചിരി തൂകുന്ന ആശ്വാസ തീരം!

​കരുണതൻ ഉറവയായ് ഒഴുകുന്ന പുണ്യം,
ലോകത്തിൻ താങ്ങായി നിൽക്കുന്ന ശക്തി.
നന്ദി ചൊല്ലുന്നു ഞങ്ങൾ ഹൃദയത്തിൽ നിന്നും,
നന്മതൻ നക്ഷത്ര ശോഭയേ നിങ്ങൾ!

ബി_സുരേഷ്കുറിച്ചിമുട്ടം

By ivayana

Leave a Reply

Your email address will not be published. Required fields are marked *