മോഹത്തിന്റ യുദ്ധങ്ങൾക്ക്..
സ്വന്തമാക്കലിന്റെ വിജയഗാഥകൾക്കപ്പുറം
പതിയെ നിറമടർന്നു
പഴകിയൊരു ചുമർ ചിത്രമായ
കഥ പറയാനുണ്ടാകും..
ശേഷം ഓർമ്മക്കൊളുത്തുകൾ
അഴിച്ചെടുത്ത്..
ഇന്നലെയുടെ ഒതുക്കുകല്ലുകൾ
ഇറങ്ങി..
ചിണുങ്ങി പെയ്യുന്നൊരു
ചെറുമഴയിൽ നനഞ്ഞ്..
വിളറിയുതിർന്ന പൂവാക
യിതളുകളിൽ..
പ്രണയ മർമ്മരങ്ങൾ..
പൊതിഞ്ഞോളിപ്പിച്ച്…
പായൽ ചെടി പച്ചകൾ
തണുപ്പിച്ച പടവുകൾ താണ്ടി..
സ്വത്വത്തിലേക്കിറങ്ങി പോകുമ്പോൾ..
ഭ്രമമടർന്ന തടയണകളിൽ..
വിഷാദത്തിന്റെ ചതുപ്പുകൾ
പതിയിരിക്കും..
ഇഷ്ടത്തിന്റെ വേരുകൾ പടർന്ന..
പുറമേക്ക് നോക്കിയാൽ
കാടെന്നു തോന്നിച്ച..
ഒറ്റമരച്ചില്ലകൾ..
ഇലയൂർന്നു നിൽക്കുന്നുണ്ടാവും..
ഇലത്തഴപ്പുകൾ വകഞ്ഞെത്തിയിരുന്ന
ചെറുക്കാറ്റപ്പോൾ…
മൗനത്തിലേക്ക് പ്രയാണമാരംഭിച്ചിട്ടുണ്ടാവും..

By ivayana

Leave a Reply

Your email address will not be published. Required fields are marked *