രചന: എം.പി. ശ്രീകുമാർ ✍
കോടിലിംഗപുരത്തമ്മെ
കൊടുങ്ങല്ലൂരമ്മെ ദേവി
കോടിക്കോടി പ്രണാമങ്ങൾ
തൃപ്പാദങ്ങളിൽ
.അംബികെ നമിയ്ക്കുന്നു
പൊൻപ്രഭ ചൊരിഞ്ഞീടുന്ന
അവിടുത്തെ ചരണങ്ങൾ
.ജഗദീശ്വരീ
ആദിയുഷസ്സിലുമമ്മെ
അന്ത്യസായംസന്ധ്യയിലും
പൊൻദീപമായ് വിളങ്ങുന്ന
സത്ചിദാനന്ദെ
ഓടിയോടിത്തളരുമ്പോൾ
വാടിടാതെയിരിയ്ക്കണ
പേടികൂടാതെ പോകാൻ
കാലടികൾക്കാകണെ
ആടി ഞങ്ങൾ വരുന്നമ്മെ
പാടി ഞങ്ങൾ വരുന്നമ്മെ
ആയിരം കണ്ഠത്തിൽ നിന്നു –
മപദാനങ്ങൾ
ജ്ഞാനസ്വരൂപിണി ദേവി
ശക്തിസ്വരൂപിണി ദേവി
ദുർഗ്ഗാരൂപിണി ദേവി
ശരണമമ്മെ
കോടിലിംഗപുരത്തമ്മെ
കൊടുങ്ങല്ലൂരമ്മെ ദേവി
കോടിക്കോടി പ്രണാമങ്ങൾ
തൃപ്പാദങ്ങളിൽ

