നഗ്നത പ്രദർശിപ്പിച്ചാണ് സ്ത്രീകൾ സോഷ്യൽ മീഡിയയിൽ പണം ഉണ്ടാക്കുന്നത് എന്നും സ്ത്രീകൾക്ക് പണത്തിൽ മാത്രമാണ് കണ്ണെന്നും അതിനു വേണ്ടി അവർ എന്തും ചെയ്യുമെന്നും പുരുഷന്മാർക്കിടയിൽ പൊതുധാരണയുണ്ട്. കുറച്ചൊക്കെ ശരിയാണ്.
ഇനി നഗ്നത പ്രദർശിപ്പിക്കുന്ന പെണ്ണുങ്ങളോടാണ്. ബുദ്ധി ഉണ്ടെങ്കിൽ നഗ്നത പ്രദർശിപ്പിക്കാതെയും സോഷ്യൽ മീഡിയ വഴി പണം ഉണ്ടാക്കാം.
ഏതാനും ഡോളറിനു വേണ്ടി തുണിയുരിഞ്ഞിട്ട് പിന്നീട് തലയിൽ വെട്ടം വീഴുമ്പോൾ അതിന്റെ നൂറിരട്ടി കൊടുത്താലും നിങ്ങൾക്ക് നഷ്ടമായ അന്തസ്സും അഭിമാനവും തിരികെ കിട്ടില്ല. നിങ്ങളുടെ കൂടെ കൂടുന്ന പുരുഷന്മാരും നിങ്ങളെ പോലെ തന്നെ ഇത്തരം വഴികളിലൂടെ പണം ഉണ്ടാക്കുന്നവർ ആയിരിക്കും.

പണ്ട് പാവമായിരുന്ന എന്റെ എഫ്ബിയിലെ ചില സുഹൃത്തുക്കൾ അതും 40 കഴിഞ്ഞവർ ജെമിനിയോട് മുന്നിലും പിന്നിലും തുറിച്ചു നിൽക്കുന്ന കൊഴുത്ത സ്ത്രീ ശരീരങ്ങൾ ആവശ്യപ്പെട്ട് അതിനു മുകളിൽ സ്വന്തം തല ഒട്ടിച്ച് പോസ്റ്റുന്നത് ഈയിടെ പതിവാണ്. അതിന്റെ ചുവട്ടിൽ വന്നു കോഴിത്തരം ഒളിച്ചു വെച്ച ഒരു വിഭാഗം.. ഹായ് സുന്ദരി… ആഹാ പൊളിച്ചു… മോൾ പണ്ടെത്തേതിലും കൂടുതൽ സുന്ദരിയായല്ലോ.. എന്നൊക്കെ സ്നേഹം വാരി വിതറുമ്പോൾ വേറെ ഞരമ്പ് രോഗം ബാധിച്ച വിഭാഗം.. കളിക്കാൻ കിട്ടുമോ.?.. റേറ്റ് എത്രയാണ്? മുഴുത്ത ചരക്ക്.. രാത്രിയിൽ ഇൻബോക്സിൽ വാ… എന്നൊക്കെയാവും കമന്റിടുക. എന്തായാലും പോസ്റ്റ് മുതലാളിക്ക് പുരുഷന്മാരിൽ നിന്ന് മാത്രം കണക്കില്ലാതെ ലൈക്കും കമന്റ് കിട്ടിയിരിക്കും…. അത്തരം പോസ്റ്റുകളിൽ ഒരു സ്ത്രീ പോലും കമന്റ് ചെയ്തിട്ടുണ്ടാവില്ല.

ഇനി രണ്ടാം വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ ജെമിനി ഒന്നും കൂടാതെ തന്നെ മുലയും വയറും തുടയും കാണിച്ചു പലേപോസിലും കിടന്നും ഇരുന്നും ഫോട്ടോ ഇട്ട് പുരുഷന്മാരിലെ ഞരമ്പു രോഗികളോട് ഒരു ചോദ്യമാണ്.. ഈ ഡ്രസ്സ് എങ്ങനെ എനിക്ക് ചേരുന്നുണ്ടോ?? പ്രതികരണം ഞാൻ ഇവിടെ എഴുതണ്ടല്ലോ 😌😌. ഈ വിഭാഗത്തിനാണു കൂടുതൽ ഡിമാൻഡ്. ആദ്യം പറഞ്ഞത് ചെറിയ മീനുകളാണ്.

അധ്വാനിക്കാതെ പണം ഉണ്ടാക്കാൻ വഴികൾ തേടുന്നവർ ഉള്ള ഈ കാലത്ത്…പെണ്ണിന്റെ ഒരു രോമം കണ്ടാൽ പോലും ഉദ്ധാരണം വരുന്ന പുരുഷന്മാർ ഉള്ളിടത്തോളം ഇതൊക്കെ ഇവിടെ നടക്കും. നമുക്ക് ഒന്നും ചെയ്യാനില്ല.

By ivayana

Leave a Reply

Your email address will not be published. Required fields are marked *