​അറിയാതെയെൻ മനം കവർന്നൊരു ഗന്ധമായ്,
അരികിലായ് പെയ്യുന്നു നിൻ പ്രണയമിന്ന്.
ഒരു നേർത്ത കാറ്റായ് നീ വന്നു തൊടുമ്പോൾ
എൻ്റെ ഉയിരിലാകെ വസന്തം വിരിയുന്നു!

​ഇടനാഴിയിൽ നമ്മൾ മിണ്ടാതെ നിൽക്കവേ,
ഇരുഹൃദയതാളവും ഒന്നായ്‌ തുടിച്ചിരുന്നു.
ഒരു നൂറു പിച്ചകം പൂത്തപോൽ തോന്നി നീ-
യെൻ്റെ ചാരെ പതിയെ അണയവേ!

​വാക്കുകൾ തോൽക്കുന്ന മൗനത്തിൻ വേളയിൽ,
നിൻ ശ്വാസഗന്ധമെൻ നെഞ്ചിൽ പടരുന്നു.
മഴവില്ലു പോലെയീ പ്രണയത്തിൻ വർണ്ണം,
മനസ്സിന്റെ വാനിൽ നിറക്കൂട്ടു ചാർത്തുന്നു!

​പിരിയുന്ന വേളയിൽ നീ തന്ന വാക്കുകൾ,
ഇന്നും മങ്ങാത്ത ഓർമ്മ തൻ ഗന്ധമാം.
കാലങ്ങൾ എത്രയോ മുന്നോട്ടു പോവുകിലും,
മായാതെ നിൽക്കുന്നു നിൻ സ്നേഹസൗരഭം!

​നിൻ കൺമുനകളിൽ വിരിയുന്നൊരാപുഞ്ചിരി,
എൻ ജീവനിൽ ചാർത്തും അമൃതവർഷം.
മരണമില്ലാത്തൊരീ പ്രണയതീരങ്ങളിൽ,
നിൻ സുഗന്ധം നുകർന്നു ഞാൻ കാത്തുനിൽപ്പൂ!

ബി_സുരേഷ്കുറിച്ചിമുട്ടം

By ivayana

Leave a Reply

Your email address will not be published. Required fields are marked *