ഇന്ത്യയുടെ
നിർത്താതെയുള്ള
കരച്ചിൽ കേട്ടാണ്
ഞാനിപ്പോൾ
അതിരാവിലെ ഉണരുന്നത്,
ഹിന്ദുവെന്ന്
മുറവിളി കൂട്ടുന്നവന്റെ
കൗസല്യസുപ്രഭാതങ്ങൾ
വഴി നീളെ കേൾക്കുന്നുണ്ട് ,
വേലിയ്ക്കകത്ത്
പൂത്തു നിൽക്കേണ്ട
പൂവിനു പകരം
വിഷസർപ്പങ്ങൾ
കാവി തുണി ചുറ്റി
മുറ്റങ്ങളിലേയ്ക്ക്
ഇഴഞ്ഞു നീങ്ങുന്നു,
കുളക്കടവിലെ വെള്ളം
പച്ചയാക്കിയെന്ന്
പറഞ്ഞാണ്
ആദ്യത്തെ കത്തി കുത്തുണ്ടായത്,
വഴിയാത്രയിൽ നിന്നിരുന്ന
പോത്തിനെ വണങ്ങിയില്ലെന്ന
പേരിലാണ്
വാക്ക്തർക്കങ്ങൾ
പൊട്ടിമുളച്ചത്,
പൈപ്പിൻ ചോട്ടിൽ
മൂത്രപ്രസാദം മൂന്നു നേരവും
വേണമെന്നു പറഞ്ഞാണ്
പഞ്ചായത്തു മുഴുക്കെ
സമരം തുടങ്ങിയത്,
അയൽവക്കത്തുള്ളവൻ
മാപ്പിളയാണെന്നും
ഇത് നമ്മുടെ മാത്രം
രാജ്യമാണെന്നും
പറഞ്ഞതു കേൾക്കാതിരുന്ന
ഒരുത്തന്റെ ചെവിയിൽ
അവർ ഈയം ഒഴിച്ചു,
നാളികേരത്തിന്റെ നാട്ടിൽ
വില നിലവാരത്തിൽ
പിടിച്ചു നിൽക്കാൻ
വിളിച്ചാലോടി മറുതോണി
ചാടുന്ന കക്ഷി തുഴച്ചില്ക്കാരെ
അവർ അടിമപണിയ്ക്കെടുത്തു,
വിദ്യാഭ്യാസ സമ്പ്രദായത്തിൽ
ഇന്ത്യയുടെ ചരിത്രം തിരുത്തുകയും
യുദ്ധങ്ങൾ കൊണ്ടു
നാശമായ രാമായണവും,
മഹാഭാരതവും
ഇരുത്തി വായിപ്പിക്കാത്തവർക്ക്
ചുങ്കം ചുമത്തുകയും
ചെയ്തു,
ഇന്ത്യയുടെ ദിവസേനയുള്ള
കരച്ചിൽ കേട്ടാണ്
ഞാനുണരുന്നത്.
മക്കൾ കരയുമ്പോൾ
അമ്മ നോക്കി നിൽക്കാറില്ലെന്നും,
അമ്മയ്ക്ക് വേദനിച്ചാൽ
മക്കൾ പ്രതികരിക്കുമെന്നും
ജീവീതത്തിൽ നിന്ന് ഞാൻ
വായിച്ചിട്ടുണ്ട്.
കലാപ യന്ത്രങ്ങൾ കൊണ്ട്
രാജ്യമാകെ ഉഴവു ചെയ്യുന്ന
സംഘാദികളെ ഇല്ലാതാക്കുന്ന
പക്ഷം
നിങ്ങൾ നിർത്താതെ
കരയുന്ന
ഭാവി തലമുറയുടെ
പാരമ്പര്യക്കാരാവും ,
വരു നമുക്കിന്ത്യയെ
രക്ഷിക്കാം ,
ഇന്ത്യയുടെ നിർത്താതെയുള്ള
കരച്ചിലിൽ
എന്റെ കവിതയും
നിർത്താതെ കരയുന്നു,
എന്റെ വിരലിനോട്
ഞാൻ സന്ധി ചെയ്യുക തന്നെ
ചെയ്യും ,

By ivayana

Leave a Reply

Your email address will not be published. Required fields are marked *