ഈ ചിത്രത്തിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കൂ… രണ്ട് കുഞ്ഞു കൈകളും ഒടിഞ്ഞു നുറുങ്ങി, പ്ലാസ്റ്ററിന്റെ കെട്ടുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ ആ പിഞ്ചുബാല്യം സഹിച്ച നരകയാതന എത്രയായിരിക്കും! ആ പൈശാചിക മർദ്ദനങ്ങൾക്കൊടുവിൽ, ആന്തരിക രക്തസ്രാവവും ജനനേന്ദ്രിയത്തിൽ പോലുമേറ്റമാരകമായ മുറിവുകളുമായി ആ പിഞ്ചുജീവൻ ഈ ലോകത്തുനിന്ന് നിഷ്കരുണം തുടച്ചുമാറ്റപ്പെടുമ്പോൾ, നമ്മൾ ആരെയാണ് പ്രതിക്കൂട്ടിൽ നിർത്തേണ്ടത്? ആ ക്രൂരനായ രണ്ടാനച്ഛനെ മാത്രമോ?

അല്ല! പെറ്റവയറിന്റെ കടമ മറന്ന്, കാമഭ്രാന്തിനും ആഡംബരത്തിനും വേണ്ടി സ്വന്തം കുഞ്ഞിനെ വേട്ടക്കാരന് എറിഞ്ഞുകൊടുത്ത ആ അമ്മയും, ഒന്നിനും പ്രതികരിക്കാതിരുന്ന ബന്ധുക്കളും, എല്ലാം അറിഞ്ഞിട്ടും അന്യന്റെ വീട്ടിലെ കാര്യമെന്ന് പറഞ്ഞ് ജനലുകൾ കൊട്ടിയടച്ച നീയും ഞാനുംഅടങ്ങുന്ന ഈ സമൂഹവുമാണ് ഒന്നാം പ്രതികൾ!
ഒരുമൃഗത്തിനുപോലും ചെയ്യാൻ തോന്നാത്ത വിധം, ആകുഞ്ഞുശരീരത്തിന്റെആന്തരികാവയവങ്ങളെ തകർത്തു തരിപ്പണമാക്കിയും ജനനേന്ദ്രിയത്തിൽ വരെ മാരകമായി പരിക്കേൽപ്പിച്ചും ആസുരതആടിത്തിമിർത്തപ്പോൾ ആ കുഞ്ഞ്അനുഭവിച്ചമരണവേദനചിന്തിക്കാവുന്നതിലും അപ്പുറമാണ്.

ചുമരുകൾക്കപ്പുറത്ത്നിന്ന്ആകുഞ്ഞിന്റെഅസ്ഥികൾനുറുങ്ങുന്നശബ്ദവും മരണവേദനയിലുള്ള നിലവിളിയും കേട്ടിട്ടും, ഒന്നും കാണാത്തവരായും കേൾക്കാത്തവരായും മാറി നിന്ന നാട്ടുകാരും ബന്ധുക്കളും വെറും കാഴ്ചക്കാരല്ല;അവരുംഈകൊലപാതകത്തിലെ സജീവ പങ്കാളികളാണ്.
“നമുക്കെന്തിന് വേണ്ടാത്ത കേസും വയ്യാവേലിയും ” എന്ന നമ്മുടെ ആത്മഗതം യഥാർത്ഥത്തിൽ കൊലയാളിയുടെ കയ്യിലെആയുധത്തിന് മൂർച്ച കൂട്ടുകയായിരുന്നു. സ്വന്തം വീടിന്റെ ഉമ്മറത്തിരുന്ന് പ്രബുദ്ധത പ്രസംഗിക്കുകയും, തൊട്ടപ്പുറത്ത് ഒരു കുഞ്ഞ്ചോരയൊലിപ്പിച്ചു പിടയുമ്പോൾ കണ്ണടയ്ക്കുകയും ചെയ്യുന്ന നമ്മുടെ ഈ മൗനം കൊലപാതകത്തേക്കാൾ വലിയ ക്രൂരതയാണ്.

നൂറുശതമാനം സാക്ഷരതയുടെ അഹങ്കാരവും ചുമന്ന് നടക്കുന്ന കേരളമേ, ലജ്ജിച്ചു തലതാഴ്ത്തുക! അക്ഷരമറിയാമെന്നത് കൊണ്ട് മാത്രം ഇവിടെ ആരും മനുഷ്യരാകുന്നില്ലെന്ന് ഈ ചോരപ്പാടുകൾ വീണ്ടും തെളിയിക്കുന്നു.
പ്ലാസ്റ്ററിട്ട ആ കൈകളോടെ നിസ്സഹായനായി നോക്കുന്ന കുഞ്ഞ് ചോദിക്കുന്നത് ഒന്നുമാത്രമാണ്—ഞാൻ നരകയാതന അനുഭവിച്ചപ്പോൾ, എന്റെ ഉള്ളുപൊട്ടി ചോരയൊലിച്ചു പിടഞ്ഞപ്പോൾ നിങ്ങൾ എവിടെയായിരുന്നു? ഇനിയെത്ര കുരുന്നുകൾ ഈ നാൽച്ചുവരുകൾക്കുള്ളിൽ ഇത്തരത്തിൽ ക്രൂരമായി ഒടുങ്ങണം നിന്റെയൊക്കെ ഉറക്കം ഉണരാൻ?

ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയയിലുംവാചകക്കസർത്തുനടത്തിയാൽ തീരുന്നതല്ല ഈ പാപം. സ്വന്തം ചോരയെ ഒറ്റിക്കൊടുക്കുന്ന അമ്മമാർക്കും, മൗനം കൊണ്ട് ഈ മൃഗീയതയ്ക്ക് കൂട്ടുനിൽക്കുന്ന സമൂഹത്തിനും കാലം ഒരിക്കലും മാപ്പ് നൽകില്ല. ഇനിയെങ്കിലും ഈ കപടതയുടെ ജനലുകൾ തുറക്കൂ… പ്രതികരിക്കൂ, കാരണം അടുത്ത ഇര നമ്മുടെ വീട്ടിൽ നിന്നുമാകാം!

ലയാമ്മനെപ്പോളിയൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *