രചന : ശിവദാസൻ മുക്കം ✍️
ഞങ്ങൾ രണ്ടുപേർ പരസ്പരമറിയാതെ
അകന്നു പോയവർ…
ഒരു സമാന്തര കോളേജങ്കണത്തിൽ ഒന്നിച്ചു
പാഠം കുട്ട്യോൾക്ക് ചൊല്ലി കൊടുത്തോർ…
അടുത്തൂൺ കൈപറ്റി മടങ്ങവെ സൗഹൃദചിരിയങ്കണത്തിൽ
ഉതിർമണിപോൽ വാക്കുകൾ കൊഴിഞ്ഞു വിഴവേ…
വെള്ളികൊലുസുപ്പോലവനെന്നോടു
ചിരിച്ചു തോളിൽ സൗഹൃദം തട്ടി കോൾമയിർ കൊള്ളവെ…
പരസ്പരം പകർന്നു കാലം
കൈകോർത്തു വെച്ചൊരാ കളിവാക്കുകൾ…
കണ്ണിൽ ഒളിച്ചു വെച്ചു, സമ്മാനിച്ചു
തെളിയീച്ചവനൊരാനന്തവാക്കുകൾ തൻ വനമാല…
ചടുലമായി ആവോളം വാക്കുകൾ
പരൽമീനുപോൽ തെളിഞ്ഞെത്തി
കണ്ണിലെ വിസ്മയം…
എന്തുണ്ട് പറയുവൻ ഇനിയെന്നെങ്കിലും
കാണാൻ കൊതിയാവുന്നു…
അതു വരേയ്ക്കും പാത്തു വെക്കാം
നീ തന്നോരിളം പുഞ്ചിരി
കെടാതെ …
കെടാതെ കാത്തു വെക്കുമെന്റെ
ഹൃദയത്തിലൊരു ഉദയാർക്ക ശോഭ പോൽ.
