ഇത് ലയണൽ മെസ്സി ആണ്…അറിയാമല്ലോ ?

ഈ കുഞ്ഞ് വരുന്ന ജൂലൈ 20 തിങ്കളാഴ്ച ന്യു ജേഴ്സിയിലെ MetLife സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്ന ഫിഫ ലോകകപ്പ് ഫൈനലിൽ സാക്ഷാൽ ലയണൽ മെസ്സിയെ നേരിടാൻ പോകുന്നു…. അതെ ..
ആ കുഞ്ഞിന് ഇപ്പോൾ 19 വയസ്സായി. 2007 ൽ എടുത്ത ചിത്രമാണത്. അന്ന് 20 വയസ്സുണ്ടായിരുന്ന മെസ്സി ഫുട്‍ ബോളിലെ “Greatest of all time “കളിക്കാരനാകാനുള്ള ശ്രേണിയിൽ മുന്നിലായിരുന്നു.
കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയു ടെ യുണിസെഫ് ,സ്‌പെയിനിലെ മത്താരോ ക്ലബ്ബിൽ നട ത്തിയ ഒരു ലോട്ടറിയോടനുബന്ധിച്ച ഫോട്ടോഷൂട്ടിലാ ണ് മെസ്സി ഈ കുഞ്ഞിനെ കയ്യിലെടുത്ത ഫോട്ടോ ചരി ത്രത്താളുകളിൽ ഇടം നേടിയത് . ആ കുഞ്ഞും കുടുംബ വും മത്താരാ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്.

ആ കുഞ്ഞ് ഇന്ന് ഫുടബോളിലെ മറ്റൊരു സൂപ്പർ സ്റ്റാ റാണ്. അന്നത്തെ ആ കൈക്കുഞ് ഇന്ന് സ്‌പെയിൻ ഫുടബോൾ ടീമിലെ താരമായ ലമീൻ യാമൽ (Lamine Yamal) ഇന്ന് മെസ്സിയുടെ പാതയിൽ അതിവേഗം മുന്നേ റുന്ന ഫുട്‍ബോളറാണ്. ഫിഫ ലോകകപ്പ് ഫൈനലിൽ മെസ്സി നേതൃത്വം നൽകുന്ന അർജന്റീനയും Lamine Yamal ഉൾപ്പെടുന്ന സ്പെയിനും തമ്മിലാണ് മത്സരം നടക്കാൻ പോകുന്നത്. വളരെ കൗതുകകരമായ ആ കാഴ്ചക്കായി ഫുട്ബാൾ ലോകം കാത്തിരിക്കുകയാണ്.
മെസ്സിയെപ്പോലെ ബാർസിലോണ ക്ലബ്ബിനുവേണ്ടി Lamine Yamal ലും കളിച്ചിട്ടുണ്ട്. അവിടെ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ലാമിൻ മാറി. അതുപോലെ സ്പാനിഷ് ലീഗിലും ഗോൾ നേടുന്ന ഏറ്റ വും പ്രായം കുറഞ്ഞ ഫുട്‍ബോളർ എന്ന റിക്കാര്ഡും ലമീൻ യാമൽ സ്വന്തമാക്കി.
ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ലമീൻ യാമൽ ഫ്രാൻസിനെതിരെ നേടിയ ഉഗ്രൻ ഗോൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ലയണൽ മെസ്സിയെപ്പോലെ നാളത്തെ ഫുടബോൾ മെഗാതാരമാകാൻ പോകുകയാണ് ലമീൻ യാമൽ . മെസ്സി തന്റെ 19 മത്തെ വയസ്സിൽ 11 കരിയർ ഗോളു കൾ കരസ്ഥമാക്കിയപ്പോൾ അതേ പ്രായത്തിൽ ലമീൻ യാമൽ ഇതുവരെ 56 ഗോളുകൾ കരസ്ഥമാക്കിക്കഴി ഞ്ഞു..

By ivayana

Leave a Reply

Your email address will not be published. Required fields are marked *