​ഇലക്ട്രിക് വണ്ടികളിൽ ലോങ്ങ് ഡ്രൈവ് പ്ലാൻ ചെയ്യുന്ന പലർക്കും വരുന്ന പ്രധാന സംശയമാണ് ചാർജിങ് സ്റ്റേഷനുകളെക്കുറിച്ചുള്ളത് . പലപ്പോഴും ഗൂഗിളിനെ മാത്രം ആശ്രയിക്കുമ്പോൾ കൃത്യമായ വിവരങ്ങൾ ലഭിക്കണമെന്നില്ല .

എന്നാൽ യാത്രകൾ സുഗമമാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി :
​മുൻകൂട്ടി പ്ലാൻ ചെയ്യാം :
യാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ റൂട്ട് കൃത്യമായി പ്ലാൻ ചെയ്യുക . യാത്രയിലുടനീളം എവിടെയൊക്കെ ചാർജിങ് സൗകര്യങ്ങളുണ്ട് , എവിടെയൊക്കെ റെസ്റ്റ് റൂമുകൾ ലഭ്യമാണ് എന്ന് മുൻകൂട്ടി അറിയാൻ ചില പ്രത്യേക ആപ്പുകൾ സഹായിക്കും .

​ഉപയോഗപ്രദമായ ആപ്പുകൾ :
Tata Power EZ Charge
​Charge Zone
​Zeon Charging
​ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് വഴി ചാർജിങ് സ്റ്റേഷനുകൾ എവിടെയൊക്കെയാണെന്ന് കൃത്യമായി മനസ്സിലാക്കാനും , ബുക്കിംഗ് ചെയ്യാനും സാധിക്കും . ഇത് വഴി യാത്രയിൽ അനാവശ്യമായ പരിഭ്രാന്തി ഒഴിവാക്കാനും യാത്ര കൂടുതൽ ആസ്വാദ്യകരമാക്കാനും സാധിക്കും .
​നിങ്ങൾ ഇലക്ട്രിക് വാഹന ഉപയോക്താവാണെങ്കിൽ ഈ ആപ്പുകൾ നിങ്ങളുടെ ഫോണിൽ സൂക്ഷിക്കുന്നത് ഒരു കരുതൽ ആയിരിക്കും .
​യാത്രകൾ സുരക്ഷിതവും സന്തോഷകരവുമാകട്ടെ ! 😊

By ivayana

Leave a Reply

Your email address will not be published. Required fields are marked *