മുറ്റത്തു ഞാൻ നട്ട ചെമ്പകപ്പൂ
പതിവിലും നേരത്തെ പൂത്തതെന്തേ
പൂവിൻ നറുമണം ചുറ്റും പരന്നപ്പോൾ
പുഞ്ചിരി തൂകിയ പെൺകൊടിയേ.
ആദ്യത്തെ പൂവ് ഞാൻ ഒന്ന് തന്നീടട്ടെ
പകരമായ് തന്നൂടെ ആ മനസും.
പതിവായി പാടുന്ന പൂങ്കുയിൽ പാടട്ടെ
മനസിലെ പ്രണയത്തിൻ ആത്മഗാനം.
പാതിവഴിയിലെ യാത്രയിൽ അന്നൊരു
പാതിരാകാറ്റേറ്റ് ഞാൻ നടന്നു.
പറയാൻ മറന്നൊരു വാക്ക് പോലെ
പലതും മറന്നുവോ എൻ സഖിയെ.
പുതുമഴ പെയ്തിടും മാനം തെളിഞ്ഞിടും
നിൻ മുഖം എന്തെ തെളിഞ്ഞതില്ല.
ഒരു സമ്മതത്തിന്റ കുറവു മാത്രം
ഒരു ചിരി കൊണ്ടത് പൂർത്തിയാകും.

By ivayana

Leave a Reply

Your email address will not be published. Required fields are marked *