40 വയസിനു ശേഷം സ്ത്രീ ശരീരത്തിലെ ഹോർമോണുകളായ ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നിവയുടെ ഉത്പാദനം കുറയുമ്പോഴാണ് സാധാരണയായി ആർത്തവവിരാമം ഉണ്ടാകുന്നത്…
ഈ സമയം ശാരീരികമാനസിക മാറ്റങ്ങൾക്ക് വിധേയയായി അമിതചൂട്, വിയർപ്പ്, മൂഡ്സ്വിങ്സ്,യോനീവരൾച്ച, ഉറക്കക്കുറവ് തുടങ്ങിയ വെല്ലുവിളികൾ നേരിടേണ്ടിവരുന്നു…
ഈ കാലയളവിൽ ശരീരത്തിൽ ഉണ്ടാകുന്ന എതൊരു മാറ്റവും പതിവിലും കൂടുതലായി അനുഭവപ്പെടുകയാണെങ്കിൽ തീർച്ചയായിട്ടും ഒരു ഡോക്ടറെ കാണിക്കണം…
പ്രത്യേകിച്ച് സ്തനങ്ങളിലെ തടിപ്പ്❗

ആർത്തവ വിരാമത്തോടടുക്കുന്ന സ്ത്രീകളിൽ സ്തനങ്ങളിൽ ചെറിയ കടലകൾ പോലുള്ള സിസ്റ്റുകൾ കാണുന്നത് ഇപ്പോൾ പതിവായ കാര്യമാണ്. സ്തനത്തിൽ കല്ലിപ്പ് കാണപ്പെടുന്നത് പല കാരണങ്ങൾ കൊണ്ടായിരിക്കാം…ഹോർമോൺ വ്യതിയാനങ്ങൾ, നീർവീക്കം, കൊഴുപ്പ് അടിഞ്ഞുകൂടുന്നത് എന്നിങ്ങനെ…
ഇത് അർബുദമോ അല്ലാത്തതോ ആയിരിക്കാം… എങ്കിലും വിശദമായ പരിശോധന വേണം ❗
ബ്രെസ്റ്റ് സിസ്റ്റുകൾ പാൽ സിസ്റ്റുകൾ,
ഫൈബ്രോസിസ്റ്റിക് ബ്രെസ്റ്റുകൾ എന്നത് സ്തനവളർച്ചയ്ക്ക് കാരണമാകുന്നരോഗങ്ങളാണ്…
ചില അവസരങ്ങളിൽ ഇവ മൂലം കടുത്ത വേദനയാണ് ഉണ്ടാവുക…
മുഴയുടെ അടിസ്ഥാന കാരണത്തെ അപേക്ഷിച്ച് ലക്ഷണങ്ങളും മാറും!!!

♦️സ്തനത്തിന്റെ മുകൾ ഭാഗത്ത് ഉണ്ടാകുന്ന പൊതുവായ അസ്വസ്ഥതകൾ…
♦️ആർത്തവചക്രത്തിനനുസരിച്ച് സ്തനങ്ങളിലെ മുഴകളുടെ വലിപ്പത്തിലെ മാറ്റം…
♦️മുലക്കണ്ണുകളിൽ നിന്ന് വരുന്ന പച്ചയോ തവിട്ടുനിറമോ ആയ രക്തം കലർന്ന സ്രവങ്ങൾ…
♦️രണ്ട് സ്തനങ്ങളിലുമുള്ള ആകാരമാറ്റങ്ങൾ…
എന്നിവ ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ ഡോക്ടറെ കാണേണ്ടതുണ്ട് ❗
♦️സ്തനാർബുദം മൂലം സ്തനത്തിലോ കക്ഷത്തിനടിയിലോ ഒരു മുഴയോ ട്യൂമറോ ഉണ്ടാകും … കാൻസർ അല്ലാത്ത കാരണങ്ങളാലും സ്തനങ്ങളിൽ ഇത്തരം മുഴകൾ ഉണ്ടാകാം…
♦️ക്യാൻസർ സ്തനമുഴകളെ സാധാരണയായി മാരകമായ മുഴകൾ ആയി കണക്കാക്കുമ്പോൾ, മാരകമല്ലാത്ത വളർച്ചകളോ പിണ്ഡങ്ങളോ ആയ ബെനിൻ ബ്രെസ്റ്റ് മുഴകൾ വിവിധ രൂപങ്ങളിൽ പ്രകടമാകുകയും വ്യത്യസ്ത കാരണങ്ങളുണ്ടാകുകയും ചെയ്യും.

ദോഷകരമല്ലാത്ത ഫൈബ്രോഡെനോമകൾ…
ട്യൂമറിനോട് സാമ്യമുള്ള ഹാമാർട്ടോമ…
ട്യൂമർ ഉള്ള പാൽ നാളം…
സാവധാനത്തിൽ വളരുന്ന ലിപ്പോമ
മാസ്റ്റൈറ്റിസ്…
ഫൈബ്രോസിസ്റ്റിക് സ്തനങ്ങൾ…
പാൽ സിസ്റ്റുകൾ…
ബ്രെസ്റ്റ് സിസ്റ്റുകൾ…
കൊഴുപ്പ് നെക്രോസിസ്…
സ്തനത്തിലെ കുരു…
അർബുദ ബാധിതമായ മുലപ്പാൽ…
എന്നിങ്ങനെ സാധാരണ തരത്തിലുള്ള സ്തന പിണ്ഡങ്ങളായി കാണപ്പെടും…
ഹോർമോൺ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന സ്തനങ്ങളിലെ മുഴകൾ തടയാൻ കഴിയില്ലെങ്കിലും, കാൻസർ മുഴകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ ലക്ഷണങ്ങൾ കാണുന്ന മാത്രയിൽ തന്നെ ഡോക്ടറെ കാണുകയും, മാമോഗ്രാം,
അൾട്രാസൗണ്ട്, FNAC,
ബയോപ്സി എന്നിവ ചെയ്തു നോക്കുകയും വേണം…
പരിശോധന നെഗറ്റീവോ പോസിറ്റീവോ എന്തുമായിക്കൊള്ളട്ടെ ആറുമാസത്തിലൊരിക്കൽ പുനഃപരിശോധന നിർബന്ധമാണ്…

♦️മേൽ പറഞ്ഞവയിൽ എല്ലാ വേദനകളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ പറയട്ടെ, നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ ഒരുപക്ഷേ, കൂടെയുള്ളവർക്ക് ഉൾക്കൊള്ളാൻ പറ്റിയെന്ന് വരില്ല. എല്ലാ വേദനകളും അടക്കിപ്പിടിച്ച് നാം നമ്മളിലേക്ക് തന്നെ ചുരുങ്ങും… അന്നേരം ആശ്വാസം പകരാൻ ഹായ് ഹലോ എന്ന് പറഞ്ഞു സമയം കൊല്ലുന്ന സൗഹൃദങ്ങൾ പോലും കൂടെ ഉണ്ടാവില്ല അതുകൊണ്ട് തന്നെ മാറ്റങ്ങൾ കണ്ടു തുടങ്ങിയാൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക…
എല്ലാ തിരക്കുകൾക്കിടയിലും നമുക്കുവേണ്ടി അൽപനേരം മാറ്റിവെക്കാം ❗
സ്വയം സ്നേഹിക്കുക…
ബഹുമാനിക്കുക…
സന്തോഷിക്കുക…

By ivayana

Leave a Reply

Your email address will not be published. Required fields are marked *