രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️
ആനന്ദച്ചിത്തമോടാളുകളെന്നുമേ
ആദിമഹേശൻ്റെയാമാലയത്തിൽ
ആതങ്കമെല്ലാമൊഴിക്കുവാനായിട്ടു
ആസന്നമായോരാആശ്രയത്തിൽ.
ആലിപ്പഴം പോലൊഴുകുന്നറിവുകൾ
ആത്മാർത്ഥതയോടെയന്നുമീയിന്നും
ആഢ്യതയേറുന്ന ഉഷസ്സിലലിഞ്ഞന്തം
ആളിമാരോടൊത്തങ്ങു നൃത്തമാടാം.
ആഴിയിളകുമ്പോളോളങ്ങളായെല്ലാം
ആശുസായാശയഭാവനാച്ചിത്തങ്ങൾ
ആനന്ദമകരന്ദമൂറിപ്പരക്കുമ്പോളഹഹ
ആകർഷമായോരാലോലഭാവങ്ങൾ.
ആകാശഗംഗയാം അഭ്രപഥത്തീന്ന്
ആപാദചൂഢമായിഐശ്യര്യദേവത
ആനന്ദരൂപമോടുൽകൃഷ്‌ടതയാലെ
ആത്മവീര്യത്തിനന്തരഛോദനയായി.
ആരുണ്ടാരുണ്ടിവിടാവാഹിക്കാനായി
ആവശ്യമായുള്ളതു കരത്തിലാക്കാൻ
ആസ്ഥയിലാമുഖ്യോയുല്ലാസകാരകൻ
ആമോദത്തിരയങ്ങകമേയേറ്റീടാനായി.
ആഴിക്കടഞ്ഞോരുയാദിയുഗത്തിലായി
ആനന്ദപ്പാൽക്കടൽ ഉലഞ്ഞീടുമ്പോൾ
ആനന്ദവല്ലികൾ ആവാഹിച്ചെടുത്തതു
ആ ; മാറിന്നംശമാം പയോധരമാക്കുന്നു.
ആദിത്യദേവൻ്റെ ആഢംബരാഭയിൽ
ആനന്ദഭാവങ്ങളവധാനമാകുമ്പോൾ
ആരോഹണത്തിലുദാത്തസ്വരങ്ങളും
ആയമവരോഹണത്തിലനുദാത്തവും.
ആമന്ദമെത്തുന്നസുഖശ്ചീതളമാരുതൻ
ആരവമായോരു ആനന്ദഭൈരവിയിൽ
ആയാസമില്ലാതുള്ളനാദസ്വരനിസ്വനം
ആശ്വാസമേകുന്നോരാന്ദോളനാഹ്ലാദം.
ആരാമവാടത്തിലായിയാർജ്ജനമായിട്ടു
ആഭാമലരുകൾക്കെന്നുമാദാനമാകവേ
ആനയനമായളിച്ചഞ്ചലച്ചിത്തത്താൽ
ആഗ്രഹമോടെയങ്ങനുലയനത്താലെ.
ആര്യപുത്രൻ്റേതായ ലീലാവിലാസങ്ങൾ
ആനന്ദരാഗമാണെന്നുമാമുഖതാളമായി
ആകൃതിയാലുളളയാകർഷണങ്ങളിൽ
ആമോദമാണെന്നുമാധാരദീപ്തിയായി.
ആഭേരിരാഗത്തിൽ സുഷമാകാന്തികൾ
ആദിത്യദേവൻ്റേതാമാപാദയുല്ലേഖനം
ആനന്ദബദ്ധനാമാദിത്യഗായത്രിയിൽ
ആകല്പമാണെന്നുമനുകൂലയൂർജ്ജം.
ആഗ്രഹമാണെന്നുമിളയിലിളനീരായി
ആമാനസ്യങ്ങളെന്നുമേസഹജമായി
ആയതനത്തിലേഭാസിലിടങ്ങളിലായി
ആനന്ദക്കല്ലോലത്താലെല്ലാമൊഴിക്കും.
ആപേക്ഷികമായോരപസദലോകത്ത്
ആഘാതപ്രത്യാഘാതമാവർത്തനമാകെ
ആദിസുമത്തിൻ്റെ മാനസമറിയാതങ്ങു
ആഭാസമാലാകാരനറുത്തുമാറ്റുന്നയ്യോ!
ആസപ്തതന്തുവിൻ പ്രതിശയത്താൽ
ആദ്യാന്തമെല്ലാമുത്സാഹത്തുടിപ്പിലായി
ആനന്ദമുക്തിക്കുയുദകുംവിധത്തിലായി
ആദിമാർഗ്ഗത്തിലേശ്രുതിലയസപ്തരവം.
ആമോദഖ്യാതിക്കുള്ളയർഥനയിലായി
ആനീതനാകിയയമിതേച്ഛയാലെല്ലാം
ആർജിച്ചീടുന്നോരുയത്യാനന്ദത്താലെ
ആസ്ഥയൊഴിഞ്ഞങ്ങുമുക്തനാകാൻ.
ആദിതൊട്ടിന്നുംതാളംപിഴക്കാതേകണ്ടു
ആ ; ധർമ്മയുദ്ധത്തിന്നടയാളമാകാൻ
ആധാരമായതു സത്യത്തിൻ കാഹളം
ആളിക്കെടാതാദീപമുള്ളിൽജ്വലിപ്പിച്ചു.
ആനന്ദത്തേരേറിയാമുക്തലോകത്ത്
ആധിയില്ലാതൊന്നുല്ലസിക്കാനായാൽ
ആദിമരൂപത്തിൻ്റേയാമൃതുശ്രീയിലായി
ആദരവോടേവരുമഞ്ജലീബദ്ധരായല്ലോ!

