ഒരു മണിക്കൂർ 10 മിനിറ്റ് മാത്രമുള്ള നാടകം.
അതൊരു കലാസൃഷ്ടിയാണ് .
ഒരു കലാസൃഷ്ടി നിങ്ങളെ വിടാതെ പിന്തുടരുമ്പോഴാണ് ആ കലാസൃഷ്ടി പൂർണമാകുന്നത്, വിജയിക്കുന്നത്.
ഭരണകൂടത്തിന്റെ നരഹത്യകൾക്കെതിരെ ചോദ്യം ചോദിക്കാൻ നിങ്ങൾ തയ്യാറാണോ??
ഇല്ലെങ്കിൽ ശ്വാസംമുട്ടി മരിക്കാൻ ആണോ നിങ്ങളുടെ തീരുമാനം.
എന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തി ഏറുകയാണ്.
അടിയന്തരാവസ്ഥ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തിൽ ഭയവും നിശബ്ദതയും അറസ്റ്റും പീഡനവും സെൻസർഷിപ്പും തടവും എല്ലാം എഴുതി ചേർത്ത ഒരു ദുരവസ്ഥയായിരുന്നു.
ആ ദുരവസ്ഥയുടെ നേർചിത്രം നാടകം വരച്ചു കാണിക്കുന്നു.
കരിമ്പ് പാടങ്ങളിൽ ഗർഭപാത്രം നഷ്ടപ്പെട്ട സ്ത്രീത്തൊഴിലാളികൾ. അവർക്ക് ഗർഭപാത്രം വെറുതെ നഷ്ടപ്പെട്ടതല്ല തൊഴിൽ ദിനങ്ങളുടെ എണ്ണം കുറയാതിരിക്കാൻ തൊഴിലുടമകൾ ചെയ്ത ക്രൂരതയാണ്.

ഫാക്ടറികളിൽ വെന്തു മരിക്കുന്നവർ, കുടിയൊഴിപ്പിക്കപ്പെടുന്ന ആദിവാസികൾ…..
ഇതൊക്കെ നാം കണ്ടുകൊണ്ടിരുന്ന കാഴ്ചകളാണ്. ഇതൊന്നും മിഥ്യ യല്ല. ഇതെല്ലാം യാഥാർത്ഥ്യങ്ങളാണ് . ഇപ്പോഴും നാം കണ്ടുകൊണ്ടിരിക്കുന്ന കേട്ടുകൊണ്ടിരിക്കുന്ന യാഥാർത്ഥ്യങ്ങൾ.
സ്നേഹലത റെഡ്ഡി എന്ന കലാകാരിയുടെ ജീവിതം കൂടിയാണ് നാടകം പറഞ്ഞു വെക്കുന്നത്. .
അടിയന്തരാവസ്ഥക്കാലത്ത് അവർ നേരിട്ട പീഡനങ്ങളും തടവും.
ജയിലിൽ അവർ അനുഭവിക്കുന്ന അപമാനങ്ങളും പീഡനങ്ങളും.
സ്ത്രീ ശരീരത്തിനു മേൽ ഭരണകൂടം നടത്തുന്ന അതിക്രമങ്ങളും ക്രൂരതകളും ശ്വാസമടക്കിപ്പിടിച്ച് മാത്രമേ നമുക്ക് കാണാനാവൂ…..

“വര്‍ഷങ്ങള്‍ക്കു മുമ്പ് കെ ആര്‍ ഗൗരിയമ്മ പറഞ്ഞ ഒരു വാചകമാണ് ഓര്‍മ്മ വരുന്നത്. ലാത്തികൾക്ക് ഗർഭം ധരിപ്പിക്കാനുള്ള കഴിവുണ്ടായിരുന്നെങ്കിൽ ഞാൻ നിരവധി ലാത്തി കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു എന്ന്”.
എത്രയെത്ര സ്ത്രീകളാണ് തടവറകളിൽ നരകയാതനകൾ അനുഭവിച്ചു വന്നത്.
എത്രയെത്ര കുഞ്ഞുങ്ങളാണ് തടവറയിൽ ജനിച്ചു വീണത്
മിസയും ഇത്തരത്തിൽ ജനിച്ചുവീണ ഒരു കുഞ്ഞാണ്. അങ്ങനെയെങ്കിൽ
ആ കുഞ്ഞ് കേവലം ഒരു കഥാപാത്രമല്ല. ഒരു കാലഘട്ടത്തിന്റെ മുറിവാണ്..
ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കാനുള്ള രാഷ്ട്രീയമായ ഇച്ഛാശക്തി അവസാനിച്ചിട്ടില്ല എന്നാണ് ഈ നാടകത്തിൽ നിന്നുള്ള ഭാഗം അടർത്തി മാറ്റി വേറിട്ട തരത്തിൽ പ്രദർശിപ്പിക്കുന്നതിലൂടെ ഇന്ന് കാണാൻ കഴിയുന്നത്. അതിനെ മ്ലേച്ഛമായ ഒരു പ്രതികരണ രീതിയായിട്ടാണ് കാണാൻ കഴിയുന്നത് അത് മനസാക്ഷിക്കുത്തിന്റെ പ്രതികരണമാണ്.
ഒരു നാടകത്തിൻറെ ജീവൻ അതിന്റെ രംഗഭാഷയാണ്. ഈ നാടകത്തെ സംബന്ധിച്ചിടത്തോളം അത് ഒരു രാഷ്ട്രീയ പ്രകടനമാണ്. കവിത, സാക്ഷ്യം, പ്രതിഷേധം, സംഗീതം, ശരീരം എല്ലാം ചേർന്ന ഒരു ജനകീയ നാടക രൂപം.

ഇവിടെ പ്രേക്ഷകൻ ഒരു നിരീക്ഷകൻ അല്ല അവൻ അതിൻറെ സാക്ഷിയാണ്. അത്തരം സാക്ഷിത്വത്തിലൂടെയാണ് അത് അവൻറെ ജീവിതത്തിലേക്കും കടന്നു കയറുന്നത്.
നാടകത്തിന് കലാകാരിക്ക് ഐക്യദാർഢ്യം.

By ivayana

Leave a Reply

Your email address will not be published. Required fields are marked *