ഐ വായനയുടെ എല്ലാ നല്ലവരായ വായനക്കാർക്കും ഐശ്വര്യ പൂർണ്ണമായ ഓണാശംസകൾ !

13 വയസ്സുകാരിയുടെ കൊട്ടേഷൻ… ചെയ്തത് 17 വയസിനു താഴെയുള്ള കാമുകനും കൂട്ടുകാരും.. അതും ട്രെയിൻ കേറി വന്ന് കാര്യം തീർത്തു മടങ്ങിയത്രേ 🙄കൊലപാതകം ഫോണിലൂടെ കണ്ട് 13 വയസ്സുകാരി…!! കൊലപാതകത്തിന് ശേഷം 6 പവൻ മോഷ്ടിച്ചത് ഐഫോൺ മേടിക്കാൻ!! ഇപ്പോൾ പറയുന്നു അപ്പൂപ്പൻ ബാഡ് ടച്ച് ചെയ്തിട്ടാണെന്ന്…ഞാനത് വിശ്വസിക്കില്ല….!
“നാളെ മുതൽ ഇൻസ്റ്റാഗ്രാം ഒക്കെ uninstall ചെയ്തേക്കണം.. പിന്നെ ഈ വക സിനിമകളൊന്നും കാണാൻ നിക്കണ്ട. സോഷ്യൽ മീഡിയ ന്ന് ഇവിടെ മിണ്ടിപ്പോകരുത് കമ്പ്യൂട്ടർ ഇവിടെ ഹാളിൽ വെച്ചാൽ മതി…. മൊബൈൽ ഫോൺ വേണ്ട. ഇനി വേണമെങ്കിൽ തന്നെ ഞെക്കുന്നത് മതി..🙄🙄 പിള്ളേരോട് ഇതൊക്കെ പറയാൻ തയ്യാറായൊ എല്ലാവരും? ഇനി എന്തൊക്കെ ചെയ്‌താൽ ഇവർ ക്രിമിനലുകൾ ആകാതിരിക്കുമെന്ന് ആലോചിച്ചു തുടങ്ങിയോ ???”🤔🤔🤔

ഇനിയിപ്പോ പുതിയ തലമുറ കാണുന്ന സിനിമ മുതൽ പാടുന്ന പാട്ട് വരെ പ്രതിക്കൂട്ടിലാവും… പക്ഷെ പ്രധാനപ്രശ്നം വീടിനുള്ളിൽ തന്നെയാണെന്നെ ഞാൻ പറയൂ…!!
വീടിനകത്ത് കുഞ്ഞുങ്ങളുടെ നീക്കങ്ങൾ ഈയിടെയായി പണ്ടത്തെക്കാൾ രഹസ്യാസ്തമകമാണ്…, പണ്ടത്തെ പോലെ കണ്ണുരുട്ടിയാൽ മുഴുവൻ സത്യവും വിളിച്ചു കൂവുന്ന പിള്ളേരൊക്കെ സ്വപ്നം മാത്രമായി അവശേഷിക്കുന്നു.. I need my privacy എന്നാണ് സംസാരിച്ചു തുടങ്ങുന്ന പിള്ളേര് ആദ്യം പഠിക്കുന്ന വാചകം..
അതുകൊണ്ട് മാതാപിതാക്കൾ അവരുടെ ഏറ്റവും അടുത്ത കൂട്ടുകാരാവുക എന്നതല്ലാതെ ഇതിനൊന്നും മരുന്നില്ല…🙏

പുതിയ തലമുറ മൊബൈലിൽ നിന്ന് അകലണം, violence ഉം സെക്സും ഉള്ള സിനിമകളിൽ നിന്ന് അകലണം, സോഷ്യൽ മീഡിയ ഉപയോഗിക്കരുത് എന്നൊക്കെ പറഞ്ഞാൽ നടപടി ആവില്ല.. കാരണം അവരെ ഏറ്റവുമധികം സ്വാധീനിക്കുന്നത് Peer group ആണ്.. വീട്ടുകാർ കാണിക്കാത്തത് കാണിച്ചു കൊടുക്കാനും ഉപദേശിക്കാനും അവർക്ക് ചുറ്റും ഒരു വലിയ peer ഗ്രൂപ്പ്‌ ഉണ്ട്.. അവരിൽ നിന്നാണ് കുട്ടികൾ ഉപദേശങ്ങൾ സ്വീകരിക്കുന്നത്…അത് വലിയ അപകടമാണ് വരുത്തി വയ്ക്കുക.. അതിനേക്കാൾ എത്രയോ ഭേദമാണ് കാണുന്നതും കേൾക്കുന്നതുമെല്ലാം നമുക്കൊപ്പമാകുന്നത്?

ഈ തലമുറയെ അവരുടെ ചുറ്റും കാണുന്ന ലോകത്തിൽ നിന്ന് അകറ്റി നിർത്തി വളർത്താം എന്നതൊക്കെ വ്യാമോഹം മാത്രമാണ്… അതിലെ നന്മയും തിന്മയും നിരന്തരം പറഞ്ഞു കൊടുക്കുക, കലയിലും സ്പോർട്സിലും ഉള്ള താല്പര്യങ്ങൾ കണ്ടെത്തി അവയെ പ്രോത്സാഹിപ്പിക്കുക..അവരോട് സംസാരിച്ചു കൊണ്ടേയിരിക്കുക….
വീടിനകത്തെ സാഹചര്യങ്ങളും അച്ഛനും അമ്മയും തമ്മിലുള്ള ബന്ധവും വീട്ടിലുള്ള മറ്റ് ആളുകൾ തമ്മിലുള്ള ബന്ധവും ഒക്കെ കുട്ടികളുടെ മനസ്സിനെ ബാധിക്കും..അവർ ക്രിമിനലുകളായി വളരുന്നുണ്ടെങ്കിൽ കുറെയൊക്കെ നമ്മൾ വീടിനകത്തുള്ള മനുഷ്യർ തന്നെയാണ് ഉത്തരവാദികൾ.. സോഷ്യൽ മീഡിയയും സിനിമയുമൊന്നും അവരെ സ്വാധീനിക്കുന്നില്ല എന്നല്ല പറഞ്ഞു വരുന്നത്…പക്ഷേ അതിലെ കതിരും പതിരും തിരിച്ചറിയാൻ അവർക്ക് കഴിയാതെ പോകുന്നത് നമ്മുടെ മാത്രം കുറ്റം അല്ലേ??
എന്ന് ഒരു
Gen Z -Gen Alpha kids ന്റെ അമ്മ 🙄

By ivayana

Leave a Reply

Your email address will not be published. Required fields are marked *