ദൃശ്യമായ ലക്ഷണങ്ങ-
ളദൃശ്യമാക്കും ലക്ഷ്യങ്ങൾ
അദൃശ്യകാരണങ്ങളാൽ
സുദൃശ്യമാകും പോംവഴി.
ലക്ഷണത്തിൽ ശ്രദ്ധവെച്ചാൽ
ലക്ഷ്യം പൂകുക ദുഷ്കരം
പ്രശ്നമപ്പോൾ മാറുകിലും
നിശബ്ദമെത്താം പിന്നെയും.
തിരുത്തിടും മുൻപുതന്നെ
തിരിഞ്ഞുനോക്ക യുക്തമാം
അറ്റകുറ്റപ്പണിയതാൽ
അറ്റമാകും തിരുത്തുക.
കൃത്യമായൊരു പോംവഴി
മാത്രമാകും ശരിവഴി
മാത്രാനേരം പണിയിലും
കൃത്യമാകിൽ ഫലം തരും.
പ്രഥമ കാഴ്ചയാലേ നാം
പ്രതിവിധി തേടീടുകിൽ
പ്രതിസന്ധി മറയുമോ?
പ്രശ്നമൊക്കെയകലുമോ?
വാസ്തവം കണ്ടിടപെടിൽ
വസ്തുനിഷ്ടം വഴിയാകും
പുറത്തു നമ്മൾ കാണുക
പരിണിത ഫലമാകും
വേരറുത്തു കളയുകിൽ
വിനാശമാം കളയതിൻ
നാമ്പറുത്തു കളയുകിൽ
നാമ്പിടുമതു പിന്നെയും.
മോടി കണ്ടു ഭ്രമിച്ചെന്നാൽ
ചാടിടും നാം കുഴികളിൽ
ഉള്ളിലെ നന്മ തേടുകിൽ
തെളിഞ്ഞീടും വഴികളിൽ

തോമസ് കാവാലം

By ivayana

Leave a Reply

Your email address will not be published. Required fields are marked *