കൊഴിയുന്ന മിഴിനീരിതളാണു ജീവിതം
മൊഴിയുന്നയിരവിന്നഴകാണു നിൻ സ്മിതം
മഴവില്ലുപോൽ മറയുന്ന സൗന്ദര്യമേ,
മിഴിനീരുപോലിറ്റുവീഴുന്ന സ്നേഹമേ,
കാവ്യമായൊഴുകുന്നുവെങ്കിലും കരളിലായ്
വേനൽത്തിളയ്ക്കുന്നതറിയുന്നഴൽമനം.
സഹനീയമോരോ, ശിശിരമെന്നോതുന്നു
മഹനീയതേ,നീയുണർത്തുന്ന മലരുകൾ
മധുരമ്യമെന്നെഴുതുന്നുദയമെങ്കിലും
ഇതളടർന്നകലുന്നു സാന്ധ്യമായ് സ്മരണകൾ.
വിടരുവാനില്ലയിന്നൊരു സുഖദവാസരം
കാവ്യമാകുന്നില്ലയരുവിതൻ നിസ്വനം
കനകവർണ്ണത്തിലെഴുതുന്നു നിൻ വിസ്മയം;
കണ്ണീർപൊഴിക്കുന്നതില്ലേയതിന്നകം ?
കരളിൻ നെരിപ്പോടെരിയുന്ന രജനിയിൽ
കുമുദമായുണരുന്നു സ്വപ്ന സങ്കൽപ്പനം;
പനിനീരുതൂകുന്ന കാവ്യമായെങ്കിലും,
താനേ കൊഴിയുന്നയി തളായി ജീവിതം.
വാനമേ, നീതന്ന സൗഭാഗ്യതാരകം
തണലായി നിൽക്കുന്നതാണെൻ പ്രതീക്ഷകം
തൃണതുല്യമാകില്ലുദയമേ, തിരുവരം;
തീരത്തണയില്ലെയാരമ്യ സുസ്മിതം ?
ഓരോ സ്മരണാദിനങ്ങളിൽ പ്രിയമുഖം
തേടുന്നഴലാർന്നതാം ഹൃദയമെങ്കിലും
വാതിൽത്തുറന്നേകിയില്ല നിന്നോർമ്മകൾ
വാടിവീഴുന്നെഴകാർന്ന മകളിതൾ.
ചൂടി നീ,യോരോ കിനാവിനായെൻ സുഖം
കൂടുപേക്ഷിച്ച കന്നില്ലെ,നീയാ ദിനം
വേദനാവേനൽത്തുടരുന്നു ഹൃദയമേ,
കദനപ്പിറാവയ കലുന്നുദയവും…

By ivayana

Leave a Reply

Your email address will not be published. Required fields are marked *