പുസ്തകങ്ങള്‍ പൂന്തോട്ടങ്ങളാണ്! പുസ്തകോത്സവങ്ങള്‍ വസന്തവും!
പതിനൊന്നു ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മുപ്പത്തിയൊമ്പതാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം 2020, നടന്നുകൊണ്ടിരിക്കുന്നു!
നല്ലൊരു ഭരണാധികാരിയുടെ ഇച്ഛാശക്തിയിലൂടെ, വായനയുടെ, അറിവിന്റെ വാതായനങ്ങള്‍ ലോകത്തിനു മുന്നില്‍ തുറന്നിടപ്പെടുന്ന പതിനൊന്നു സുദിനങ്ങള്‍…
ലക്ഷക്കണക്കിനു പുസ്തകങ്ങളും പതിനായിരക്കണക്കിന് എഴുത്തുകാരും ലക്ഷക്കണക്കിന് അക്ഷരപ്രേമികളും പുസ്തകപ്പൂക്കളാകുന്ന വസന്തം….


അറിവാ,ണക്ഷരങ്ങളെ,ന്ന സത്യമാം സന്ദേശത്തെ-
യായിരങ്ങളറിയുന്ന‍ പുസ്തകോത്സവം!
നവംബറില്‍ പതിനൊന്നു നാളുകളിലായിരങ്ങ-
ളീന്തപ്പന പൂക്കും നാട്ടില്‍ പറന്നെത്തുന്നു!
ഉത്സവത്തിന്‍ തിരക്കാവും പുസ്തകത്തിന്‍ പുരകളി-
ലൂടുപാടും പ്രകാശനം കരഘോഷവും!
ഋതമുഖച്ചിത്രമുള്ള പുസ്തകങ്ങളായിരങ്ങള്‍
ഋതമെന്നെ പറയേണ്ടൂ കാഴ്ചകളെല്ലാം!
എണ്ണമറ്റ പുസ്തകങ്ങള്‍ സര്‍വ്വഭാഷാസാന്നിധ്യവു-
മേഴുകടല്‍ കടന്നെത്തും പ്രസാധകരും!
ഐകമത്യം മഹാബല,മെന്നുള്ളതാ, മാപ്തവാക്യ-
മൈക്യപ്പെട്ടു‍സത്യമാക്കും സംഘാടകരും!
ഒത്തുകൂടി,യൊപ്പിടിലും ഗിന്നസ് ബുക്കിലിടം നേടാ-
നോണത്തിന്റെ നാട്ടീന്നെത്തും പുസ്തകങ്ങളും!
ഔജ്ജ്വല്യത തിരതല്ലി, ഷാര്‍ജയുടെ മകുടത്തി-‍
ലംശുമാലി പ്രഭതൂവും പുസ്തകോത്സവും!‍.
അറിവിന്റെ‍ പൂവാസന്തം ഷാര്‍ജാമണ്ണിലെത്തിടുമ്പോ-
ളതിലൊരു പൂവാവതു ജന്മസുകൃതം!‍

By ivayana