സ്വിറ്റസർലണ്ടിലെ പ്രമുഖ പ്രവാസി മലയാളി ശ്രീ ബാബു വേതാനിയുടെ സഹധർമ്മിണി ട്രീസ ബാബു (62 )മരണമടഞ്ഞു. ഏറെ നാളുകളായി ചികിത്സയിലായിരുന്ന ട്രീസാ ഇന്നലെ 30.11 .2020 രാത്രി സ്വിസ്സ് സമയം പത്തുമണിക്ക് സൂറിച്ചിലെ സ്വവസതിയിൽ നിര്യാതയായി .സംസ്കാരം പിന്നീട് സൂറിച്ചില്‍ നടത്തും.
കൂത്താട്ടുകുളം ,മുത്തോലപുരം പായിക്കാട്ട് കുടുംബാഗമാണ് ട്രീസ .ബാസൽ നിവാസിയായ ജോസ് പായിക്കാട്ട് സഹോദരനും ബാസൽ നിവാസിയായിരുന്ന പരേതയായ മേരി പുഞ്ചാക്കുന്നേൽ സഹോദരിയുമാണ് ..
മക്കള്‍: ജീവന്‍ മാത്യു, ജാസ്മിന്‍ ജെയിംസ് ചിറക്കാട്ട്. സഹോദരങ്ങള്‍: ജോസ് പായിക്കാട്ട് (ബാസല്‍), പരേതയായ മേരി പുഞ്ചാക്കുന്നേല്‍ (ബാസല്‍), ജോണി പായിക്കാട്ട് (മുത്തോലപുരം), പരേതനായ ജെയിംസ് പായിക്കാട്ട്, ലീലാമ്മ കണ്ണാടിക്കര (ഇലഞ്ഞി), പൗലോസ് പായിക്കാട്ട് (തൊടുപുഴ), പരേതനായ അബ്രഹാം പായിക്കാട്ട് (മലയാറ്റൂര്‍).

By ivayana