മുത്തശ്ശിയമ്മയ്ക്കു മുത്താണ്
മുത്തച്ഛനോമന മോളാണ്
അമ്മയ്ക്കുമച്ഛനും പൊന്നാണ്
ആങ്ങളമാർക്കോ തങ്കക്കുടം …

അങ്ങനെയിങ്ങനെ ഓമനയായ്
കുഞ്ഞു വളർന്നു വലുതായി
മുറ്റത്തെ മാവിലെ പൂങ്കുല പോൽ
ആർത്തുചിരിച്ചു വളർന്നവള്

പിന്നൊരു നാളിലാ മംഗല്യച്ചരടിന്റെ
ഊരാക്കുടുക്കിലകപ്പെട്ടോള്
പാതിര നേരത്തും മുട്ടിച്ചെരിപ്പിന്റെ
ഒച്ച കേൾക്കാനായി കാത്തവള്..

‘ആരും കാണാതെ കരഞ്ഞവള്…
പിന്നീടാരോടും മിണ്ടാതിരുന്നവള്…
താരാട്ടുപാടാൻ മറന്നവള്
താളം പിടിക്കാൻ മറന്നവള് ….

സ്നേഹാക്ഷരങ്ങളാം അമ്മയായ്

എന്നിട്ടു മോഹങ്ങൾ നെഞ്ചിൽ ഒതുക്കിയോള് …
ഇക്ഷിതി തന്നിലെ യാതനയേറ്റൊരു
താമരത്തണ്ടായ് തളർന്നവള് ….

കവിത ‘…… സ്ത്രീപർവ്വം–
രചന: മാധവിടീച്ചർ, ചാത്തനാത്ത്.

By ivayana