രചന : മാധവി ടീച്ചർ ചാത്തനാത്ത്.

വൃശ്ചികപ്പുലരിതൻ ആരംഭമായ്
മണ്ഡലകാല വ്രതവുമായി!
ഉള്ളിലുടുക്കു പാട്ടിൻ ശീലുമായ്
സ്വാമിശരണം വിളികളുമായ്!

കുളിരുകോരും പുലർകാലത്തെഴുന്നേറ്റു
ജനലക്ഷമൊന്നാകെയേറ്റു പാടും
സ്വാമി ശരണം ശരണം പൊന്നയ്യപ്പ
സ്വാമിയല്ലാതെ ശരണമില്ല!

ഭക്തരെ കാക്കുന്ന കാനനവാസന്റെ
കാരുണ്യ പൂരമതെത്രപുണ്യം!
മണ്ഡലകാലമായ് ,പണ്ടുകാലം മുതൽ
മന്ത്രാക്ഷരങ്ങൾ ജപിച്ചതാലേ!

വൃശ്ചികമാസമിങ്ങെത്തിയാൽ നിത്യവും
വൈകാതെ സ്വാമിയെ കൈവണങ്ങാൻ!
ഉള്ളം തുടികൊട്ടും പാലവൃക്ഷശിഖ
പോലും ശിരസ്സു നമിച്ചു പാടും!

കാനനവീഥീകൾ തോറും ജനലക്ഷ
ഭക്തചിത്തങ്ങൾ തൻ പുഴയൊഴുകും !
പമ്പയും,, ഭക്തി തൻ സാഗരം കാണുവാൻ
ഒത്തൊരുമിച്ചൊഴുകീടുമപ്പോൾ !

ഹരിഹരപുത്രനെ വർണ്ണിച്ചു വാഴ്ത്തുന്നു
മയിലും കുയിലുമാ കാനനത്തിൽ – !
വൃക്ഷലതാദികൾ പോലും ശിരസ്സു
നമിക്കുന്നു കീർത്തനം കേൾക്കെയെന്നും.!

പാലവൃക്ഷശിഖ ചാഞ്ഞു തൊഴുന്നു നൽ
പാലക്കൊമ്പൊന്നെഴുന്നെള്ളിച്ചീടാൻ!
പുന്നെല്ലു പൂക്കുന്ന വൃശ്ചികപ്പുലരിതൻ
പുണ്യമോർക്കേ മനമേറ്റു പാടും

സ്വാമി ശരണം ശരണം ഹരിഹര
പുത്രനേയെന്നും ഞാൻ കൈവണങ്ങാം!
കാരുണ്യപുരമേ ഉള്ളിൽത്തെളിയണേ
സായൂജ്യമേകണേ ജ്യോതിയായി.🙏🌈👏🌷
… ——————-
ഇന്ന് മകരജ്യോതിപുണ്യദർശനം.
സ്വാമിയേ ശരണമയ്യപ്പാ….!
പൊൻമലവാസനേ ശരണമയ്യപ്പാ.!
പൊന്നുപതിനെട്ടാംപടിയേ ശരണമയ്യപ്പാ.
പന്തളരാജകുമാരനാം പൊന്നു ശാസ്താവേ ശരണമയ്യപ്പാ !

മാധവി ഭാസ്ക്കരൻ

By ivayana