രചന : അമിത്രജിത്ത്.

ദൃഷ്ടി പാഞ്ഞതും ദൂരെ
ആരോ
നില്പുണ്ടെന്നൊരു
തോന്നല്‍…
വെറുതെ
തോന്നലായി മാറിയതും
അറ്റമില്ലാതെ…
കണ്ണിമ വെട്ടാതെ നോക്കി
ഒന്നും
എഴുതുവാനില്ലെങ്കിലും
എന്തെങ്കിലും…
എഴുതിയില്ലെങ്കിലെന്ത്
തോന്നും…
എനിക്കെന്തു കുഴപ്പമാ,
തോന്നലാണെങ്കിലും
വെറുതെ,
ഞാൻ തിരിച്ചും നോക്കി.

തിരിച്ചടവ്

ഞാൻ മറന്നു വച്ചത്
ബാല്യമോ
അതോ, കാലമോ ?
ജീവിതത്തിരയിൽ
എന്നെ കാത്തിരുന്നത്
ശാന്തിയോ
അതോ, ഹിംസയോ ?
മുങ്ങി നിവരുമന്നേരവും
ഞാനെടുത്ത ശ്വാസവും
സ്വപ്നമോ
അതോ, മടക്കമോ ?

By ivayana