പ്രപഞ്ചമീ മനോ വേദനകൾക്കൊടുവിലായ്
പൊട്ടിത്തെറിക്കുന്നഗ്നി വിസ്‌ഫോടനം പോലെ.
എന്തു ചൊൽവാനായി കൊതിക്കുന്നിതെൻ തൂലിക ..
എന്തു വാദിക്കാനായ്‌ ചോദ്യങ്ങൾ ഉയർത്തിടുന്നു.
ഉത്തരമില്ല ചോദ്യങ്ങൾക്ക് നടുവിലായ് ഉത്തരം മുട്ടി നിൽക്കുന്നു മനുജർ. കോപനീരസ വൈരാഗ്യങ്ങൾക്ക് നടുവിലായ്‌,
തീർത്തിടുന്നവനൊരു നവ്യമാം ജന്മത്തെ.
ദിവ്യമാമൊരുപാട് നിയോഗങ്ങളും
പേറി,
പിറന്നിടുന്നതേ മാനവൻ ഭൂവിലായ്…
പിറവി തൻ ഉദ്ദേശ ശുദ്ധി മറന്നവൻ പുറപ്പെടുന്നലോ സാമ്രാജ്യം പിടിച്ചടക്കിടാൻ..

കാവിലെ പൂജ കാണുവാനില്ല,
ദിവ്യമാം അൾത്താര മുന്നിലുമില്ല, നിസ്കാരനോമ്പുകൾക്കിടയിലുമില്ലിവൻ,
ഇവയുടെ അങ്കണ പച്ചപ്പിലായവൻ നില്ക്കുന്നൂ വാളുകളുമേന്തിയിട്ട്ങ്ങനെ.

ജാതി, മത, വർണ്ണ, വർഗങ്ങൾകൊണ്ട്
കെട്ടിപ്പൊക്കിയതിർത്തികൾ പലതായ്.
മതിലുകൾക്കുള്ളിൽ എന്നും സുരക്ഷിതരെന്ന് ഗർവ്വോടെ, ഉന്മത്തനായവൻ ചരിച്ചു.

രാഷ്ട്ര ബോധത്താൽ തിളച്ചൊരു മാനസം
തിരിച്ചറിഞ്ഞില്ല മാനവരെല്ലാം ഒരമ്മ തൻ സുതരെന്നു.
ഒരു ചെറു തീപ്പൊരി പടർന്നു പോയല്ലയ്യോ !
ഒരു വൻ വനത്തെ അഗ്നി വിഴുങ്ങുന്നേ..

കാലമേതെന്നു തിരിച്ചറിയുവാനാകാതെ കലിയുഗത്തിനു കാവലായ് തീർന്നവൻ.

വസുധയിതാ തേങ്ങിക്കരഞ്ഞിടുന്നു
തൻ തനയർ തൻ കഠോര മാർഗങ്ങൾ വീക്ഷിയ്ക്കേ.
സംവദിക്കാൻ തുനിഞ്ഞിടുന്നവൾ
തൻ പുത്രരോടായ്..
“തിരുത്തീടുവിൻ നിൻ സഞ്ചാര വീഥികൾ നാളെയുടെ നല്ലതിന്നായി “

ഭൂതകാലതേയ്ക്ക് അൽപ്പ ദൂരം പിന്നിട്ടു
തിരുത്തിടാൻ കഴിഞ്ഞിരുന്നെങ്കിൽ..
ഗദ്ഗദങ്ങൾ ഉയർന്നീടുന്നു കണ്ഠത്തിൽ
ഒരു ദീർഘ നിശ്വാസത്തിൻ നെടുവീർപ്പു പോലെ..
ഇനിയും വൈകിയിട്ടില്ല മനുജാ..
നമുക്കു മുന്നേറീടാം നിൻ മനസിലെ മതിലുകൾ തകർത്താൽ.

ശ്രീരാമ ഭഗവാനെ അയോദ്ധ്യയിലൊതുക്കിയവൻ
കാരിരുമ്പാണിയാൽ ക്രിസ്തുദേവനെ തറച്ചവൻ
എങ്കിലും നശിക്കുമോ സത്യമി ഉലകിൽ.?

മാനവൻ മറന്നുപോയാ നിത്യ സത്യത്തെ
അസ്തിത്വത്തോടെ പിടിച്ചെഴുനേല്പിക്കാൻ
അവനിയിൽ പുനർജ്ജന്മമേകിയതിന്നായി
വെള്ളംമൊഴിച്ചു വളർത്തീടാൻ
വരുമോ നീ മനുജാ നിൻ സ്വാർത്ഥതയെ വെടിഞ്ഞു..

By ivayana