അമ്മയെത്തല്ലി –
പുറപ്പെട്ടതാണിന്ന്
കുപ്പിക്കുതന്നില്ല കാശ് !

പൊട്ടിച്ചെടുത്തുള്ള
മാലകൊണ്ടിത്ര നാൾ
കഷ്ടിച്ചുനാവിലിറ്റിച്ചു.!

സർക്കാരൊരുക്കി –
വെയ്ക്കുന്നുണ്ടു ബാറുകൾ
വർഷങ്ങൾ നാലഞ്ചു വീതം !

പൊട്ടിച്ചിരുന്നു
കഴിക്കുവാനീവിധം
സ്വർഗം ചമച്ചു വെയ്ക്കുമ്പോൾ
കുത്തിയിരുന്നു
ചടയ്ക്കുന്നതെങ്ങനെ
ചെപ്പ പൊളിഞ്ഞുപൊയ്ക്കോട്ടെ….

മോതിരം കിട്ടുകിൽ
കത്തിക്കറുക്കണം
ഒട്ടൊന്നു രാത്രിയായ്ക്കോട്ടെ…. (അമ്മയ്ക്കു വേണ്ടിയാ –
ണീദിനം; മക്കൾക്കു
വേണ്ടിയാണമ്മയും പാരിൽ )…..

ഹരികുങ്കുമത്ത്.

By ivayana