ജുബൈലിലെ വ്യാപാരിയായ പത്തനംതിട്ട, അടൂർ പന്തളം മങ്ങാരം സ്വദേശി നിഷാ മൻസിലിൽ ഷംസുദ്ദീൻ (65) ആണ് മരിച്ചിരിക്കുന്നത്. 30 വർഷത്തോമായി സൗദിയിൽ പ്രവാസിയായിരുന്ന ഷംസുദ്ദീൻ ജുബൈൽ ഈദ് അഹമ്മദ് അജ്മി എന്ന കമ്പനി നടത്തുകയായിരുന്നു ഉണ്ടായത്.

കഴിഞ്ഞ വർഷം മാർച്ചിലാണ്​ അവധിക്ക് നാട്ടിൽ പോകുകയുണ്ടായത്​. അവിടെ വെച്ച്​ കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. കഴിഞ്ഞ ദിവസം ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് കോഴഞ്ചേരി ജനറൽ ആശുപത്രിയിലെത്തിച്ചങ്കിലും മരണം സംഭവിച്ചു. മൃതദേഹം മങ്ങാരം ജുമാ മസ്ജിദിൽ ഖബറടക്കി. ഭാര്യ: സറീന. മക്കൾ: നൗഫൽ (ദമ്മാം), നൗഫിയ, നിസ. മരുമക്കൾ: നൗഷാദ്, മുജീബ്, ഷിബിന.

By ivayana