ബിജു ഗോപാൽ

പെട്ടിയും പെറുക്കി കെട്ടി ജീവനും കൊണ്ട് എയർ പോർട്ടിൽ ബോർഡിങ്ങിന് മുൻപേ തയാറാക്കിയ പേപ്പറുകൾ കൊടുത്തപ്പോൾ എല്ലാം നോക്കിയ ഫിലിപ്പിനി പെണ്ണ് ഒറ്റ ചോദ്യം
“ജാഗ്രതാ “എവിടെ?

ങേ. ജാഗ്രത ഉണ്ടല്ലോ. അതല്ലേ മാസ്കും ഗ്ലൗസും ഒക്കെ വെച്ചേക്കുന്നത്..
അതല്ല മറ്റേ പേപ്പർ എവിടെ? പോയി റെഡി ആക്കി വാ..
ഞാൻ അകെ പെട്ടു.. ടിക്കറ്റ് എടുക്കുമ്പോൾ വേണ്ടത് ഒക്കെ അവർ റെഡി ആക്കി തന്നിരുന്നു. ഇതിപ്പോ ആദ്യം കേൾക്കുവ ജാഗ്രത എന്ന് ഒന്ന് കൂടി വേണം എന്ന്..

നിരാശയോടെ നിന്ന എനിക്ക് സഹായവുമായി ബംഗാളി എത്തി
രണ്ടു kd താ (480) ഞാൻ റെഡി ആക്കി തരാം
രണ്ട് വേണോ ഒന്ന് പോരേ?
ഒക്കെ ഒന്ന് താ..

ജാഗ്രത യും റെഡി ആക്കി അടുത്ത കൗണ്ടറിൽ ചെന്നപ്പോൾ പോലീസുകാരന്റ മാസ്സ് ചോദ്യം
നീ മുസ്ലിം ആണോ?.
പ്രവാസത്തിൽ ആദ്യമായി കേൾക്കുന്ന ചോദ്യം !
അല്ല..
അയാൾ എന്നെ പിടിക്കാത്തപോലെ നോക്കി എങ്കിലും മറ്റൊന്നും ഉണ്ടായില്ല. കാത്തിരിപ്പിനൊടുവിൽ വിമാനത്തിലേക്ക്. യാത്രയുടെ പകുതിയിൽ എയർഹോസ്റ്റസ് ഒരു പേപ്പർ കൊടുവന്നു തന്നു.. ഇതു പൂരിപ്പിച്ചു ഇറങ്ങുമ്പോൾ എമിഗ്രെഷനിൽ കൊടുക്കണം പോലും. അപ്പോൾ തന്നെ എല്ലാം പൂരിപ്പിച്ചു.
കൊച്ചിയിൽ.. സ്വാന്തം നാട്ടിൽ.

ഒരു വിമാനത്തിൽ വന്ന അത്രയും യാത്രക്കാരെ ഒരേ വരിയിൽ നിർത്തി ആരോഗ്യവകുപ്പിന്റെ ജാഗ്രത
സാമൂഹിക അകലം ഒന്നും ഇല്ല.. ഇടക്ക് മൈക്കിലൂടെ വിളിച്ചു പറയുന്നു ഫേസ് ഷീൽഡ് മാറ്റി വരൂ എന്ന്.. മണിക്കൂർ നിന്നു ആ പ്രക്രിയയിൽ.. അകെ വേണ്ടത് ഒരേ ഒരു പേപ്പർ മാത്രം. ഇവർക്കു ഒന്ന് രണ്ട് കൗണ്ടർ തുറന്നു വെച്ചു കൂടെ.. ഇത്രയും യാത്രക്കാരെ ഇത്ര നേരം ബുദ്ധിമുട്ടിക്കണോ..

ഏറ്റവും ഒടുവിൽ ഒരു ആരോഗ്യ ചേച്ചി ഒരേ ഒരു പേപ്പർ വാങ്ങി പറയുന്നു ഏഴു നാൾ വീട്ടിൽ ഇരിക്കൂ എന്ന് കലാസ് .. അപ്പോൾ ഒരു സംശയം.
വിമാനത്തിൽ വെച്ചു തന്ന പേപ്പർ എന്തിന്. അത് ആർക്ക് കൊടുക്കാൻ. ജാഗ്രത എന്തിന് അത് ആർക്ക് കൊടുക്കാൻ.. ആരോഗ്യ സേതു എന്തിന്

വീട്ടിൽ എത്തി മൂന്നാം നാളും എന്നെ ഒരു ആരോഗ്യ പ്രവർത്തകരും ബന്ധപ്പെട്ടിട്ടില്ല.. നമുക്കൊരു ബാധ്യത ഉണ്ടല്ലോ സമൂഹത്തോട്. അത് പാലിക്കുന്നു. പുറമെ കേൾക്കുന്ന തള്ളും യാഥാർഥ്യവും എന്ത് അന്തരം..
അവനവൻ സൂക്ഷിച്ചു ജീവിക്കുക..

ബിജു ഗോപാൽ

By ivayana