രചന : നിർമ്മല അമ്പാട്ട്

സംസ്ഥാനതലത്തിൽ ഒന്നാംസമ്മാനഹർഹമായ കഥ

ചാക്കുകെട്ടിൽ നിന്നും മുറുക്കാൻപൊതിയെടുത്തു വായിലിട്ടു ചവച്ചു അലമേലു റോഡിലേക്ക് നീട്ടിത്തുപ്പി ..വീര്യം കൂടിയ പുകയില ഒരുകഷ്ണമെടുത്തു മോണക്കിടയിൽ തിരുകിവെച്ചു കീറചാക്കിൽ കാലും നീട്ടിയിരുന്നു തമിഴിൽ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.. അവൾ ആരെയോ ശകാരിക്കുകയാണെന്നു തോന്നുന്നു ഇടയ്ക്കിടയ്ക്ക് തലയിൽ നിന്നും പേൻ നുള്ളിവലിച്ചു വലിയ ശബ്ദത്തിൽ പൊട്ടിച്ചുകൊണ്ടിരുന്നു
മഴ ശക്തിയായി പെയ്യാൻ തുടങ്ങി ..

കാറ്റടിച്ചപ്പോൾ കടയുടെ ഉമ്മറത്തു വിരിച്ച കീറച്ചാക്കിലേക്കു വെള്ളം തെറിക്കാൻ തുടങ്ങി നനഞ്ഞ ചാക്കിൽ കിടന്നു കൈകാൽ കുടഞ്ഞു കളിക്കുന്ന കുഞ്ഞനിയന്റെ അരിക്കലേക്കു അല്പംകൂടി നീങ്ങിയിരുന്നു ശെൽവം കുഞ്ഞു മോണകാട്ടിച്ചിരിച്ചുകൊണ്ട് അവനോടു എന്തൊക്കെയോ മൊഴിഞ്ഞു,,!

ശക്തിയേറിയ ഒരടി അവന്റെ നടുപ്പുറത്തുവീണു ..അടിയേറ്റുപുളഞ്ഞ അവൻ പിറകോട്ടു വളഞ്ഞു,,, അവന്റെ ‘അമ്മ അലമേലു ഭദ്രകാളിയെത്തി നിൽക്കെയാണ് …സ്റ്റാന്റിൽ ബസ് വന്നു ആളുകളെ ഇറക്കി പുതിയവരെ കേറ്റാൻ തുടങ്ങിയിരുന്നു..
ഇതൊന്നുമറിയാതെ ശെൽവൻ അവന്റെ കുഞ്ഞനിയനുമായി കളിചിരിക്കയാണ് ..ഒരു ബസിൽനിന്നും ചുരുങ്ങിയത് പത്തുരൂപയെങ്കിലും കിട്ടും , ഒരു പത്തുവയസ്സുകാരനു ചെയ്യാവുന്നതിന്റെ പത്തിരട്ടി പണി അവനെക്കൊണ്ട് അവന്റെ രണ്ടാനച്ഛൻ തങ്കവേലു ചെയ്യിക്കുന്നുണ്ട് ഇടിച്ചുചതച്ചു അവനെ ഒരു ബോൺലെസ് ആക്കിയിരിക്കുന്നു അയാൾ ..

അടികൊണ്ടു പുളഞ്ഞ അവൻ തൻറെയും കുഞ്ഞനിയൻറെയും കൊച്ചുലോകത്തിൽനിന്നും ബസിലേക്കോടി ..
രണ്ടുകൈകളും കൊട്ടി ആളുകളുടെ ശ്രദ്ധ തന്നിലേക്ക് ക്ഷണിച്ചുകൊണ്ട് അവൻ പ്രകടനങ്ങൾക്കൊരുങ്ങി
ബസ്സിൽ നിറയെ ചളിയുണ്ട് ,,ആരോ ശർദ്ധിച്ചിട്ടുമുണ്ട് ..ആ വൃത്തികേടിലൂടെ അവൻ അഭ്യാസങ്ങൾ കാണിക്കാൻ തുടങ്ങി,, യാത്രക്കാരുടെ സഹതാപം അവന്റെ കുഞ്ഞിക്കൈകളിൽ നിറഞ്ഞു ..,,

അവൻ വീണ്ടും വീണ്ടും ദയനീയമായി യാചിച്ചു …”തർമം കൊട് ,,’അമ്മ തർമം …
“മാറെടാ അസത്തെ ..” ആരോ ശകാരിച്ചു, ശകാരം അവനു പുത്തരിയല്ല കിട്ടിയ പണം അവൻ അലമേലുവിനെ ഏൽപ്പിച്ചു . അലമേലു ആർത്തിയോടെ പണമെണ്ണി തിട്ടപ്പെടുത്തി തുണിസഞ്ചിയിൽകെട്ടി ചേലയിൽ തെറുത്തു അരയിൽ തിരുകിഅവന്റെ ശരീരം ശർദ്ധിയുടെയും വിയർപ്പിന്റെയും വൃത്തികെട്ടമണമുണ്ടായിരുന്നു ,,ശര്ദ്ധിയിലൂടെയാണ് അവൻ തലകുത്തി മറിഞ്ഞത്,,,

പണം കൊണ്ടുചെന്നില്ലെങ്കിൽ അവന്റെ കുഞ്ഞുകവിൾ അടിച്ചു രണ്ടായി വേര്തിരിച്ചിഡും തങ്കവേലു
ഓർത്തപ്പോൾ അവനു സങ്കടം വന്നു ബസ്സിൽ വഴക്കുപറഞ്ഞയാൾ അലക്കി ഇസ്തിരിയിട്ട ഷർട്ടാണ് ഇട്ടിരിക്കുന്നത്.
പൗഡറിന്റെയും സ്പ്രേയുടെയും മനംകുളിർക്കുന്ന മണം അവനെ കൊതിപ്പിച്ചു അയാളോട് ഇഷ്ടം തോന്നിയിട്ടാണ് അവൻ അടുത്ത് ചെന്നത് ,,ആ മണം അആസ്വദിച്ചത് ..

അവനു കുളിക്കാനും നല്ല വസ്ത്രം ധരിക്കാനും പൗഡറിടാനും സ്പ്രേയടിക്കാനും ഒക്കെ മോഹമുണ്ട് ,,പക്ഷെഅലമേല് അവനെ കുളിക്കാൻ സമ്മതിക്കില്ല,, കുളിച്ചു നല്ല വസ്ത്രം ധരിച്ചാൽ തർമം കിട്ടില്ലഅടുത്ത വണ്ടി വരുന്നത് വരെ സമയമുണ്ട് അവൻ വീണ്ടും കുഞ്ഞു കളിക്കുന്ന ചാക്കിലേക്കു കയറിയിരുന്നു കുഞ്ഞിന്റെ നിഷ്കളങ്കമായ ചിരി കണ്ടപ്പോൾ അവനു സങ്കടം വന്നു നാളെ ഇവനും തന്നെപ്പോലെ ശർദ്ധിയിൽ കിടന്നു തലകുത്തിമറിയേണ്ടവൻ ,,,,

തന്റെ പ്രായക്കാരായ കുട്ടികൾ നല്ല വസ്ത്രം ധരിച്ചു അമ്മയുടെയും അച്ഛന്റെയും കൂടെ മധുരപലഹാരങ്ങളും കളിക്കോപ്പും വാങ്ങി ചിരിച്ചു കളിക്കുന്നു,, അവൻ മാത്രം ഇങ്ങെയായതെന്തേ,,? അവൻ പലപ്പോഴും ചിന്തിക്കാറുണ്ട് ,,വേദനയിൽ പൊതിഞ്ഞ ആ ചോദ്യം അവന്റെ മനസിൽ കിടന്നു തലകുത്തി മറിഞ്ഞു
അലമേലു ഇടയ്ക്കിടെ കടക്ക് പിറകിൽ പോയി ചേലയിൽ തിരച്ചു അരയിൽ തിരുകിയ പട്ടച്ചാരായം വെള്ളം ചേർക്കാതെ കുടിച്ചു തിരിച്ചുവന്നു ചാക്കിൽ കാലും നീട്ടിയിരുന്നു വീണ്ടും പേന നുള്ളിവലിക്കാൻ തുടങ്ങി.

അവൻ അന്തിയാവോളം എല്ലുവെള്ളമാക്കിയ പണമാണ് അലമേലുവിന്റെ അരയിൽ പട്ടച്ചാരായരൂപത്തിൽ തിരച്ചുവെച്ചിരിക്കുന്നത്
തങ്കവേലുവിന്റെ കൂട്ടുകാരായ ജഗന്നാഥനും മുത്തുസ്വാമിയും കലൈവാണിയും അലമേലുവിന്റെ കയ്യിൽനിന്നും പണം കടം വാങ്ങി കുടിച്ചു പൂസാവറുണ്ട് കുപ്പിയും പാട്ടയും പെറുക്കാൻ പോവാത്ത ദിവസങ്ങളിൽ കുടിച്ചു പൂസായി ചീട്ടുകളിച്ചു അടിപിടി യിൽ കലാശിക്കും പകലാണെങ്കിൽ കണ്ടുനിന്നവർ കയ്യടിച്ചു പ്രോത്സാഹിപ്പിക്കും, രാത്രികളാണ് അവനേറെ പേടി . രാത്രിയിൽ അവന്റമ്മയുടെ അടുത്ത് ജഗന്നാഥനും മുത്തുസ്വാമിയും വന്നു കിടക്കുന്നത് അവൻ കണ്ടിട്ടുണ്ട് എന്തുകൊണ്ടോ അവനതു സഹിക്കാൻ കഴിയുന്നില്ല ,,.

ഈ സമയം തങ്കവേലു ഒരു ബീഡിയും വലിച്ചു അങ്ങ് ദൂരെ മാറിയിരിക്കും പിന്നെ മൂന്നാനച്ചൻറെയും നാലാനച്ചൻ \റെയും കേളീരംഗമാണ്
,,പല വട്ടം കുഞ്ഞു കരഞ്ഞ് മുലപ്പാലിന് കരയാറുണ്ട്
കുടിച്ചുപൂസായ അലമേലുവിനു അവരിൽ നിന്നും വേറിടാൻ കഴിയാറില്ല,,
കരയുന്ന കുഞ്ഞിനെ അവൻ തോളിലിട്ട് ഉറക്കും ,..

മുഷിഞ്ഞഷർട്ടിന്റെ കോളർ ചപ്പി കുഞ്ഞു തളർന്നുറങ്ങും, ബസ്‌യാത്രക്കാരുടെ ഇടയിൽ കയറി കുഞ്ഞുങ്ങളുടെ പണ്ടം ഊരിയെടുക്കാൻ തങ്കവേലു അവനു പ്രത്യേക ട്രെയിനിംഗ് കൊടുത്തിട്ടുണ്ട് ട്രെയിനിംഗ് കഴിഞ്ഞു ഇറങ്ങിയുള്ള ആദ്യത്തെ ശ്രമം തന്നെ പാളിപ്പോയി ..! കുഞ്ഞിന്റെ കാലിൽനിന്നും അഴിച്ചെടുത്ത പദസരത്തിന്റെ കൊളുത്തു അമ്മയുടെ ചുരിദാറിന്റെ മേൽ കൊളുത്തി വലിച്ചു യാത്രക്കാരുടെ കയ്യിൽ നിന്നും അവനു വേണ്ടത് കിട്ടി

വീട്ടിൽ ചെന്നപ്പോൾ തങ്കവേലുവിന്റെ കയ്യിൽനിന്നും പോരാത്തതും കിട്ടി രാത്രിയിൽ കുടിച്ചുവന്നു ലഹരിയോടൊപ്പം അരിശവും മൂത്തു അയാൾചട്ടുകം പഴുപ്പിച്ചു അവന്റെ തുടയിൽ വെച്ചു മേലിൽ ശ്രദ്ധിച്ചു പണിചെയ്യണമെന്നൊരു താക്കീതുംരാത്രിയിൽ നീറലും പുകച്ചിലും സഹിക്കാതെ അവൻ നിലത്തു കിടന്നുരുണ്ടു.

ഈ സമയം അലമേലു ലഹരിയുടെ സുഷുപ്തിയിൽ ആയിരുന്നു നീറ്റൽ സഹിക്കാതെ ഉറക്കം കിട്ടാതെ പിടഞ്ഞുകൊണ്ടു അവൻ മാരിയമ്മയെ പിടിച്ചു സത്യം ചെയ്തു,,,
,,,,,”എന്റെ മരിയമ്മയാണേ സത്തിയം ഒരു ദിവസം അയാളുടെ തല ഞാൻ അടിച്ചുപൊളിക്കും

പൊള്ളൽ ഏകദേശം ഉണങ്ങാറായി ..സത്യം അങ്ങിനെ ബാക്കി കിടക്കയാണ് ..

അപ്പോളത്തെ വേദനകൊണ്ടു പറഞ്ഞതാണെങ്കിലും ,മാരിയമ്മയോടുള്ള ശപഥം തെറ്റിക്കാൻ വയ്യ സത്യം നിറവേറ്റിയില്ലെങ്കിൽ മാരിയമ്മ കോപിക്കും, അങ്ങിനെ അവസരം കാത്തിരിക്കുമ്പോളാണ് ആ സംഭവം ഉണ്ടായത്
യാത്രക്കാരിലാരുടെയോ ഒരു പേഴ്‌സ് അവനു വീണുകിട്ടി തുറന്നു നോക്കിയപ്പോൾ ഒരു പൊട്ടിയ സ്വർണവളയും കുറെ പണവും എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ രണ്ടു സ്ത്രീകൾ കരഞ്ഞുകൊണ്ട് വരുന്നു.

നാട്ടുകാർ ഓടിക്കൂടി പേഴ്‌സ് ഉടമസ്ഥന് കൊടുത്തു പാരിതോഷികമായി അവന് അമ്പതു രൂപയും കൊടുത്തു
ഈ സംഭവം തങ്കവേലുവിനെ വല്ലാതെ ചൊടിപ്പിച്ചു ,,കിട്ടിയ ഉടനെ ഓടിവന്നു അയാളെ ഏൽപ്പിച്ചിരുന്നുവെങ്കിൽ സാധനംനഷ്ടപ്പെടില്ലായിരുന്നല്ലോ,, അവന്റെ സാമർത്യക്കുറവുകൊണ്ടല്ലേ തിരിച്ചുകൊടുക്കേണ്ടി വന്നത്?
ആന്ന് രാത്രി അവന് പാരിതോഷികം കിട്ടിയ അൻപത് രൂപക്കുകൂടി തങ്കവേലു കൂട്ടി കുടിച്ചു അയാൾ അവനെ പൊതിരെ തല്ലി ഉണങ്ങാറായ അവന്റെ വ്രണത്തിലെ പൊ റ്റൻ അയാൾ പറിച്ചെടുത്തു അവൻ അവൻ നിലം തൊടാതെ നിന്ന് തുള്ളി,

അലറിവിളിച്ചുകരഞ്ഞു , കാലിലൂടെ രക്തം ഒഴുകി
കുടിയും പിടിയും വലിയുമൊക്കെ കഴിഞ്ഞു എല്ലാരും മയക്കത്തിലായി .. അവൻ മാത്രം ഉറങ്ങാതെ കിടന്നു ഇനി വയ്യ..! ഇന്ന് ശപഥം നിറവേറ്റണം .. ജഗന്നാഥൻ എവിടെന്നോ മോഷ്ടിച്ച കട്ടപ്പാറ ഒളിച്ചുവെച്ച സ്ഥലം അവൻ കണ്ടിട്ടുണ്ട് ആരുമറിയാതെ അതെടുത്തുകൊണ്ടുവന്നു മാരിയമ്മയെ പ്രാർത്ഥിച്ചു തങ്കവേലീവിന്റെ തലക്കു ഒറ്റയടി,..!

അയാൾ രക്തത്തിൽ കിടന്നുപിടഞ്ഞു അപ്പോൾ ലഹരിയിലാണ്ട അലമേലു മുറുമുറുത്തു അപ്പുറത്തേക്ക് തിരിഞ്ഞു കിടന്നു ..
ആരെയും ശ്രദ്ധിക്കാതെ അവൻ ഇരുട്ടിലേക്ക് ഇറങ്ങിയോടി..എങ്ങോട്ടെന്നറിയാതെ..
ആ കുഞ്ഞുമനസിലെ വലിയ മോഹങ്ങൾ … എനിക്ക് വലിയവനാകണം,,നിത്യവും കുളിക്കണം.. അലക്കിത്തേച്ച ഷർറ്റിടണം.. പൗഡറിടണം സ്പ്രൈ അടിക്കണം ,, അവൻ ഓടുകയാണ് ഇരുട്ടിലേക്ക് .

By ivayana