KA Naseer

ഞാൻ കരുതിയതിലും വളരെ മുമ്പുതന്നെ , വേദനിപ്പിക്കുന്ന പല കാര്യങ്ങളും നമ്മളിപ്പോൾ അറിയാൻ തുടങ്ങുകയാണ് . അങ്ങേയറ്റം ക്ഷമയോടെ നിങ്ങളിത് കേൾക്കണം .

ഈ തൃശ്ശൂര് ഞാനിങ്ങ് എടുത്തോണ്ട് പോവുകയാണെന്നും വിശ്വാസ പ്രമാണങ്ങളെ തകർക്കാൻ വന്നാൽ ആ തകർക്കാൻ വരുന്നവരെ തച്ചുടയ്ക്കണം എന്നുതന്നെയാണെൻ്റെ വികാരം എന്നുമൊക്കെ നിലവിട്ടു പറയുന്ന മാടമ്പള്ളിയിലെ മാനസിക രോഗി , നാം വിചാരിക്കുന്ന പോലെ നികേഷ്കുമാർ അല്ല . ആ രോഗി നകുലനാണ് . നികേഷിൽ അസുഖം ആരോപിക്കപ്പെടുമ്പോൾ യഥാർത്ഥ രോഗി അടങ്ങി ഇരിക്കുകയാണ് ; ആഹ്ലാദിക്കുകയാണ് .

ആ ഘട്ടത്തിലാണ് ഒരു ദിവസം നകുലനുമായുള്ള ഇൻ്റർവ്യു കാണാനിടയായത് . അവിടെ വെച്ച് നകുലനിൽ നിന്നും ഒരു പ്രത്യേകതരം സൈക്കിക് വൈബ്രേഷൻ്റെ അനുഭവം കിട്ടാൻ തുടങ്ങി . വേദനയോടെ ഞാൻ മനസ്സിലാക്കി , നമ്മൾ അന്വേഷിച്ചു നടക്കുന്ന മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി നകുലനാണെന്ന് . നകുലനിൽ എന്തുകൊണ്ട് , എവിടെ വെച്ച് ഈ രോഗം ഉടലെടുത്തു ? ഒരിക്കൽ പാർലമെൻ്റിലേക്ക് മത്സരിച്ച് തോറ്റമ്പിയതിൻ്റെ ഓർമ്മകളാണൊ ഇതിനു കാരണം എന്നതായിരുന്നു സംശയം .

പക്ഷേ നകുലനത് പ്രശ്നമേ അല്ലെന്ന് വളരെ വ്യക്തമായി . ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞ് നകുലനെ പ്രകോപിപ്പിക്കുന്നത് കണ്ടു . സുപ്രീംകോടതി വിധിയെ ചൊല്ലി എന്തൊക്കെയോ പറഞ്ഞ് നകുലനോട് എതിർക്കുന്നതും കണ്ടു . നകുലൻ പ്രതികരിച്ചു . അതിശക്തമായി , അസാധാരണമായി . അപൂർവ്വമായ ഒരു മനോരോഗത്തിൻ്റെ അഗ്നികുണ്ഠങ്ങൾ നകുലൻ്റെ കണ്ണുകളിൽ ജ്വലിക്കുന്നത് നമ്മളെല്ലാം കണ്ടു . നകുലൻ്റെ അസുഖം അതാണ് .

ചില നേരങ്ങളിൽ രൺജി പണിക്കർ തിരക്കഥ എഴുതിയ ഏതോ ആക്ഷൻ ത്രില്ലർ സിനിമയുടെ സെറ്റിലാണ് താനെന്ന് നകുലന് തോന്നിപ്പോകുന്നു . പോലീസ് യുണിഫോമിട്ട് ചറപറ ഡയലോഗ് തൂവി നാടാകെ പ്രകമ്പനം കൊള്ളിച്ച് നടന്ന വെള്ളിത്തിരയിലെ ഭരത്ചന്ദ്രനായി അയാൾ മാറുന്നു . നമ്മൾ പത്രങ്ങളിലൊക്കെ വായിക്കാറില്ലേ , 11 വയസ്സുള്ള മുസ്ലീം ബാലിക 71 വയസ്സുള്ള വാരസ്യാരായി പെരുമാറുന്നു , സംസ്കൃത ശ്ലോകം ചൊല്ലുന്നു എന്നൊക്കെ ? പഴമക്കാർ ഇതിനെ ബാധ കൂടിയതാണ് എന്നു പറയും . സൈക്യാട്രിയിൽ ഇതിനെ nonsense personality , regressive personality അതായത് ആർഷ ഫാരത പോഴത്തരം , ചരിത്രബോധമില്ലായ്മ എന്നൊക്കെയുള്ള ലഘു മനോരോഗങ്ങളായിട്ടാണ് കാണുന്നത് .

ഇവിടെ നകുലനിലെ ആ മറ്റൊരാൾ ഭരത്ചന്ദ്രൻ ഐ . പി . എസ്സാണ് . എന്തെങ്കിലും ചെയ്യണമെങ്കിൽ അദ്ദേഹം മത്സരിക്കുന്ന മണ്ഡലം ഏതാണെന്ന് അറിയണമായിരുന്നു . അതിനാണ് ഇലക്ഷൻ കമ്മീഷൻ്റെ വെബ്സൈറ്റ് തേടിപ്പോയത്………… കഥ തുടരുകയാണ്… ഇനി എന്തെങ്കിലും ചെയ്യാൻ തൃശൂർക്കാർക്ക് മാത്രമേ സാധിക്കൂ..” ഭയം വേണ്ട , ജാഗ്രത മതി “. ഒരു മുറൈവന്ത് പാർത്തായാ..നീ ഒരു മുറൈവന്ത് പാർത്തായാ… എൻ മനം നീയറിന്തായാ… തിരുമകൾ തുൻപം തീർത്തായാ…?

Mohanan Pc Payyappilly

By ivayana