രചന : രാജേഷ് മനപ്പിള്ളിൽ.

കണിക്കൊന്ന പൂക്കും കാലം
മനസ്സുകൾ വിരിയും കാലം
വിഷുപ്പക്ഷി നീട്ടിപ്പാടും
വിമോഹനം മേടപ്പുലരി
ഉറക്കത്തിലമ്മ വിളിച്ചു
എഴുന്നേൽക്ക, കണി കാണാനായ്
മുകിൽ വർണ്ണനുണ്ണിക്കണ്ണൻ
മുഴുക്കാപ്പണിഞ്ഞേ നിൽപ്പൂ
കരം കൂപ്പി ഞാനെഴുന്നേറ്റു
ഹരേകൃഷ്ണ നാവിലുതിർന്നു
വിലപ്പെട്ട കൈ നീട്ടങ്ങൾ
മുതിർന്നവർ സമ്മാനിച്ചു
മനസ്സിലെ പാപക്കറകൾ
അലിഞ്ഞലിഞ്ഞില്ലാതായ്
നഭസ്സിലായ് സൂര്യനുദിച്ചു
പുതു വർഷം പ്രോജ്വലിച്ചു.

രാജേഷ് മനപ്പിള്ളിൽ

By ivayana