സുനു വിജയൻ*

നീലക്കാറുകൾ ആകാശത്തിൽ മേഞ്ഞുനടക്കുമ്പോൾ ,
മേഞ്ഞുനടന്നു രസിച്ചു മദിച്ചാ പൈക്കൾ കരയുന്നു .
പൈമ്പാൽകിണ്ണം തൂകിയ പോലെ നിലാവല അണയുമ്പോൾ ,
നിലാവിൻ ഭംഗിയിൽ ആമ്പൽപൂവുകൾ പുഞ്ചിരിതൂകുന്നു .
പൂവുകൾ ഉന്മാദംപൂണ്ടാ ചെറു മാരുതൻ അണയുമ്പോൾ ,
മാരിക്കാറുകൾ മാനത്തുൽസാഹത്തോടണയുന്നു ..
ഉത്സാഹത്തിരമാലകൾ പോലെ നിലാവു പരക്കുമ്പോൾ ,
നിലാവാ പുഴയുടെ മാറിൽ വെള്ളിക്കസവു പടർത്തുന്നു .
കസവുഞൊറി
ഞുൻമാദിനിയായി പുഴ ഒഴുകുംനേരം
പുഴയിൽ നീന്തി രസിച്ചാ പരലുകൾ ആമോദത്തോടെ .
ആമോദംപൂണ്ടാലിൻ ചില്ലയിൽ കുയിലുകൾ പാടുന്നു ,
കുയിൽപാട്ടെന്നുടെ കരളിൽ സ്നേഹ ക്കവിതയുണർത്തുന്നു ..
കവിതകൾ മൂളി കാറ്റും ഞാനും രാവിൻ ചാരുതയിൽ ,
രാവെന്നിൽ പ്രണയാർദ്രം സ്നേഹക്കനവു നിറക്കുന്നു ..
കനവിൻ ഊഞ്ഞാൽ പാട്ടിൽ ഞാനൊരു ചെമ്പനിനീർ പൂവായ് ,
ചെമ്പനിനീർപ്പൂവായി നിലാവിൻ മാറിലുറങ്ങുന്നു .
മാറിലുറങ്ങും സായൂജ്യത്താൽ നീലത്താമര പോൽ
നീലക്കാറുകൾ ആകാശത്തിൽ മേഞ്ഞു നടക്കുമ്പോൾ

By ivayana