രചന : ബിനു. ആർ*

നരവീണവർധക്യത്തിന്റെ
ചുളിവ്‌വീണ കൺകോണുകളിൽ വിടരുന്നസ്വപ്നങ്ങളിൽ
നനവൂർന്ന മഴനൂലിൻ
സ്പന്ദനങ്ങൾ കാണാം.. !
കാലങ്ങളിൽ പിന്നോട്ടു
തുഴഞ്ഞുനോക്കിയാലും
നൂറായിയിരം നിനവുകളുടെ
സ്പന്ദനങ്ങൾ കാണാം,
ആശയുയർന്ന നിമിഷങ്ങളുടെ
നനവുകൾ… !
വിസ്മയങ്ങളെല്ലാം തലയിലെ വെള്ളിക്കമ്പികളിൽ
തിളങ്ങുന്നതുകാണാം,
ചിലനേരങ്ങളിൽ രാവുകളിലെ
ചിലമ്പിക്കുന്ന മിന്നാമിന്നി വെട്ടത്തിൽ ഒരോർമ്മപ്പൂ പോൽ…!
നീലജലാശയത്തിന്നടിയിൽ
വിരിച്ചിട്ടനീലകമ്പളം പോൽ,
തിളങ്ങുന്നൂ മേലാപ്പിലെ
കുഞ്ഞോളങ്ങൾ പോൽ, നിലാചന്ദ്രികയിൽതിളങ്ങുന്നൂ
ആശകൾ, വീണ്ടും മനോമുകുരത്തിൽ തെളിഞ്ഞു വരുവാനായ്…. !
വാർധക്യത്തിലും സ്നേഹത്തിൻ നറുവെണ്ണയുണ്ടെങ്കിൽ
ഉജ്ജ്വലിക്കുമൊരു പ്രകാശത്തിൻ
നറുകണം പോൽ
വീണ്ടും തെളിഞ്ഞുകത്തുമെന്നു
ചൊല്ലുന്നൂ, പ്രകൃതിയുടെ മടിത്തട്ടിലെ നവയൗവനങ്ങൾ…

By ivayana