രചന : രാജു.കാഞ്ഞിരങ്ങാട്*

എനിക്കു കാണാം നിൻ്റെ കണ്ണിലെ –
കിന്നരം
സമുദ്രനീലിമ
മിഴിയിലെ മീൻ പിടച്ചിൽ
നീയൊരു ഗ്രീഷ്മ സാഗരം

പ്രിയേ,
നിൻ്റെ ശലഭച്ചുണ്ടിലെ
വസന്താരാമത്തിൽ
അലിഞ്ഞലിഞ്ഞ് ഒരു മധുബിന്ദു –
വാകണമെനിക്ക്!

സന്ധ്യപോലെ ചുവന്നകവിളുകളിൽ
ചുണ്ടിൻ ചിറകുകളാൽ പറന്നു നടക്കണം
വന്യമായ നിൻ്റെ യൗവ്വനത്തിലേക്ക്
നിലാവലയായ് പടരണം

പ്രിയപ്പെട്ടവളേ ,
നമുക്കായി മഴവില്ലുതന്ന ആകാശം
ഒരു മേഘവും തരും
നമുക്കു മാത്രം കാണുവാനായി
നമ്മളെ നമുക്കൊളിപ്പിക്കുവാൻ.

രാജു.കാഞ്ഞിരങ്ങാട്

By ivayana