രചന : മാധവ് കെ വാസുദേവ്*

കരള്‍ ചുരന്നവഴികളില്‍
പാറിവീണ ചിന്തകള്‍
മാഞ്ഞുപോയെത്രവേഗം
കാലംതീര്‍ത്തവീഥിയില്‍
എരിഞ്ഞുതീരുംസന്ധ്യയില്‍
നിറഞ്ഞുനില്കുമോര്‍‍മ്മകള്‍
വിടര്‍ന്നുനിന്ന പൂവുകള്‍
അടര്‍ന്നുവീഴും ഇതളുകള്‍
വഴികളില്‍ അനാഥമായ്.
പണിഞ്ഞുയുയര്‍ത്തും മന്ദിരം
വിയര്‍പ്പുത്തുള്ളിച്ചാന്തുതേയ്ച്ചു
അകലെനിന്നുംനോക്കിനില്കും
മനസ്സിലുള്ള മോഹമായി .
കരളുരുക്കും വേനലില്‍
മഞ്ഞുറയും സിരകളില്‍
മറന്നുപോയ സ്വപ്നമൊക്കെ
കനലെരിക്കും രാത്രിയില്‍
മിഴിതുറന്നിരുട്ടിലൊക്കെ
നിദ്രയെ പരതവേ
അകന്നുനില്ക്കും സ്വപ്നമൊക്കെ
പീലിയില്‍ മറഞ്ഞുപോയി
തളര്‍ന്നുവീഴും മനസ്സിനുള്ളില്‍
ചിതലരിക്കും ഓര്‍മ്മയില്‍
നിഴലുവീഴും മിഴികളില്‍
മുഖങ്ങളെല്ലാം മാഞ്ഞുപോയി
നീരൊഴുക്കു നിലച്ചുപോകും
സിരകളില്‍ തണുപ്പുറഞ്ഞു
നെഞ്ചിനുള്ളിലുണര്‍ന്ന താളം
മെല്ലെമെല്ലെ നിന്നുപോകും
കണ്ണില്‍പൂത്ത സ്വപ്നവും
മനസ്സില്‍ കാത്തമോഹവും
നെഞ്ചിനുള്ളിലെരിഞ്ഞമ്മര്‍ന്നു
ചിതകളില്‍ കരിഞ്ഞുതീരും.

മാധവ് കെ

By ivayana