ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !
രചന : ദിലീപ് സി ജി*

ഒരു ജന്മസുകൃതത്തിൻ
ആത്മബന്ധത്തിന്റെ
പൊക്കിൾക്കൊടി
മധുരമോർക്കുവാനും
ഒരു ദിനമെന്നതെത്ര
പ്രഹസനം!!!
വൃദ്ധസദനങ്ങൾ
ഓരോ പുതുമഴയിലും
മുളയ്ക്കുമ്പോഴും
മാതൃസ്നേഹത്തെ
വാനോളമുയർത്തേണ്ട
ദിനമത്രെ ഇന്ന്…
മാതൃദിനമെന്നൊന്ന്
ഇല്ലായിരുന്നെങ്കിൽ
എത്ര അമ്മമാർ
മക്കൾതൻ സ്നേഹം
അറിയാതിരുന്നേനെ….
നന്ദി….
കറുത്ത അക്കങ്ങളിൽ
ചുവരിൽ തൂങ്ങിയാടുമ്പോഴും
മാതൃദിനമെന്ന്

ഓർമ്മപ്പെടുത്തിയതിന്….

വൃദ്ധസദനങ്ങളിൽ നിന്നും പോയകാലത്തിന്റെ അസ്ഥിത്വത്തിലേക്ക്
കണ്ണുനീരിറ്റിക്കുന്നവർക്കായി……..
ഞങ്ങളും അമ്മമാരെന്ന്, ഒറ്റപ്പെടലിന്റെ
നെടുവീർപ്പുകൾ ഉതിർക്കുന്നവർക്ക്…..

By ivayana