Vasudevan K V*

ആടിയുലയുന്ന പായക്കപ്പലിൽ കാറ്റിൻ ദിശയിലൂടെ പണ്ടുപണ്ട് കടൽ യാത്രകൾ .. അങ്ങനെവന്ന് കാലു കുത്തിയ കടൽ യോദ്ധാഗാമായുടെ പാദധൂളിയുറങ്ങും മണ്ണിലേക്ക് അവന്റെ യാത്ര അന്ന്.. സാമൂതിരിതട്ടകത്തിലന്ന് അങ്കത്തട്ട്. വാക്കും വരികളും പടചട്ടയേന്തി സർഗ്ഗാത്മതയുടെ മാമാങ്കം. എഴുത്തിൽ വിടരുന്ന നവമുകുളങ്ങളുടെ സാഹിത്യ കൂട്ടായ്മ.

കാപ്പാട് ബീച്ച് റെസോർട്ട് അങ്കണം കവിതാലാപന ചേലാൽ മുഖരിതം . മാറിനിന്ന് ഒട്ടുനേരം നോക്കികണ്ടു അവൻ . ക്ഷുഭിത യൗവനങ്ങൾ കവിതകളിൽ കോറിയിട്ട തീയാളി പടരുന്ന ഊഷ്മളാനുഭവം അവൻ തൊട്ടറിഞ്ഞു. അവന്റെ പ്രിയ മിത്രത്തിന്റെ വരികളപ്പോൾ ആലാപന ചാരുതയോടെ . കവിതാവരിച്ചൂടിൽ കടൽ കത്തുന്ന കാഴ്ച കണ്ടവൻ അത്ഭുതംകൂറി ., പിന്നീടവന്റെ ആരോടും യാത്ര പറയാതെയുള്ള പിൻവലിയൽ. പാരഗണിലെത്തി ആവിപറക്കും ബിരിയാണി .ശങ്കരൻ ബേക്കറിയിൽ നിന്ന് വീറ്റ്ഹൽവാ .

പാളയം മാർക്കറ്റിലെത്തി മുത്തണ്ണന്റെ പാതിവറുത്ത കപ്പലണ്ടി രണ്ട് കിലോ.ഇരുൾ വീഴും വരെ ബീച്ചിലെ പൂഴിമണലിൽ ഒറ്റയ്ക്കിരുന്ന് കടലമ്മയോട് കുശലം ചൊല്ലി . പിന്നെ മോഫ്സില് ബസ്സ്റ്റാന്റിലെത്തി കോയാ മാമയെ കണ്ടു ..രണ്ടു പതിറ്റാണ്ട് വിശ്വാസ പാരമ്പര്യം കോയാ മാമക്ക്. പുത്തനുരുപ്പടിയെ കൂട്ടി അകത്തു കേറുമ്പോൾ കോയാമാമാ വാതിലിനപ്പുറം കാവലുണ്ടാവും സദാ . അരണ്ട വെളിച്ചത്തിൽ സ്ത്രൈണതയിൽ വരച്ചിട്ടതും കുറേ രേഖാചിത്രങ്ങൾ . അവളാരെന്നോ, അവളുടെ ഊരേതൊന്നോ അറിയാതെ..

ആലസ്യം വിട്ട് ഇറങ്ങി “പിള്ളാസ്” കഫേലെത്തി ചെറുചൂടുദോശകള് . പിന്നെ റയിൽ വാതിൽ വരെ നടന്ന് രാത്രി വണ്ടിയിലെ ജനറല് ബോഗിയിൽ ബംഗാളിയോടൊപ്പം ചേർന്നിരുന്ന് കുടീലേക്ക് . ഉറക്കചടവോടെ കാത്തിരിക്കുന്ന അവന്റെ പുന്നാര സെറോക്സ് കോപ്പികൾക്ക് ഹൽവാ പൊതി . രാത്രി വൈകിയതിന്…ലഹരി മോന്തിയതിന്., കണവീടെ പ്രതിഷേധമപ്പോൾ വഴിമാറി ഒഴുകി . “ഈ നട്ടപാതിരയ്ക്കാണോ കുട്ടികളെ ഹൽവാ തീറ്റ്ണത്.???അവൻ മറുപടി മുഴക്കി .. “അതേടീ ഹൽവാ തീറ്റ രാത്രിയില് തന്നെ ..

എന്നും എപ്പോഴും ഹൽവാ തിന്നതും നമ്മൾ രാത്രിയിലല്ലേ….!!” അവൾ നാണം പൂണ്ടു.. തരളിതയായി.. വിളക്കണച്ച് കിടക്കയിൽ അവന്റെ നെഞ്ചിൽ തല പൂഴ്ത്തി.. അവന്റെ മുടിയിഴകളിൽ ചുംബിച്ച് അവൾ സാക്ഷ്യപ്പെടുത്തി ‘അത്തറിന്റെ മണം’.

By ivayana