മങ്ങാട്ട് കൃഷ്ണ പ്രസാദ്*

ഭാഷ
ശേഷം
സംസ്കൃതി
ഒരു മങ്ങാടൻ , സിനിമ
കോട്ടക ഓർമ്മകൾ …..6
രോമാഞ്ച…കഞ്ചുകം ആവുന്ന ഗോപി സിനിമകളും …..,
ഒരു _രൂപ challeng ഉം …
990 കളിൽ ,
മാഫിയ ശശിയുമൊത്തു ഗോപി ചെയ്ത സിനിമകളിലെ , സീൻസ് ഇന്നുമo, മനസ്സിലുണ്ട് .
ശശി പറഞ്ഞു ….,

ഗോപി ചെയ്ത ,
സ്റ്റണ്ടൊക്കെ അപാരം തന്നെ .
ഉശിരുള്ള ,
ആണത്തമുള്ള ,
നാട്ടെല്ലുള്ള , നടൻമാർ ഏറെ , മുൻപ് ഉണ്ടായെങ്കിലും ,
ഗോപി ഒരു ഒന്നന്നോരാ ആളാണ്‌ …
നട്ടലിൽ ,
An extra bone….

ആ പേര് ,
അതു ഗോപിക്കെ ചേരു….
സൗണ്ട് എഫക്റ്റിൽ , തീയേറ്ററിൽ ,
ഗോപി അലറി വിളിച്ചു .
എതിരാളിയെ ,
വില്ലന്മാരെ , ഫിനിഷ് ചെയുന്ന , ഒരവതാരം .
വില്ലൻന്മാർ പറഞ്ഞ ഡയലോഗ്കളും , ഹിറ്റായി .
പടങ്ങളുടെ ശബ്ദരേഖകൾ വിട്ടു പോയ കാലം കൂടി ആയിരുന്നു അതു .


ബാർബർ ഷോപ്പിലും ,
കാഫെറ്റീരിയകളിലും ,
ചില മിമിക്രി മത്സരങ്ങളിലും .
പടം ഹിറ്റ്‌ ആവാൻ ഇനി എന്തു വേണം …!! ?
ഇടി മുഴക്കതൊടെ അവസാനിക്കുന്ന ,
ഗോപി സിനിമകൾ , കാണാൻ കാത്തിരുന്ന, കേരളവും .
ഗോപി ഒരു തലക്കിൽ നിന്നു പൊളിച്ചടുക്കുക ആയിരുന്നു .
വിഷയങ്ങൾ കിട്ടാൻ അന്നത്തെ
തിരക്കഥകൃത്തുക്കൾക്ക് , ബുദ്ധിമുട്ടേണ്ടിവന്നില്ല .
Directors ഇനും , .

അവരുടെ മുന്നിൽ ,
6 അടി 2 ഇഞ്ച് ,
ഉയരമുള്ള ,
Long leggy ആയ , നെഞ്ചുറപ്പുള്ള ,
ഉറച്ച മനസ്സുള്ള , ഗോപിയുണ്ട് ….
പോരാത്തതിന് ,
…നാട്ടിൽ ഇഷ്ടം പോലെ , കാട്ടു കള്ളൻ മാരുണ്ട് ,
പകൽ മാന്യൻമാരുണ്ട് …,
ഇമോഷണലായി ,
ഡയലോഗ്കൾ ,
ഇംഗ്ലീഷിലും ,
മലയാളത്തിലും ,
ഗോപി , ചവച്ചു തുപ്പി .
ഇങ്ങനെ ഒക്കെ പറയാമോ ….??

ജനത്തിനൊപ്പം ഞാനും , കൂടി .
….അവർ ഗോപിയെ വച്ചു പടം ചെയ്യാൻ ,
കോടികൾ പറത്തിവിട്ടു .ഗോപിയുടെ date ഉകൾ , ഡയറക്ടർസിനു കിട്ടാതായി .
കാശെറിഞ്ഞു ….., കാശു പിടിക്കാൻ , ഷാജിയെ പോലുള്ള കൈലാസന്ന മ്മാരും ഉണ്ടായി .
ഗോപിയിലെ ,
Angry young man ,
മാർക്കറ്റ് ചെയപെട്ടു . പാറശാല മുതൽ അങ്ങ് കന്യാകുമാരി വരെ നടക്കുന്ന , അഴിമതിക്കാരെ ,
ഗോപി ,
ഗൺ പോയിന്റിൽ നിർത്തി …ഈ കൊല്ലം ജില്ലക്കാരൻ .

പോലീസ് dept ഒന്നടങ്കം ഗോപിക്കൊപ്പം നിന്നു .
തളരാതെ ,
പതറാതെ , ഗോപി
പോലീസ് സിനിമകൾ ചെയ്തു .
പോലീസിലെ ഇൻസ്‌പെക്ടർ , ഭരത് ചദ്രൻ പലർക്കും , മാതൃകയായി .
മിമിക്രികാർ കുറെ , ഗോപിമാരെ , അമ്പലപറമ്പിൽ അഴിച്ചു വിട്ടു …
ലോകം മുഴുവനും .
വില്ലൻന്മാർ ,
സുന്ദര വില്ലന്മാർ ആയി ,
കൈയടി നേടി
അങ്ങ് , ബോള്ളിവുഡിൽ നിന്നും , ടോളിവുഡ് നിന്നും ,
നിറഞ്ഞൊഴുകി ,
ഇറക്കു മതി .

സുന്ദര വില്ലൻന്മാർ …..!
ഞാൻ ഗോപി സിനിമകൾ , ആർത്തിയോടെ കണ്ടു .
ഡയലോഗ്കളുടെ , പെരു മഴയിൽ ,
കേരളം ,
പുതു സൂപ്പർസ്റ്റാറിന്റെ ,
ഉദയവും കണ്ടു .
ഗോപി സിനിമ കൾക്ക് , പോക്കറ്റ് മണി മാറ്റി വയ്ക്കുന്നത് , ആക്കാലത്തു എനിക്ക് , ശീലമായി .
കോളേജ് കാലത്തു , കൂട്ടുകാരൊത്തു,
ഊണ് കഴിച്ചില്ലെങ്കിലും ,
ഗോപി

സിനിമ , വെയിലത്തും , മഴയത്തും ,
ക്യു നിന്നു , ടിക്കറ്റ് എടുത്തു കണ്ടു .
അങ്ങനെ ഉള്ള , ഒരു , ബിഗ് ബഡ്ജറ്റ് സിനിമ ക്കു ,
ആർത്ഥിരമ്പുന്ന , ജനത്തിനിടയിൽ , ടിക്കറ്റ് എടുക്കാൻ ,
ഞാൻ കൂട്ടുകാരൊത്തു തീയേറ്ററിൽ ക്യു നിന്നു .
ഒരു അമരൻ ഇൻസ്‌പെക്ടർ പടം …!
കൂട്ടുകാർ 5 പേർ ഉണ്ടായിരുന്നു .
9 രൂപയാണ് അന്നു ബാൽക്കണി ടിക്കറ്റ് .
കയ്യിൽ ആകേ 5 രൂപയെ ഉണ്ടായിരുന്നുള്ളു .
ഇന്നും , ഡിപെൻഡ്‌ ആയി ജീവിക്കുന്ന ,
ഞാൻ ബാക്കി 4 രൂപ , കടം വാങ്ങാം , എന്നു ചിന്തിച്ചു ….

എന്നിലെ easy going mind….
…കാര്യം , അറിഞ്ഞ്ഞപ്പോൾ
കൂട്ടുകാരിൽ , സൂരജ് എന്നവൻ എനിക്ക് രണ്ടു രൂപ തന്നു .
Total പൈസ 7 ആയി .
ഇനിയും വേണം രണ്ടു രൂപ …! ?
ബെൽ അടിച്ചു ….
….ടിക്കറ്റ് കൗണ്ടറിൽ കൊടുത്തു തുടങ്ങി .

എന്റെ , ഊഴം ,
ഇതാ ഇപ്പൊ വരും …
ഞാൻ ആകെ ,
അംഗലാപ്പിൽ ആയി .
കൂട്ടുകാരുടെ , കയ്യിലും , പൈസ തീർന്നു …
കൌണ്ടർ അടുത്ത് വരുന്നു …
….നെഞ്ചിടിപ്പു കൂടി .

എന്റെ ഊഴം അടുത്ത് വരുന്നു ….
സൂരജ് എങ്ങനെ ഒക്കെയോ , വീണ്ടും ,
ഒരു രൂപ ഉണ്ടാക്കി തന്നു .
അപ്പൊ total 8 ആയി …
ഇനിയും വേണമല്ലോ
ഒരു
രൂപ …??
ഈ കളിയിൽ ഞാൻ തോറ്റു പോകുമെന്ന് ഉറപ്പായി .
എവിടുന്നു ഒരു രൂപ ഉണ്ടാക്കും ….??
….കൂട്ടുകാർ ഒരോരുത്തർ ,ടിക്കറ്റ് എടുത്തു , ബാൽക്കണിയിലേക്ക് നീങ്ങി .
…ഞാൻ ഒറ്റപ്പെടുമെന്ന് തോന്നി …
ചിലർ bye പറഞ്ഞു …

എന്റെ , ജസ്റ്റ്‌ മുന്നിൽ നിന്ന സൂരജ് , വിഷമത്തോടെ പറഞു …
Bye അളിയാ …!
…പെട്ടന്ന് ഒറ്റപ്പെട്ട …പോലെ തോന്നി ….
കണ്ണുകൾ , കാണാതെ ആയി …
ഞാൻ , ഒരു നിമിഷം ബ്ലാങ്ക് ആയി ….
സർവ ദൈവങ്ങളെ വിളിച്ചു , പോക്കറ്റുകൾ ആഞ്ഞു തപ്പി …
Result…
No money…

ഒരു രൂപയുടെ , വിലയറിഞ്ഞു …
എന്നിട്ടും , കോൺഫിഡൻസ് വിട്ടില്ല …
സൂരജ് ബാൽക്കണി പടി കേറുമ്പോൾ ,
try , try , എന്നു ആംഗ്യം കാട്ടി ….
….ഒരു റൗണ്ട് കൂടി കൈകൾ പോക്കറ്റിൽ തിരഞ്ഞു .
പാന്റിലെ , നാലാമത്തെ , ബാക്ക് പോക്കറ്റിൽ , എന്തോ തടയുന്നതായി എനിക്ക് തോന്നി .
….ഞാൻ വിട്ടില്ല , തിരച്ചിൽ നാലാം പോക്കറ്റിലെ ക്കു നീങ്ങി …
അവസാനം , …
നാലാം പോക്കറ്റ് രക്ഷപെടുത്തി …


ഒറ്റ നാണയം പുറത്തെടുത്തു ….
1 രൂപയുടെ ഒറ്റ നാണയം അതാ കൈ വെള്ളയിൽ ,
എന്നെ , നോക്കി ചിരിക്കുന്നു …
ഈശ്വരാ …സൂരജിനോട് ഞാൻ നിൽക്കാൻ , ആംഗ്യം കാട്ടി .
9 രൂപയുടെ ,
ചില്ലറകൾ ഞാൻ കൗണ്ടറിൽ നിരത്തി ….
കൗണ്ടറിൽ ടിക്കറ്റ് ഗിവെർ , പറഞ്ഞു …
രക്ഷപെട്ടു ലെ …
അതിനൊന്നും മറുപടി പറയാതെ ,
എന്റെ ,
ഇത്ര നേരമുള്ള ,

പരാക്രമം കണ്ടു നിന്ന ,
കോളേജ് , പെൺകുട്ടികളുടെ ,
മുന്നിലൂടെ ,
ചമ്മൽ മറച്ചു ,
പ്രിയപ്പെട്ട ദർശിനി തീയേറ്ററിലെ , പിരിയൻ ഗോവണി കേറി , സൂരജിനോപ്പം ,
ബാൽകാണിയിലേക്ക് കേറി …
ഈശ്വരാ….
സൂരജ് , എക്കാലത്തെയും , എന്റെ നല്ല കൂട്ടുകാരനാണ് .
….സ്വാതന്ത്രത്തോടെ …,

എന്റെ ചുമലിൽ കൈയിട്ടു നടന്ന കൂട്ടുകാരൻ ….
He is a …”Team Player”…
അതാണ് , അവൻ .
ഞാൻ അങ്ങിനെ ഒന്നും ആയിരുന്നില്ല …
കാലം മാറ്റിയതുമില്ല …
….എന്റെ ,
പരാജയം അവിടെ തുടങ്ങുന്നു ….

കൃഷ്ണ പ്രസാദ്

By ivayana