രെഞ്ചു ജി ആർ*

എന്താപ്പനെ ഇങ്ങളീ വാങ്ങിക്കൂട്ടണെ
ഒര്ക്ക് സാധനങ്ങൾക്ക് കണക്കില്ല
ചിലവാക്കുന്ന കാശിനും..
എന്നിട്ട് സുന്ദരിയാണോ
ഒട്ടല്ലതാനും ……

പഴയ ആൾക്കാര് ഉള്ള ഒട്ടുമിക്ക വീട്ടുമേന്നുo കേക്കണസ്ഥിരം പറച്ചിലാണിത്
ആദ്യം പറയുന്നവരോട് ദേഷ്യം തോന്നും
പക്ഷേ നമ്മള് ആലോചിച്ച് വരുമ്പോഴേക്കും
നല്ലൊരു മുഖം പോലും ഇല്ലാത്തൊരായി മാറീട്ടുണ്ടാകും നമ്മള് ..
ശെരിയല്ലേ ?
ഇന്ന് മേക്കപ്പ് യൂസ് ചെയ്യാത്തവരായിട്ട്
ആരും ഇല്ല .

ഞാനും മേക്കപ്പ് കൊണ്ട്
പിടിച്ചു നിക്കുന്ന ടീമാണ്….
ചോദിക്കുന്ന പൈസ്സ കൊടുത്ത്
നമ്മള് സൗന്ദര്യം മേടിക്കും .
വേറെ എന്ത്‌ ഇല്ലെങ്കിലും
ഒന്ന് ത്രെഡ് ചെയ്തില്ലെങ്കിൽ
മുഖം ഫേഷ്യൽ ചെയ്തില്ലെങ്കിൽ ആത്മഹത്യവരെ ചെയ്യാൻ
ഒരു മടിയും ഇല്ലാത്തവരാണ് പൊതുവെ
നമ്മള് സ്ത്രീകള്.

( ഞാൻ സ്ത്രീകൾ എന്നേ പറഞ്ഞുള്ളു ആരേം പേരെടുത്ത് പറഞ്ഞില്ല അത്കൊണ്ട് ആരും പൊങ്കാല ഡെഡിക്കേറ്റ് ചെയ്യണ്ട )
അതും ഇപ്പഴത്തെ ന്യൂജെൻ ആണെങ്കിൽ പറയേം വേണ്ട
കൃത്രിമ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗത്താൽ ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാവുക.
താൽക്കാലികമായ സൗന്ദര്യം നൽകുന്ന ഇത്തരം ഉൽപ്പന്നങ്ങൾ പല തരത്തിലുള്ള കെമിക്കലുകളാണ്.
ഇവ ശരീരത്തിന് പലതരത്തിലുള്ള നാശങ്ങളുണ്ടാക്കിയേക്കാം.
ഇന്നത്തെക്കാലത്ത് സൗന്ദര്യം വർദ്ധിപ്പിക്കാനായി എത്രതുകയും ചെലവിടാനും ആളുകൾ തയ്യാറാണ്.

നല്ല ക്വാളിറ്റിയുള്ള മെറ്റീരിയലുകൾ ഇതിനായി ഉപയോഗിക്കണം എന്നത് മാത്രമാണ് അവരുടെ ആവശ്യം.
എന്നാൽ പലയിടത്തും ലോക്കൽ സാധനങ്ങളാണ് യൂസ് ചെയ്യാറുള്ളത്.
ഒരു കല്ല്യാണ പെണ്ണിനെ ഒരുക്കുമ്പോൾ ഒരു ലക്ഷം വരെ ബില്ല് ആകുന്നു.
കാരണം, കാൽ നഖം മുതൽ തലയോട്ടി വരെ വൃത്തിയാക്കിയാണ് കതിർ മണ്ഡപത്തിലേക്ക് ഒരു പെൺകുട്ടിയെ ബ്യൂട്ടിഷ്യൻ കയറ്റുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകൾ വിവാഹത്തിന്റെ ആഴ്ചകൾക്ക് മുന്നേ തന്നെ ആരംഭിക്കുന്നു
ബ്യൂട്ടീഷ്യന്റെ അടുത്ത് ചെന്നതിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ അവരും ഇഷ്ടപ്പെടുന്നു.
അവിടെ പണം നോക്കുന്നില്ല.

ഉപയോഗം കൃത്യമല്ലെങ്കിൽ ഗുണം ദോഷമാകും..
പക്ഷെ അത് ഒന്നും ചിന്തിക്കുന്നകൂടിയില്ല.
മേക്കപ്പ് സാമഗ്രികളുടെ ഉപയോഗം കൃത്യമല്ലെങ്കിൽ ഗുണത്തേക്കളേറെ ദോഷമാണ് ഉണ്ടാവുക.
ഉദാഹരണത്തിന്,
ഫേഷ്യൽ ചെയ്യുന്നതിനിടയിൽ,
ബ്ലീച്ച് ചെയ്യുന്നു. കൃത്യമായി ചെയ്തില്ലെങ്കിൽ വല്ലാതെ ഫേസ് ഡ്രൈ ആകും.
കമ്പനികൾ നിർമ്മാണം നിർത്തിയ പല ഉൽപ്പന്നങ്ങളും ഇന്ന് മാർക്കറ്റിൽ സുലഭമാണ്.
ബ്യൂട്ടിപാർലറുകളിൽ ചെന്ന് കണ്ണിന് മുകളിൽ പഞ്ഞിയും വച്ച് ഫേഷ്യൽ ചെയ്യാൻ കിടക്കുന്നതിന് മുമ്പ് അവിടെ ഉപയോഗിക്കുന്ന സാമഗ്രികളുടെ ഗുണനിലവാരവും കൂടി പരിശോധിക്കാൻ ഗുണഭോക്താക്കൾ തയ്യാറാവണം.
പെട്ടന്ന് പൊട്ടി മുളയ്ക്കുന്ന പാർലറുകളിലെല്ലാം എക്സ്പീര്യൻസ് ഉള്ളവരാണോ എന്ന് പരിശോധിക്കാൻ സർക്കാർ അതോരിറ്റികൾ തയ്യാറാവണം. എങ്കിൽ മാത്രമേ, ഗുണത്തിനേക്കാളേറെ ദോഷം ചെയ്യുന്ന ഇപ്പോഴത്തെ നില അവസാനിക്കു…
പ്രൈവറ്റ് ഏജൻസികൾക്ക് എക്സ്പീര്യൻസ് സർട്ടിഫിക്കറ്റ് നൽകാനുള്ള അനുവാദം നൽകുന്നതിനെ പറ്റി സർക്കാറും പുനപരിശോധിക്കണം.

ബ്യൂട്ടിപാർലറുകളെ ക്ലാസ്സിഫൈ ചെയ്യാൻ സർക്കാർ തയ്യാറാവണം.
ഇപ്പോൾ ബ്യൂട്ടിപാർലറുകൾ നല്ലതാണോ എന്ന് നാട്ടുകാരാണ് ലൈസൻസ് കൊടുക്കുന്നത്.
പുരികം ത്രഡ് ചെയ്യുമ്പോൾ
അൽപം ഒന്ന് കയറിപോയാൽ,
ആ ബ്യൂട്ടിപാർലർ മോശമാണ്.
വിവാഹത്തിന് ഒരുക്കുമ്പോൾ
എന്തെങ്കിലും തെറ്റ് വന്നാൽ ഉപയോഗിച്ച സാമഗ്രികളെ കുറ്റം പറയുന്നു.
ആ സാമഗ്രികൾ വാങ്ങിയ ഷോപ്പുകളെ കുറ്റം പറയുന്നു.
മറിച്ച് അവർക്ക് കൃത്യമായി പണി അറിയാത്തത് കൊണ്ടാണ് എന്ന് തുറന്ന് പറയില്ല.
മൂന്നും ആറും മാസം എക്സ്പീര്യൻസ് ആകുമ്പോൾ തന്നെ ബ്യൂട്ടിഷ്യൻസുകൾ, മാലയോ വളയോ പണയം വച്ച് സ്വന്തമായി ബ്യൂട്ടിപാർലറുകൾ ആരംഭിക്കുന്നു.
അതാണ് ഈ രംഗത്തെ ദോഷങ്ങളുടെ പ്രധാനകാരണം.

ഹെൽത്ത് വകുപ്പിൽ നിന്നടക്കം കൃത്യമായ പരിശോധന നടത്തണം.
അതിനാൽ ഉടനെതന്നെ ഈ രംഗത്തെ ക്ലാസ്സിഫൈ ചെയ്യാൻ സർക്കാർ തയ്യാറാവണം.
ബില്ല് ലഭിക്കാത്ത എല്ലാ ഉൽപ്പന്നങ്ങളേയും വ്യാജനായി കണക്കാക്കാം
48,000 ബ്യൂട്ടി പാർലർ കേരളത്തിൽ ഉണ്ടെങ്കിൽ അതനുസരിച്ചുള്ള നികുതി സർക്കാരിലേക്ക് എത്തുന്നില്ല.

കാരണം ടിൻ നമ്പർ ഉള്ള ബില്ലുള്ള മേക്കപ്പ് സാമഗ്രികളല്ല, ഭൂരിഭാഗവും വാങ്ങുന്നത്
കേരളത്തിൽ നിന്നടക്കം നിർമ്മിക്കുന്ന വ്യാജ ഉൽപ്പനങ്ങളാണ്.
കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ബ്യൂട്ടി പാർലറുകളും എവിടെ നിന്നാണ് മേക്കപ്പ് സാമഗ്രികൾ വാങ്ങുന്നതെന്ന് പരിശോധിച്ചാൽ, സർക്കാരിന് ടാക്സ് ഇനത്തിൽ ഈ രംഗത്ത് വരുന്ന നഷ്ട്ടം നികത്താം.
ഒരു ദിവസം ശരാശരി ഒരു കോടി രൂപയുടെ നികുതി നഷ്ട്ടമാണ് ഈ ഇനത്തിൽ സർക്കാരിന് ഉണ്ടാവുന്നത്.

ഇതിൽ കൂടുതലും വീട്ടില് ചെയ്യാവുന്നതാണ് പക്ഷേ അതിന് സമയം കണ്ടെത്താൻ മടിയാണ് മാത്രമല്ല പുറമെ
ഇഷ്ട്ടം പോലെ പാലറുകളുണ്ടല്ലോ
അവിടെ വ്യത്യസ്തങ്ങളായ മേക്കപ്പ് രീതികളും …..
ശരീരത്തിലെ ഏറ്റവും വലിയ അവയവം ആണ് ചർമ്മം ( Dermins)
ഇത് അടിസ്ഥാനപരം ആയിട്ട് രണ്ട് പാളികളുള്ള ഒരു ആവരണം മാത്രം ആണ്.
1.അധിചർമ്മം (Epidermis)
2.ചർമ്മം (Dermins)

വെറും 27 ദിവസത്തെ ആയുസ്സ് മാത്രം ഉള്ള അല്ലെങ്കിൽ 27 ദിവസം ആകുമ്പോൾ കൊഴിഞ്ഞു പോകുന്ന കെരാറ്റിൻ എന്ന് പറയുന്ന ഒരു ആവരണം ആണ് നമ്മുടെ ശരീരോപരിതലത്തിൽ ഉള്ളത്
ആ നൈസ് ആയിട്ടുള്ള പാളിയിലാണ് സകല കെമിക്കൽസ്സും നമ്മള് പൂശുന്നത്.
ഇനി ഏറ്റവും വല്യ തമാശ
കുപ്പീല് കിട്ടുന്ന മേക്കപ്പ് സാധനത്തിന്റെയൊക്കെ ഇരട്ടി ഫലം തരുന്ന നാച്ചുറൽ ആയിട്ടുള്ള സൗന്ദര്യ വസ്തുക്കൾ നമ്മടെ വീട്ടിമ്മേല് കിച്ചണിൽ ഉണ്ടാകും എന്നതാണ്
കൊറോണ ആയത്കൊണ്ട് പാലർ ഒന്നും തുറപ്പില്ലല്ലോ
ഒറ്റമൂലികളൊക്കെ ഒന്നെടുത്തു നോക്കി
പറയാതെ വയ്യ പെർഫെക്ട്
ബ്ലീച്ച് ചെയ്യുമായിരുന്നു 3 മാസം കൂടുമ്പോൾ
6 മാസത്തിൽ ഒരിക്കൽ ഫേഷ്യലും.

മാസത്തിൽ ഒരു തവണ ത്രഡ് ചെയ്യാൻ പാർലറിൽ പോയില്ലെങ്കിൽ വാടികരിഞ്ഞ പൂവ് പോലെ ഒരിരിപ്പ് ഉണ്ടായിരുന്നു എനിക്കും
അതേ ബ്ലീച്ച് നമ്മടെ ഗീതമ്മ
വീട്ടില് ഉണ്ടാക്കി തന്നു
എനിക്ക് ഒരു വിലയും ഇല്ലാതിരുന്ന തക്കാളിയും ചെറുനാരങ്ങയും പാലും കൊണ്ട്
എത്ര രൂപ പുറത്ത് കൊണ്ടോയി കൊടുത്തു ആലോചിച്ച് ഇരുന്ന് പോയി ഞാൻ
ബ്ലീച്ചിനേക്കാൾ എഫക്ട് മുഖത്തിന്‌ ഉണ്ടായിരിന്നു കേട്ടോ
ഇത് വരെ ഉപയോഗിച്ചതൊന്നുമല്ല ശെരിക്കുള്ള മേക്കപ്പെന്ന് ശെരിക്കും പറഞ്ഞാ തോന്നി തുടങ്ങി
Moisturizer, Foundation, face powder, Eye liner, Eye shadow, Maskara, Lipstick, Lip glows, Eyebro, Skin tonner, skin feshner.ഇതൊക്കെ യൂസ് ചെയ്തിട്ടും കിട്ടാത്തൊരു കളറും തണുപ്പും തക്കാളീം കാര്റ്റും പാലും ഐസ്കട്ടയും ഉപ്പും കാപ്പിപ്പൊടിയുo കിച്ചണിലെ പച്ചക്കറികളിൽ നിന്നും പപ്പായയിൽ നിന്നും സ്വന്തമാക്കാൻ ഈ ലോക്ക് ഡൌൺ കാലത്ത് കഴിഞ്ഞു
കിച്ചൻ അത് സൗന്ദര്യത്തിന്റെ കൂടെ
ലോകം ആണെന്ന് സമ്മതിക്കാതെ തരമില്ല
കിച്ചന്റെ പരിസരത്തേക്ക് പോകാത്തത് കൊണ്ട് തന്നെ കിച്ചൻ കോസ്‌മെറ്റിക്സിനെ കുറിച്ച് വേണ്ട ധാരണ ഇല്ലായിരുന്നു എന്നത്
മറ്റൊരു സത്യം.

കോഴി മുട്ടയും തേനും പാലും മഞ്ഞളുമൊക്കെ ലൈഫിൽ ഇത്രക്ക് ഒക്കെ പ്രാധാന്യം തരുമെന്ന് മനസ്സിലായത് ശെരിക്ക് പറഞ്ഞാൽ ബ്യൂട്ടിപാർലറുകൾ അടച്ചിട്ടപ്പോൾ മാത്രമാണ്
നല്ല തണുത്ത വെള്ളത്തിൽ മുഖം കഴുകി
കുറച്ച് കസ്തൂരി മഞ്ഞളോ ആയുർവേദ മണ്ണോ (മുൾട്ടാണി ) രക്തചന്ദനമോ ഇട്ടാല്
പെണ്ണൊരു മൊഞ്ചത്തിയാകും…..
എ റെയർ നാച്യുറൽ ബ്യൂട്ടി.

By ivayana