വാസുദേവൻ കെ വി *

“കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും …” അയൽക്കാരനായ യുവാവ്.. എന്തിനുമേതിനും ഉത്സാഹത്തോടെ… ഒരാഴ്ചയിലേറെയായ ആതുരാലയത്തിൽ… അവന്റെ വേർപാട് വിശ്വസിക്കാനാവാതെ അവൻ..

നാല് നാൾ മൗനം കൊണ്ട്.. അവൾ അവന് ടൈപ്പ് ചെയ്തിട്ടു. രംഗബോധമില്ലാത്ത കോമാളി.. അവന്റെ കടന്നുവരവ് ആർക്കുമറിയാതെ…. അതേ പ്രിയപ്പെട്ടവളേ.. എന്റെയും നിന്റെയും അന്ത്യ വേളകൾക്ക് ഇനിയെത്ര ..?? അവനവൾക്ക് മുന്നിൽ ചരിത്ര പുസ്തകം തുറന്നിട്ടു. , “പിയാ ബിൻ ചേന് നഹീ” ജിൻജോട്ടി രാഗത്തില് ഉസ്താദ് അബ്ദുള് കരിം ഖാന്റെ ബന്ദിഷ്,

പിന്നീടത് ജനപ്രിയ ഗായകൻ സൈഗാൾ 1936 ൽ “ദേവദാസ് ” എന്ന ഹിറ്റ് സിനിമയിൽ പാടി. ഖാൻ സാഹിബ് ഒരുക്കിയത് ഹിന്ദുസ്ഥാനി ഖായലിലെ കിരാനാ ഖരാന. പണ്ഡിറ്റ് ഭീംസെൻ ജോഷിയുടെ ഗുരുനാഥൻ സാവയ് ഗന്ഥർവ്വ ഉസ്താദ് കരിംഖാന്റെ അരുമശിഷ്യനായിരുന്നു . പ്രശസ്ത മൈസൂർ പാലസിലെ സദസ്സിലെ ആസ്ഥാനഗായകൻ കരിം ഖാൻ .

മരണം രംഗബോധമില്ലാത്ത കോമാളി,, മരണം കൈയെത്തിതൊടുന്നത് എപ്പോഴും പോക്കറ്റടിക്കാരന്റെ വിരൽസ്പർശ ചാരുതയോടെ. മദ്രാസ് സംഗീതാസ്വാദക സദസ്സിന് മുന്നിൽ സംഗീതാമൃതം ചൊരിഞ്ഞ് ഗുരു അരബിന്ദിന്റെ ക്ഷണപ്രകാരം പോണ്ടിച്ചേരിയിൽ കച്ചേരി ഒരുക്കാൻ ഖാൻ സാഹിബ്‌ യാത്രക്കൊരുങ്ങി റയിൽവേ പ്ളാറ്റ്ഫോമില് നില്ക്കുമ്പോഴാണ് ആ കോമാളി പോക്കറ്റടി വിരൽസ്പർശം ഉസ്താദ് അബ്ദുൾ കരിംഖാനേ തൊട്ടു തലോടിയത് .

ഹൃദയാഘാതം. ആരോരുമില്ലാത്തവനെപ്പറ്റി ഏറെ പാടിയ ഗായകന് റെയിൽവേ പ്ളാറ്റ്ഫോം ബെഞ്ചിലായിരുന്നു അന്ത്യം. ആരോരുമറിയാതെ.. “രണ്ടുമില്ലാതൊരുവന്റെ നെഞ്ചിലെ തീ നീ കണ്ടുവോ” -എന്ന കാവ്യ ചോദ്യം കുറിച്ചിട്ട നമ്മുടെ കവി അയ്യപ്പനും സമാനഅന്ത്യം. മരണം ദുർബ്ബലം തന്നെ!!

By ivayana