ആയിരം സ്നേഹമിഴികൾ…..
നോക്കിനിന്ന വഴികളിൽ
അവൾ അറിയാതെ
എത്തിനോക്കിയത്…

അന്ധതമസ്സിന്റെ
ബലികൂടീരങ്ങളിൽ
ആയിരുന്നോ?

നീലനയനങ്ങൾക്ക്..
ആകാശകാമന…..
അളക്കാൻ കഴിഞ്ഞല്ലെന്നോ?

അറിയില്ല…
ഒന്നും അറിയില്ല….
അകലെ നോക്കിനിന്ന…..
ആനന്ദമിഴികളിൽ,,
കണ്ടത്……

അർത്ഥമില്ലായ്മയുടെ…..
നിസ്സഹായത…..
മാത്രമായിരുന്നുവോ???

(പട്ടം ശ്രീദേവിനായർ )

By ivayana