ഫൊക്കാന സ്വിം കേരള സ്വിം പാലാ എഡിഷൻ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 7 മണിക്ക്
ശ്രീകുമാർബാബു ഉണ്ണിത്താൻ ✍️ കേരളത്തിലെ ജലസംബന്ധമായ മുങ്ങിമരണങ്ങൾ നിയന്ത്രിക്കുവാൻ അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാനയുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ കുട്ടികൾക്കും യുവതി യുവാക്കൾക്കുമായി നൽകിവരുന്ന സൗജന്യ നീന്തൽ പരിശീലനമായ സ്വിം കേരളാ സ്വിം ൻ്റെഭാഗമായി പാലാ സെൻ്റ് തോമസ് കോളേജിൻ്റെ നീന്തൽകുളത്തിൽ…
ബേബി കുര്യൻ കിളിയാങ്കര, മരങ്ങാട്ടുപിള്ളി നിര്യാതനായി
ജിൻസ്മോൻ സഖറിയ ✍️ ന്യൂയോർക്ക്:ബേബി കുര്യൻ കിളിയാങ്കര ,മരങ്ങാട്ടുപിള്ളി നിര്യാതനായി.ആദ്യകാല കേരള കോണ്ഗ്രസ് പ്രവര്ത്തകനും മാണിസാറിന്റെ അടുത്ത സുഹൃത്തും ഇലക്കാട് മണ്ഡലം സെക്രട്ടറിയുമായിരുന്നു പരേതന്.പ്രമുഖ അമേരിക്കൻ വ്യവസായിയും ,ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് നാഷണൽ സെക്രട്ടറി യും , ന്യൂയോർക്ക് സ്റ്റേറ്റ്…
ജന്മദൗത്യം
രചന : സന്തോഷ് ഇളപ്പുപാറ.✍️ ആരോ മരിച്ചുവെന്നാക്കാക്ക ചൊല്ലി,പോണം ബലിച്ചോറു തിന്നാൻ.കൊത്തിപ്പെറുക്കാൻ കൊതിക്കുമന്നമേആഗതനാകാം ഞാൻ നൂനം! പോയിവരാമാത്മാവിൻ ശാന്തിക്കായൊ-രുന്നുള്ളുകൊത്തുവാൻ ഞാനും!ഇതുജന്മനിയോഗമെൻ ജീവിത-പ്പാത കല്പിച്ചു തമ്പുരാൻ! പണ്ഡിത, പാമരഭേദമില്ലവ-ന്നുമൂഴിയിലെല്ലാം തുല്യം!തീർത്ഥയാത്രയിൽ കൂട്ടുമവരുടെജാതി ചികയില്ലവനും! പാരിൽ പഴുതുള്ള സ്നേഹബന്ധത്തിന്റെവാലിൽ കരിന്തേളുപോലെ,ആമാടപ്പെട്ടിതൻ ഘനം നോക്കിയാടുംമനുഷ്യക്കോലങ്ങളല്ലോ അർദ്ധചിത്തത്താൽ…
വിവേകാനന്ദാ മൃതം
രചന : പ്രിയ ബിജു ശിവകൃപ .✍️ വിശ്വവിജയി വചനാമൃതധാരിധരണീതലേ കേൾവികേട്ടോൻഅമരത്വമാർന്നൊരാ സ്മരണാവലിഭാരതഖണ്ഡത്തിങ്കൽ മുഴങ്ങീടുന്നുവിശ്വപ്രപഞ്ചമാകെയലയടിക്കുമാദീപ്തവചനങ്ങൾ തൻ മാറ്റൊലിഇനിവരും തലമുറകൾ പോലുംകേട്ടുവളരുന്ന സംസ്കൃതിഭയമെന്ന ചിന്തയെ വെടിയുവാ –നാഹ്വാനം നൽകിയഭാരതപുത്രൻനാമമന്വർത്ഥമാക്കുന്ന സ്വാമിജിജനസഞ്ചയത്തിനു മാർഗ്ഗദീപംകഠിനതര ഹൃദയ വ്യഥ ചടുലചലനങ്ങളിൽ വിടുതലായിടുവാനായിനിനവുകൾ പൂവിതളുകളാക്കുന്നശ്രീ വിവേകാനന്ദ വചനങ്ങൾകേരളം ഭ്രാന്താലയമെന്നു…
അച്ഛൻ
രചന : വിനോദ്.വി.ദേവ്.✍️ അച്ഛൻ നിശാഗന്ധിയുടെതണലിൽനിന്ന്,ഒരു നദികടന്ന് , മലകടന്ന്പുറവേലിക്കരുകിലെഇലഞ്ഞിയുംകടന്ന്പാതിയിരുട്ടായും പാതിവെളിച്ചമായുംമൃഗമായും ദേവദൂതനായുംഎന്നെ വിളിച്ചുണർത്തുന്നു.പേടിയാണെനിയ്ക്കച്ഛാതിളച്ചയീമഴയ്ക്കുള്ളിൽ,പെറ്റമാത്രയിൽ ചത്തകുഞ്ഞായിക്കിടക്കുവാൻ.,ഇക്കല്ലിന്നഗാധതചുരത്തിയമഴപെയ്തു,ഭൂമിയിൽ ജീവൻവച്ചുപിറന്നകുഞ്ഞാണുഞാൻ.മാതൃവല്ലരിയിന്നു കരിഞ്ഞുനിന്നെച്ചുറ്റി,മാധുര്യംതുളുമ്പുന്ന മുലപ്പാൽ ചുരത്തുമ്പോൾ,മന്നിലീനന്മപാനം ചെയ്തു ഞാനേകാന്തത –യുണ്മയായ് കണ്ടുനിന്റെനന്മഴയ്ക്കിരന്നുപോയ്.പുഴയായ് നീയെൻമുന്നിൽവന്നെന്റെ കരകളെപച്ചിച്ചമുത്തം നല്കിവെളിച്ചം തെളിച്ചതും,ശോകനാരായംകൊണ്ട്പൊള്ളിയ നാവിൻതുമ്പിൽ,കണ്ണുനീർമരുന്നിറ്റിമുറിവുകരിച്ചതുംശാന്തമാംപുഴപോലെ നിന്നെ ഞാൻ കാണുന്നേരംവാക്കിൻഞൊടിയിൽനിന്നിൽ കടലുപെരുക്കുന്നു.താത നീ…
മനസ്സിലൊരു കൊട്ടാരം
രചന : ദിവാകരൻ പികെ ✍️ “വിശ്വാ ആ ബ്രോക്കർ നാരായണൻനായർ പറഞ്ഞ പെണ്ണിനെ കാണാൻ പോയോ നീ ““ഹോ….. അമ്മ തുടങ്ങി. അമ്മയ്ക്കറിയുമോ നാട്ടിൽ പെണ്ണ് കിട്ടാതെ ചെറുപ്പക്കാർ തെക്ക് വടക്ക് നടക്കാൻ തുടങ്ങിയിട്ട് നാളെത്രയായെന്ന് “എന്നുമുള്ള തന്റെ കല്യാണത്തെ…
ഒരേ ചിന്തകളുടെ സമാന്തരപാളങ്ങളിൽപരസ്പരം..
രചന : സൈരാ ബാനു✍️ ഒരേ ചിന്തകളുടെ സമാന്തരപാളങ്ങളിൽപരസ്പരം..നോക്കിനിൽക്കുന്ന ചിലർഇരുതുരുത്തുകളിലേക്കുമായ്താഴെ ഒരുതോണിനിലാവുകാത്തു കിടപ്പുണ്ട്ആരാദ്യം….എന്ന ചോദ്യത്തിനുമുന്നിൽഉത്തരങ്ങൾ പുറം തിരിഞ്ഞുനിൽക്കുന്നു…ഇരുകരകളിലുമൊരുപാട്മഴപെയ്തുതോർന്നെങ്കിലും വിതുമ്പുന്നകാർമേഘങ്ങളുള്ളിലൊ-തുക്കി പറയാതെ..പറയാതെ പോയവർ..ആരവങ്ങളില്ലാതെ..ഘോഷയാത്രയില്ലാതെമൗനങ്ങളുടെ നീണ്ടപർവ്വതനിരകളിൽ..അപ്രത്യക്ഷരായവർ…ചിന്തകൾ കെട്ടിപുണരുമ്പോഴും പരസ്പരം കെട്ട്പിണയാത്തരണ്ടു നിഴലുകളായ്..ഇരുട്ടിന്റെ വൻകരകളെലക്ഷ്യമാക്കിനടന്നകന്നുപോയവർ..മൂകമായിരുന്നവരുടെഭാഷയിൽ…മനോഹരമായിപ്രണയിച്ചിരുന്നവർ..എന്നിട്ടും…വഞ്ചനയുടെമൂടുപടമണിഞ്ഞൊരാൾ തുറന്നുവെക്കാൻമറന്നുപോയരണ്ടുമനസ്സുകൾ..വീണ്ടുമൊരു ജന്മംതേടിപരാജിതരായ്….ശൂന്യതയിലേക്ക്നോക്കിയിരിക്കുമ്പോഴുംആരാദ്യം…എന്നചോദ്യംമുഖം നോക്കാതെ ബാക്കിനിൽക്കുന്നു..അസ്തമനത്തിന്റെതിരിതാഴ്ത്തി ജീവിതംനിശ്ചലമാകുമ്പോൾവിരിയാതെ…വീണുപോയ മോഹങ്ങൾതാളബോധമില്ലാതെഅവർക്ക് മുന്നിലൂടെകടന്നുപോകുന്നു…നിലാവണഞ്ഞുപോയനേരം…ദൂരമറിയാതെ…ദിശയറിയാതെ…തോണി മെല്ലെ..യാത്രയായ്..…
കരുതൽ.
രചന : സുരേഷ് പുതിയ പുരയിൽ.✍️ മാതാവിൻ മൃദുകരങ്ങളിൽമധുരിക്കും എൻ ജീവിതം.ആത്മാവിന് കരുതലായിശോഭിക്കും മേനിയും ഭുവനിയിൽ.കരകവിഞ്ഞ് സ്ഥാനമാറാതെനിൽക്കുന്ന ശബ്ദസാഗരമേ…നിൻ കനിവാർന്ന ജലപ്രവാഹംജീവനു കരുതലായി ഭവിക്കുന്നു.ജീവധാരയ്ക്ക് കരുതലായികാലം മെല്ലെ വളർത്തിയഅക്ഷരമുത്തുമണികൾതളിർക്കുന്നു, പൂക്കുന്നുമൗനത്തിന്റെ താഴ്വവരയിൽ.നിറമാർന്ന പൂക്കൾ വിരിയുന്നു,കാലം കരുതിയ സൗരഭ്യം പേറി.പ്രാണകാലം അല്പമാണെങ്കിലുംമറ്റൊരു ജീവന്…
✨ലേഖനം✨കേരളപ്പിറവിയുടെ മറവി
രചന : സൈന ചെന്ത്രാപ്പിന്നി ✍️ കേരള സംസ്ഥാനം രൂപീകരിച്ച നവംബർ ഒന്നാണ് നാം ആഘോഷമാക്കുന്ന കേരളപ്പിറവി. കേരളം ഒരു ചെറിയ സംസ്ഥാനമാണ്. കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിൽ പതിനാല് സംസ്ഥാനങ്ങളാണ് ഉണ്ടായിരുന്നത്; കേരളം രൂപീകരിക്കുമ്പോൾ വെറും 5 ജില്ലകളും. വിദ്യാഭ്യാസ രംഗത്ത്…
വൈകി ഉണരുന്നവളുടെ അടുക്കളയിൽ,
രചന : ആമിരജി ✍️ വൈകി ഉണരുന്നവളുടെ അടുക്കളയിൽ,പതിവിലും ബഹളംകൂടുതൽ ആയിരിക്കും.വൈകിയതിന്റെ പരവേശത്തിൽഓടികിതച്ചു വന്നതിൽ പിന്നേ ആദ്യംഅവളെത്തുന്ന ഇടം ഇന്നവളെകാണാതെ മൗനം ഭജിച്ചിരിക്കുന്നു…രാവിലെ എണീറ്റ് കുളിച്ചു കുറിയിട്ട്വരുന്ന അവളെ കാത്തിരിക്കുന്ന പാത്രങ്ങൾപരസ്പരം ചോദിച്ചു തുടങ്ങി,അവളെവിടെപോയെന്ന്…ഞാൻ ഇല്ലാതെ എന്റെ സ്പർശനമേൽക്കാതെഎന്റെ പ്രിയപ്പെട്ട ഇടങ്ങൾ..ന്റെ…
