പുസ്തകം ഇറക്കാത്ത കവി അഥവാ ചാവേർ.

രചന : രാ ഗേ ഷ് ✍ കവി സംഗമവേദി.മുഖപുസ്തകത്തിലെ ‘K’ കളെഅടിസ്ഥാനപ്പെടുത്തിയുള്ളഇരിപ്പിട ക്രമീകരണങ്ങൾ.തലയിൽ പുസ്തകങ്ങൾ ചൂടിയ കവികൾ,വർണ്ണശബളമായ പുറം ചട്ടകൾഅവരെ പൂമ്പാറ്റകൾ എന്ന് തോന്നിപ്പിക്കുന്നു.കൂട്ടത്തിൽ പുസ്തകചട്ടകളുടെ നിറമണിയാത്തഒരുവനെ അശ്ലീലമായ നഗ്നത പേറുന്നവൻഎന്ന പോലെ നോക്കുന്നു,ആർത്തു ചിരിക്കുന്നു.അവനോ,?കുപ്പായക്കീശയിൽ ഒളിപ്പിച്ചയൊരേയൊരുകവിതയും നെഞ്ചോടമർത്തിഅടുത്ത കവിസംഗമത്തിന്…

നീ ഓക്കേ അല്ലേ?

രചന : സഫി അലി താഹ ✍ നീ ഓക്കേ അല്ലേ?ഓർമ്മകൾക്കൊണ്ട്ജീവിതം മടുപ്പിച്ചവർ,പ്രത്യാശകൾ തിരിച്ചെടുത്ത്ജീവൻ പറിച്ചെടുക്കുന്നവർ,ഒരൽപ്പം പച്ചപ്പ് ബാക്കിയായിരുന്നജീവിത ഞരമ്പുകളിലൂടെ തീ പായിക്കുന്നവർ…..,അവർ പിന്നെയും ചോദിക്കുംനീ ഓക്കേ അല്ലേ??ഇനിയൊരിക്കലുംനീറി നീറിയല്ലാതെ,വേദനിച്ചുകൊണ്ടല്ലാതെ,ഒരടി നീങ്ങാനാകാതെജീവിതം മുരടിപ്പിച്ചവർപിന്നെയും ചോദിക്കും…..സന്തോഷത്തിലല്ലേ??ഓരോ വാക്കുകളുംഹൃദയം പിളർക്കുമെന്ന്ദയനീയമായി പറഞ്ഞിട്ടുംഅതാവർത്തിച്ച ശേഷംമൗനത്തോട് അവർ…

കർണ്ണജ്യാഘോഷം

രചന : ഗിരിജ വാര്യർ ✍ അർജുനൻ അനുജനെന്നറിഞ്ഞ കർണ്ണന് അവനോട് തോന്നിയ വികാരമെന്തായിരിക്കാം? വാത്സല്യം?ശാപങ്ങൾ അശനിപാതമാകുമ്പോൾ ആ മനസ്സ് വേദനിച്ചിട്ടുണ്ടാവുമോ? അതോ വിധിഏറ്റുവാങ്ങാൻ സന്നദ്ധമായോ? പശ്ചിമാകാശത്തിൽ രക്താരുണാഭമായ്നിശ്ചലം നിന്നിടും മാർത്താണ്ഡദേവന്റെചെമ്പട്ടുചേലയിലൂർന്നിടും ചോരയിൽചിന്നിത്തെറിച്ചു സന്ധ്യാംബരവീചികൾ!! നാളത്തെ സംഗ്രാമഭൂമിയിൽ നേർക്കുനി-ന്നായോധനത്തിന്നു കോപ്പിട്ടുപോരുന്നൊ –രാരോമലേ!!…

ആത്മ ❤️❤️❤️

രചന : അഞ്ജു കാർത്തിക. ✍ മഴ നനഞ്ഞു കുതിർന്ന മണ്ണിനെ പ്രണയിച്ചു തീർന്നിട്ടുണ്ടായിരുന്നില്ല അപ്പോഴും…ജനാലച്ചില്ലുകളിൽ പറ്റിപ്പിടിച്ച മഴത്തുള്ളികൾക്കിടയിലൂടെ പ്രഭ പുറത്തെ മങ്ങിയ വെളിച്ചത്തിലേക്ക് നോക്കി നിന്നു. അവളുടെ കണ്ണുകളിൽ തണുത്തുറഞ്ഞ ഒരു മരവിപ്പും, ചുണ്ടുകളിൽ ഒരു നിഗൂഢമായ പുഞ്ചിരിയും ബാക്കിയുണ്ടായിരുന്നു.…

ഗധകവിത-പ്രണയലേഖനം

രചന : സത്താർ പുത്തലത്ത് ✍ എന്റെ പ്രണയനിലാവേ…, ഓരോ നിമിഷവും നിന്നിൽ വീണലിയാനാണ് എനിക്ക് മോഹം. പ്രതീക്ഷയുടെ പൂന്തോപ്പിൽ ഒരായിരം മധുര കിനാക്കൾ വിതറിയും അനുഭൂതിയുടെ ആഴത്തിൽ ഒരു നിറഞ്ഞ മനസ്സോടെ എന്റേത് മാത്രമായ നിന്നോട് എന്റെ ഹൃദയമാണ് ഞാൻ…

അമ്മയാണാർദ്ര ദേവാലയം 🙏

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ മന്ദിരങ്ങൾക്കെന്തു സ്ഥാനം മനസ്സിലാ,മഹനീയ ദർശനത്താലുദയമേകുകമന്ദസ്മിതങ്ങൾ തൻ മഹനീയമാതൃകാ-മാതൃശ്രീകോവിലിൽ നിത്യം വണങ്ങുക.ആർദ്രമാം ചിന്താമരന്ദമായ് നുകരുന്നുതവസൗമ്യ രമ്യമാം ഹൃദയാർദ്രാനുഗ്രഹംഭക്ത്യാദരം നമിക്കുന്നുദയ ഹൃത്തിലാ-യാനന്ദ മധുരമായാ,മഹാ സുസ്മിതം.മഹിയിതിൽ മഹനീയ കരവിരുതിൻ നവ-ഗോപുരങ്ങൾ നിരന്നീടുന്നുവെങ്കിലുംതവ പാദപങ്കജംപോലേറെ മൃദുലമാംമാതൃഹൃദയത്തെ വണങ്ങുന്നു സന്തതം.നിൻപ്രിയ…

നിഴൽപ്പാതകൾ

രചന : ദിവാകരൻ പികെ ✍️ ​ഇരുട്ട് വെളിച്ചത്തെ പുണർന്നു നിന്നൊരു-നിമിഷത്തിൽ നിന്നുമാദ്യകിരണമുദിച്ചു…അനന്തരം നിഷ്‌ക്കളങ്കമാർന്നൊരുപുഞ്ചിരി വിതറി പുലരി പിറന്നു;അന്നറിയില്ലായിരുന്നു, ഈ വെളിച്ചംനാളെ പൊള്ളുന്ന കനലായി മാറുമെന്ന്.​ഉത്തരവാദിത്വത്തിൻ നുകം ഏറും മുൻപേഉല്ലാസത്തോപ്പിലെ പക്ഷിയായിരുന്നു ഞാൻ.ഭാരമില്ലാത്ത ചിറകുകൾ വീശിയാ-പ്രയാസമറിയാത്ത കാലം കരിഞ്ഞു പോയി;ഇന്നത്തെ വേവുകൾക്കന്നു…

അക്ഷരങ്ങൾക്ക്മരണമില്ല.

രചന : ഖാദർ ഖാൻ നന്നം മുക്ക് ✍️ അദ്ദേഹത്തിൻ്റെ മരണശേഷമാണ് ഞാൻ ഇതൊക്കെഒരു പഴയ പെട്ടിയിലേക്ക്വാരിവലിച്ചിട്ടത്.എഴുതി തീർത്ത നോവലുകളുംകഥയും കവിതാ ലേഖനങ്ങളുടെഒരു വലിയ ശേഖരം.അച്ചടി മഷി പുരളാത്തഅദ്ദേഹത്തിൻ്റെ സാഹിത്യഅക്ഷരങ്ങൾ.!പതിനാലാം ചരമ ദിനത്തിൻ്റെചടങ്ങുകൾക്ക് ശേഷംഞങ്ങൾ അദ്ദേഹത്തിൻ്റെകുഴിമാടത്തിനടുത്തുള്ളവിറക് പുരയിലേക്ക് ആ പെട്ടി മാറ്റികടലാസ്…

നിങ്ങൾ ഒരു കല്യാണം കൂടാൻ ഓഡിറ്റോറിയത്തിൽ പോകുന്നവരല്ലേ?

രചന : ജാബി പത്തൂർ ✍️ നിങ്ങൾ ഒരു കല്യാണം കൂടാൻ ഓഡിറ്റോറിയത്തിൽ പോകുന്നവരല്ലേഎങ്കിൽ ചില കാര്യങ്ങൾ ചോദിക്കട്ടെ..?കല്യാണവുമായി ബന്ധപ്പെട്ടു അവിടമിൽ എത്തി വലിയ ഓഡിറ്റോറിയത്തിന്റെ മുന്നിൽ വന്ന് മുഖപ്പിലേക്ക് നോക്കുമ്പോൾ ആദ്യം കണ്ണിലുടക്കുക എങ്ങോട്ടാവും..? പ്രൗഢിയോടെ നിൽക്കുന്ന ആ പ്രധാന…

ഉഷ്ണം .

രചന : അഫ്സൽ ബഷീർ തൃക്കോമല ✍️ സ്നേഹ കടലുകളിൽ തിരമാലയില്ലാതെയായിനദികളിൽ മണൽ നിറഞ്ഞു,മണ്ണ് വിറ്റു കാശ് നേടി.കിണർ വറ്റിയതു കൊണ്ട്ഒരു കുഴൽ കിണർ പണി തുടങ്ങാം.വനങ്ങളിൽ തിങ്ങി നിന്ന മരങ്ങൾകാണാതെയായി .കാട് വെട്ടിതീയിട്ടവന്റെ വീര കഥകൾപഴയപോലെ ഏശുന്നില്ലകോൺക്രീറ്റ് സൗധങ്ങളിലെ4 ഡി…