‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ കൂകുമ്പോൾ…

രചന : ജയരാജ്‌ പുതുമഠം. ✍ കുയിലിന്റെ കുരവകൾ മയിലിന്റെ അരോചക ശബ്ദം പോലെയാകാറില്ല ഒരിക്കലും. അത് ശാന്തമായ ഒരു ചിന്താധാരയുടെ വിശുദ്ധമേടയിലിരുന്നാകുമ്പോൾ കുയിൽനാദത്തിന് മാധുര്യമേറുകയും പതിവുതന്നെ.കെ. പി. കുമാരൻ എന്ന സാന്ദ്രനായ കലാകാരന്റെ സൃഷ്ടിമഹത്വം കൊണ്ട് ചലച്ചിത്രലോകത്ത് മായാമുദ്ര നേടാനൊരുങ്ങുന്ന…

ദൈവപുത്രൻ

രചന : ശ്രീകുമാർ പെരിങ്ങാല.✍ ഇളംമഞ്ഞുതൂവുംതണുപ്പുള്ള രാവിൽജഗത്തിന്റെ നാഥൻ പിറന്നോരു നാട്ടിൽഉദിച്ചങ്ങു വിണ്ണിൽ തുടിച്ചോരു താരംപരത്തുന്നു ഭൂവിൽ ഘൃണത്തിൻ വെളിച്ചം. പുലർത്തുന്നുയീശോ മൃദുത്വം മനസ്സിൽകലർപ്പില്ലയൊട്ടും ചിരിച്ചുള്ള നോട്ടം.ഉയർത്തുന്നു മീതേ കരുത്തുള്ള കൈയാൽകിതയ്ക്കുന്ന മക്കൾക്കുറപ്പുള്ള നാഥൻ. മനസ്സിന്റെ ഉള്ളിൽ കുറിച്ചിട്ട കാര്യംനടത്തുന്നു ദേവൻ…

ശ്രീരാമസ്മൃതി

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ശ്രീരാമനാമം പാടാ-നെന്തിനേ,മടിപ്പു നാംശ്രീരാമനെന്നാൽ സാക്ഷാൽശ്രീമഹാവിഷ്ണുവത്രേ!കാലങ്ങളെത്രയെത്ര,കടന്നുപോയീടിലുംചേലെഴുമാ സങ്കൽപ്പ-മുജ്ജ്വലിച്ചല്ലോ നിൽപ്പൂ!രാമനെന്നുള്ളോരാത്മ-സത്യത്തെയറിയുവാൻശ്രീമഹാരാമയണംനിത്യവുമുരയ്ക്കുവിൻജാതിമതഭ്രഷ്ടുക-ളില്ലതിലൽപ്പംപോലുംവേദവേദാന്തസാര-മാണതിൻ മുഖമുദ്ര!ധർമ്മരക്ഷയ്ക്കായ് മണ്ണി-ലവതാരം പൂണ്ടോരുനിർമ്മലസ്വരൂപത്തെമനസാവരിച്ചുനാംജൻമത്തെ സഫലമായ്മാറ്റുവാൻ മുതിരുകിൽകൽമഷമൊരുനാളു-മുണ്ടാകയില്ലീ,നമ്മിൽഅയോധ്യാധിപതിയായ്,വാണൊരാ,ശ്രീരാമന്റെകായസൗഷ്ടവമാർക്കേ,മറക്കാനായീടുന്നു!സൃഷ്ടിതൻപര്യായമാ-ണാ,മര്യാദാപൂരുഷൻ!വ്യഷ്ടി,സമഷ്ടിഭാവ-മായതു നിലകൊൾവൂ!സത്യമാർഗ്ഗത്തിലൂടെസഞ്ചരിച്ചല്ലോ,ഭവാൻയുക്തിപൂർവമീലോക-ത്തങ്ങനെ വിരാജിച്ചു!ശ്രീരാമനാമം പാടി-പ്പുകഴ്ത്താൻ മടിക്കുന്നോർ-ക്കാരാഗവായ്പ്പെങ്ങനെ-യാസ്വദിച്ചീടാനാവും?ഗുരുത്വത്തിൻപ്രതീക-മായ്നിജ കീർത്തിയെങ്ങുംപരത്തിക്കൊണ്ടേ,സീതാ-പതിശ്രീജഗന്നാഥൻ,ഗാണ്ഡീവം ധരിച്ചേവ-മെത്തിടുന്നിതെൻ ഹൃത്തിൻദണ്ഡകാരണ്യത്തിലൂ-ടിപ്പൊഴുമചഞ്ചലം!ശ്രീരാമനെന്നാൽ സർവാ-ത്മാവെന്നറിഞ്ഞീടുനാംശ്രീരാമനെന്നാൽ മോക്ഷ-ദായകനെന്നുമാവോകേവലം മർത്യരൂപംപൂണ്ടധർമ്മത്തെ വെന്നുജീവന്റെതത്ത്വശാസ്ത്രംനമുക്കായ്കാട്ടിത്തന്നോൻആദിമധ്യാന്തങ്ങളേ-തേതുമില്ലാതീ,വിശ്വ-മേദുരഭാവംധരിച്ചാരിലുമൊരുപോലെ,നിത്യസത്യത്തിൻ നിലാ-വെളിച്ചംപൊഴിക്കുന്നോൻഅദ്ധ്യാത്മപ്രഹർഷസൗ-രഭ്യമായ് മേവീടുന്നോൻശ്രീരാമ രാമാ,രാമാ,ശ്രീമയമാംതൃപ്പാദംപാരമത്യാമോദംഞാൻകുമ്പിടുന്നു സാദരംഞാനെന്നോരഹങ്കാര-ധ്വനിയെന്നുള്ളിൽ…

വനറാണി

രചന : സതീഷ് കുമാർ ജി✍ വെള്ളക്കൊലുസിട്ട വെള്ളിയരഞ്ഞാണമിട്ട്സുന്ദരിയായൊഴുകിടുന്നവനസുന്ദരിനിന്റെ വെള്ളിക്കോലുസിന്റെ പൊണ്മണി നാദമായിസുന്ദരരാഗമിന്ന് പൊഴിഞ്ഞുവല്ലോകിന്നരിയാ മുളങ്കാടുകളിൽസുന്ദരമാ വേണുവൂതിസൃങ്കാരമോടെയവൾ പുണർന്നുവല്ലോമെല്ലെമെല്ലെ തഴുകിടുമാ സുന്ദരനാംമന്ദപവനനെന്നെയൊന്നു കൈവിരലാൽ തഴുകിയല്ലോകിന്നാരം ചൊല്ലിയുള്ള കളകള നാദമിന്നുഉന്മാദമോടെയവൾ പൊഴിഞ്ഞിരുന്നുകണ്മഷിക്കൊണിലെ നിൻപ്രേമഭാവമെന്നെനാണത്താൽ മോഹത്താൽ പുണർന്നിരുന്നുചുംബിച്ചുണർത്തുന്ന നിന്നനുരാഗത്തിൽനിൻമാറിടത്തലെൻ മുഖംചായ്‌ക്കവേകോരിതരിപ്പിച്ചു നിൻ മൃദുലമാകൈവിരൽനിന്നനു രാഗത്താലലിഞ്ഞുപോയ്‌…

🌹 കാലമെന്ന രണ്ടക്ഷരം 🌹

രചന : ബേബി മാത്യു അടിമാലി ✍ എന്താണ് കാലം ? കാലം നമ്മുടെ ജീവിതത്തിൽ എപ്രകാരമാണ് ഇടപെടുന്നത് ?കാലം നമ്മളിൽ പ്രവർത്തിക്കുന്നതെങ്ങനെയാണ്.? കലാത്തിന്റെ കണക്കു പുസ്തകത്തിൽ എഴുതപ്പെടാത്തതൊന്നും മനുഷ്യ ജീവിതത്തിൽ ഇല്ല .ചിലപ്പോൾ മന്ദമാരുതനെപ്പോലെ തൊട്ടുതലോടി മറ്റ് ചിലപ്പോൾ കാട്ടുതിയേപ്പോലെ…

തിരുവാതിര പൂക്കൾ

രചന : ഹരികുമാർ കെ പി✍ തിരുവാതിരപ്പൂക്കൾ തിരുമുടിയിലണിയുന്നസന്ധ്യേ നിനക്കെന്തു ചന്തമെന്നോവെൺമേഘഹംസം വിടർത്തും ചിറകിലെതൂവെള്ള സ്വപ്നം എനിക്കു നൽകൂ ജന്മങ്ങൾ തിരയുന്നതെന്തിനായ് വേറെഗഗനപഥസഞ്ചാരവേളകളിൽഓർമ്മകൾ ഇടതൂർന്ന മനസ്സിന്നരികിലെകുളിർവാടിയാകും മരുപ്പച്ച നീ വാടി വീഴുന്നൊരാ പൂവിന്നിതൾപ്പച്ചഎന്നെയും നോക്കി കരഞ്ഞു പണ്ടേമുകുളങ്ങൾ ഇടചേർന്ന അകലങ്ങൾ കണ്ടുവോമുൾമുനകൾ…

സാമൂഹ്യ പ്രവർത്തകൻ മത്തായി ചാക്കോ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് സാമൂഹ്യ പ്രവർത്തകനുമായ മത്തായി ചാക്കോ മത്സരിക്കുന്നു . ന്യൂ യോർക്കിൽ നിന്നുള്ള ഈ പ്രമുഖ നേതാവ് ഫൊക്കാനയുടെ ഇപ്പോഴത്തെ റീജണൽ വൈസ് പ്രസിഡന്റ് (റീജിയൻ 3 )ആയും…

ഇൻഗ്യൂനൽ ഹെർണിയ (നർമ്മഭാവന)

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ രാവിലെയെഴുന്നേറ്റപ്പോൾ ഇടത്തേത്തുടയിടുക്കിന്നുമേലെ ഇടത്തരം തക്കാളിവലിപ്പത്തിൽ ഒരു മുഴ. ഒരാഴ്ച കൊണ്ടുനടന്നു. പിന്നീട്, വാമഭാഗത്തിൻറെ സമ്മർദ്ദത്തിനുവഴങ്ങി ഡോക്ടറെക്കാണാൻ തീരുമാനിച്ചു.പിന്നെയേല്ലാം പെട്ടെന്നാണ് നടന്നത്. അമേരിക്കയിൽ ഡോക്ടറായിജോലിനോക്കുന്ന മകളുടെ നിർദ്ദേശപ്രകാരം, നഗരത്തിലെ വലിയൊരു ആശുപത്രിയിലെ, അവളുടെ സുഹൃത്തിൻറെ…

ഗ്രൂപ്പിസം

രചന : രാജേഷ് കോടനാട്✍ സ്കൂൾ കാലത്തേയുംകോളേജ് കാലത്തേയുംഓരോ മുന്തിരി വള്ളികളുംഞങ്ങളറിയാതെതളിർത്തു പൂവിടുംനീതിമാനും രസികനുംഉത്തരവാദിത്തബോധമുള്ളവനുമായപരമോന്നതനായ അഡ്മിൻഞങ്ങളെ നയിക്കുംപഠിക്കുന്ന കാലത്ത്മിണ്ടാൻ മടിച്ചിരുന്നആൺകുട്ടികളും പെൺകുട്ടികളും“സതീർത്ഥ്യ” ഗ്രൂപ്പിൽഗൃഹാതുരത്വത്തിന്റെപുത്തൻ പ്രപഞ്ചം തന്നെശബ്ദങ്ങളാലും ചിത്രങ്ങളാലുംപുന:സൃഷ്ടിക്കും” മരിച്ചാലും മറക്കുമോ”? എന്ന്ഓട്ടോഗ്രാഫിലെഴുതി പിരിഞ്ഞു പോയപെൺകുട്ടിയെകണ്ടു കിട്ടിയ സന്തോഷത്തിൽഅന്ന്ഹീറോപ്പേന കുടഞ്ഞപ്പോൾമഷി തെറിച്ച്അവളുടെ ജമ്പറിൽനീലപ്പൂക്കൾ…