കാട്ടാളഭരണം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ഇടതടവില്ലാതെയധികാര ദല്ലാള-രടിമുടിയിവിടം തകർത്തെറിയേ,ഭയഭരിതരായ്നാം കരൾതപിച്ചങ്ങനെ,കരയുന്ന കാഴ്ചകളാരുകാൺമൂ!അടിമകളാക്കി ഭരിപ്പൂജനത്തിനെ,ചുടുചോരചിന്തീ,ഭരണവർഗ്ഗം!നരനായ് ജനിച്ചതിൻപേരിലോ,ജീവിതംദുരിതമായ്മാറുന്നു മേൽക്കുമേലേ!പൊരുതി ജയിക്കാൻ തുനിയുന്നോരൊക്കെയുംകുരുതിക്കു പാത്രമായ് തീർന്നിടുമ്പോൾകരതാരുയർത്തിയുറക്കെ വിളിപ്പുഞാൻഅരുതരുതിവിടെയിപ്പാതകങ്ങൾഅഭയമരുളാൻ മുതിരേണ്ടോരിങ്ങനെ,അപഹാസ്യരാവുകിലെന്തു ചെയ്യാൻ?കൊടിയ ദുഃഖക്കയമാണ്ട,മനസ്സുകൾ-ക്കടരാടാനല്ലാതെന്തുണ്ടു മാർഗ്ഗം?മഹിത സങ്കൽപ്പങ്ങൾ കാത്തുസൂക്ഷിക്കുവാൻ,മഹിയിങ്കലീനമുക്കായിടേണംഒരു പുതുലോകത്തിൻ മധുരമനോജ്ഞമാംചരിതങ്ങളെന്നും മുഴക്കിനീളെ,പുകമറസൃഷ്ടിച്ചു പാവംമനുഷ്യരെ,വകവരുത്തീടുന്ന രാഷ്ടീയത്തിൻകപടമുഖങ്ങളെ കണ്ടറിഞ്ഞീടുവാൻചപലത കൈവെടിഞ്ഞേറിടൂ…

രാമാനുജന്റെ ജന്മ ദിനം അഥവാ ദേശീയ ഗണിതദിനം……

രചന : അഫ്‌സൽ ബഷീർ തൃക്കോമല✍ ശാസ്ത്രങ്ങളുടെ റാണിയാണ് ഗണിത ശാസ്ത്രം. ശാസ്ത്രത്തിലെ ഭൂരിഭാഗം പ്രശ്‌നങ്ങളും ഗണിതത്തിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത് .1887 ഡിസംബർ 22-ന്‌ തമിഴ്‌നാട്ടിൽ ഈറോഡിലെ ദരിദ്ര കുടുംബത്തിൽ കുപ്പുസ്വാമി ശ്രീനിവാസ അയ്യങ്കാറിന്റെയും കോമളത്തമ്മാളിന്റെയും അഞ്ചു മക്കളിൽ മൂത്ത…

നിശാശലഭം

രചന : ജയേഷ് കൈതക്കോട് കൊല്ലം✍ പിരിയാൻ കഴിയാതെ പകർത്തിടാം നിൻതൂലികത്തുമ്പിലൊരു പ്രണയകാവ്യംകുഞ്ഞു പൈതലായി ചേർന്നുറങ്ങുവാൻശ്രുതികൾ സ്വരങ്ങളായി വീണലിയട്ടെപാടാൻ മറന്നൊരു പ്രണയാർദ്രഗീതങ്ങൾമനസ്സിൻറെ കിനാവായി താളുകൾ മറിക്കവേഹിമകണമുതിരും മഴമേഘ നൃത്തമെൻപുലർകാലനിദ്രയെ തഴുകി ഉണർത്തിനനുത്ത നിലാവിൻറെ കുളിരുള്ള തലോടലിൽകുങ്കുമസന്ധ്യകൾ പിരിയാതെ വിതുമ്പുകയോമാരിവിൽ വർണ്ണങ്ങൾ തീർത്തൊരു…

കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന് നവനേതൃത്വം.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കഴിഞ്ഞ അമ്പതു വർഷത്തിലധികമായി ന്യൂയോർക്കിൽ അഭിമാനകരമായി പ്രവർത്തനം കാഴ്ച വച്ച് മുന്നേറുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് എന്ന സംഘടനയെ 2024-ൽ നയിക്കുന്നതിനുള്ള സാരഥികളെ തെരഞ്ഞെടുത്തു. മുൻകൂട്ടി നൽകിയ നോട്ടീസിൻ പ്രകാരം കഴിഞ്ഞ ദിവസം ഫ്ലോറൽ…

പുഴയും തീരവും

രചന : ശ്രീകുമാർ പെരിങ്ങാല✍ നദികൾ, പുഴകൾ, സാഗരതീരംകഥപറയുന്നാക്കടവുകളുംകളകളമൊഴിയിൽ കളിവാക്കോതിചുംബനമേകുന്നോളങ്ങൾ. അരയിൽച്ചുറ്റിപ്പുളകംകൊള്ളു-ന്നരഞ്ഞാണച്ചരടെന്നതുപോൽവെള്ളിക്കൊലുസുകളിട്ടവളൊപ്പംനൃത്തംചെയ്തു രമിക്കുന്നു. പരിരക്ഷണമതുതുടരുംതീരംവഴിവിട്ടവളൊന്നൊഴുകാതെപരിമിതിയുണ്ടവനെങ്കിലുമിവിടെ-പ്പരിചരണത്തുണയായീടും. എന്തൊരു രസമായുണ്ണികൾവന്നുകളിച്ചു കുളിച്ചു കഴിഞ്ഞൊരുകാലംഎന്നാലിന്നതു മാറിയ ചിത്രംകോലംകെട്ടൊരുപുഴയുടെ ചരിതം. തസ്ക്കരമാനസർ വന്നുകുഴിച്ചി-ന്നവളുടെ മാറുപിളർക്കുമ്പോൾവന്നുകനത്തിലു മാന്തിയമണ്ണുംകൊട്ടകണക്കിനു പോകുന്നു. വണ്ടികൾ പലവഴിയെത്തുംകരയിൽമാന്തിയെടുക്കാൻ തടിനിതലംഈവിധമൊടുവിൽ പൊലിയുംജീവൻചെറിയൊരുകാലം കഴിയുമ്പോൾ. ദുർവിധിയല്ലിതു ക്രൂരതയല്ലോദുരമൂത്തലയും…

മാതൃഭാരതം

രചന : എം പി ശ്രീകുമാർ ✍ എവിടെയാദ്യം വസന്തം വിടർന്നതുംഎവിടെ സംസ്കൃതി മുളച്ചുയർന്നതുംഎവിടെ ശാന്തിമന്ത്രമുയർന്നതുംഎവിടെയാർക്കും ശരണമായതുംഎവിടെ ഭൂമിതൊട്ടു വണങ്ങുന്നുഎവിടെ ഭൂമിപൂജകൾ ചെയ്യുന്നുഎവിടെ വിദ്യയെ പൂജിച്ചീടുന്നുഅവിടമാകുന്നെൻ മാതൃഭാരതം .എവിടെ നൻമകൾ പൂത്തു വിടർന്നതുംഎവിടെ ജ്ഞാനം തെളിഞ്ഞു ജ്വലിച്ചതുംദർശനത്തിൻ വസന്തം വിടർന്നതുംആശയങ്ങൾ പാശം…

വഴിത്തിരിവ്

രചന : പ്രിയബിജു ശിവകൃപ✍ ഹൃദയത്തെ കോര്‍ത്തു വലിക്കുന്ന ഏതോ നിസ്സഹായമായ കണ്ണുകള്‍ മുന്നിൽ തെളിയുന്നത് പോലെ .. നിരഞ്ജന്റെ ഉള്ളിൽ തിരമാലകൾ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്നു..ജീവിതമെന്നത് തനിക്കെന്നും ഇങ്ങനെയായിരുന്നു.. കൈവെള്ളയിൽ എത്തിയിട്ട് നഷ്ടപ്പെട്ടു പോവും…ആദ്യം അച്ഛൻ.. പിന്നെ അമ്മ… ഒടുവിൽ പ്രതീക്ഷകളുടെ…

കടവ്

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ അർക്കനകലെ ചുവന്നുനീങ്ങുന്നുഇരിപ്പുഞാനീകടവിലായ്പരന്നപാറതൻചൂടേറ്റ്മെലിഞ്ഞപുഴകണ്ണീര് വറ്റിഅസ്ഥിപഞ്ജരം പോ-ലവിടവിടായിതളംകെട്ടിയനീരിലായികൊറ്റികൾകൊത്തിതിരയുന്നുചെറുമീനുകളെകടവിലേക്കിറങ്ങുന്ന തെളിഞ്ഞൊരാനടവഴികാട്ടുചെടിപുല്ലാൽ മറഞ്ഞിരിക്കുന്നുഅമ്മവസ്ത്രമലക്കിതെളിച്ചൊരാകൊച്ചുപാറപായൽപടർന്നുനിറംമങ്ങികാണാംകൂട്ടുകാരോടൊത്ത് ചാടിതിമിർത്തപുഴതൻമണൽപ്പരപ്പ് ശ്മശാനംപോൽ തളർന്നുകിടപ്പുപഴുത്തുചുവന്നൊരു ചെറുതളികപോൽസൂര്യനാഴിയിലഭയം പ്രാപിച്ചിടുന്നുനേരമിരുളുന്നു കണ്ണിൽ ധൂമപടലമുയരുന്നുകാട്ടുപൊന്തയിലയനക്കമൊരുകുറുക്കൻ മണൽപരപ്പിലിറങ്ങികുണുങ്ങിമണം പിടിച്ചുനടന്നിടുന്നുതാപംകുറഞ്ഞ് പാറശമനമെത്തിടുന്നുകുറുക്കൻ്റെകരച്ചിലുയരുന്നതിൻ്റെനാസികതുമ്പിലൊരുഞണ്ട് തൂങ്ങിയാടുന്നുഅതിനെവേർപെടുത്തീടാൻ മണലിൽ മുഖമുരച്ചുമറിയുന്നുഅന്ധകാരം കടവിനെവിഴുങ്ങാനൊരുങ്ങിമരച്ചില്ലകളിൽകൊറ്റികൾ ശണ്ഠകൂടിപറക്കുന്നുചിലയവയിൽ ദൂരെപറന്ന്തിരിച്ചെത്തിചില്ലകളിൽസ്ഥാനമുറപ്പിച്ചിടുന്നുമിന്നാമിന്നികൾമെല്ലെപറന്ന്ഇരുളിൽചിലചിത്രം വരക്കുന്നുഎത്രനേരമിരുന്നീടുകിലുമെൻബാല്യകൗമാരങ്ങൾ കളിച്ചുരസിച്ചൊരീപുഴതൻകടവിനെ മറന്നീടാനാവുമോഎൻ്റാദ്യാനുരാഗം പൊട്ടിമുളച്ചതികടവിൻ…

സങ്കൽപ്പഗേഹങ്ങൾ.

രചന : ജയരാജ്‌ പുതുമഠം.✍ സങ്കൽപ്പങ്ങളുടെ നിലാവിൽമേഘപാളികൾ ഇറങ്ങിവന്നആരാമഛായയിലെകുളിരിൽ വെച്ചായിരുന്നുനിന്റെ തരളിത മുരളിഎന്നെ കാമുകനാക്കിയത്ചിട്ടയിലും ചിട്ടരാഹിത്യത്തിലുംചുറ്റിത്തിരിഞ്ഞൊഴുകിജലത്തിലും കരയിലുംകരളിന്റെ ഇടനാഴികളിലുംകതിർമണ്ഡപത്തിലുംകാവ്യപുഷ്‌പ്പങ്ങളിലും…കാനന വർഷങ്ങളിലുംജന്മവിധിഗേഹങ്ങളിലുംഎന്റെ പ്രണയജീർണ്ണകുംഭംചുമന്നുവലഞ്ഞ് ഗന്ധംകെട്ടചകിരിനാരുകൾ നിറച്ചകൂട്ടിനുള്ളിൽ ഞാൻധ്യാനനിമഗ്നനാകട്ടെ.

എൻബാല്യം തിരികെ തരുമോ ?

രചന : സതി സുധാകരൻ പൊന്നുരുന്നി✍ പൊയ്പ്പോയ കാലത്തിന്റോർമ്മകൾ തേടി ഞാൻനാട്ടിൻ പുറത്തിലേയ്ക്കൊന്നു പോയി.ഓരോ ഇടവഴി തോറും നടന്നു ഞാൻ ,മൺപാതയൊന്നും കണ്ടതില്ല.ടാറിട്ട റോഡും , ടൈലിട്ട വഴിയുംമാത്രമെ എൻ മുന്നിൽ കണ്ടതുള്ളു.ചുറ്റും മതിൽക്കെട്ടു കൂടിയ വീടുകൾ,തൊട്ടു തൊട്ടങ്ങനെ നിന്നിരുന്നു.അതിരണിപ്പാടവും ,തോടും…