അവിശ്വസനീയം, പക്ഷേ വാസ്തവം.
രചന : എസ്. ശ്രീകാന്ത്✍ അപരാഹ്നത്തിന്റെ മടങ്ങിപ്പോക്കിലാണ് ഞാനും നാടകസംവിധായകൻ പീറ്റർ മാഷും കോഴിക്കോട് നടക്കാവിൽ വണ്ടിയിറങ്ങിയത്. അവിടെക്കണ്ട നീലക്കുപ്പായമിട്ട യൂണിയൻ തൊഴിലാളിയോട് എം.ടി യുടെ വീട് ചോദിച്ചു.‘ആ കാണുന്ന റോഡിൽ നേരെ കാണുന്നതാണ് വീട് ‘ഞങ്ങൾ വികാരഭാരത്തോടെ നടന്നു. കൊട്ടാരം…
ആരറിയാൻ!
രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ ഒരുപക്ഷേ നീയെന്നെഓർക്കുകയാ,ലിപ്പോഴും,ദിവസങ്ങളില്ലാത്തവാരമതുമില്ലാത്തവാസന്ത പൗർണ്ണമിയിൽമാസമതുമില്ലാത്തവൽസരവുമില്ലാത്തവാസരസുന്ദരതേൽഉദയകിരണ പ്രഭയിൽസിന്ദൂരസന്ധ്യകളിൽനിന്നേപ്പൊതിഞ്ഞ പ്രഭഎന്നിൽപ്പതിഞ്ഞ പ്രഭനീയെന്നിൽ കണ്ട പ്രഭനിന്നിലെയെൻ്റെ പ്രഭസസ്യലതാ സുഗന്ധംസൂനവന സുഗന്ധംസൂന മനസുഗന്ധംആവഹിക്കുന്ന നേരംഞാനിതാ നിന്നിലായിനീയിതാ യെന്നിലായിദിനങ്ങളില്ലാത്തന്ന്വരിഷമില്ലാത്തന്ന്നീയെന്നിൽ തെളിയവേഞാൻ നിന്നിൽ തെളിയവേനമ്മൾ ചിരംജീവിയായ്നമ്മളെയാരറിയാൻ?ഒരുപക്ഷേ നിയെന്നേഓർക്കുകയാ,ലിപ്പൊഴുംഓർക്കുകയാണീ ഞാനുംഒരു ചിരംജീവനായ്!!!
ശ്രീകുമാർ ഉണ്ണിത്താനെ ഫൊക്കാന ജനറൽ സെക്രട്ടറി സ്ഥാനാര്‍ഥിയായി വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷഷൻ നാമനിര്‍ദ്ദേശം ചെയ്‌തു.
ടെറൻസൺ തോമസ് (വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷഷൻ പ്രസിഡന്റ് ) ന്യൂറൊഷേല്‍: മാധ്യമപ്രവർത്തകനും, ഫൊക്കാനയുടെ പി ആർ ഓ യുമായ ശ്രീകുമാർ ഉണ്ണിത്താനെ 2024 ൽനടക്കുന്ന ഫൊക്കാന തെരഞ്ഞെടുപ്പിൽ ഫൊക്കാന ജനറൽ സെക്രട്ടറി സ്ഥാനാര്‍ഥിയായി വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷഷൻ നാമ…
സഹ്യന്റെ നോവ്..
രചന : ബിനോജ് കാട്ടാമ്പള്ളി ✍ ആത്മാവ് നൊന്തു കേഴുന്നു സഹ്യൻ,ആത്മരോഷത്താൽ എരിയുന്നു സഹ്യൻ.ആനന്ദധാരയിൽ നിത്യം പുലർന്നൊരാ,ആയിരം ജന്മാന്തരങ്ങൾ തിരയുന്നു സഹ്യൻ. ഗിരിശൃഖശിഖരത്തിൽ നിന്നുയിർകൊണ്ടൊരാചടുലഗതിതാളങ്ങൾ ഇനിയില്ലതോർക്കുന്നു.ഹരിതാഭമായൊരാ കാനനഭംഗികൾഎവിടെമറഞ്ഞുപോയ് കാലാന്തരങ്ങളിൽഎവിടെന്റെ കുന്നുകൾ…തരുശാഖികൾ തണലിട്ട താഴ്‌വരച്ചെരിവുകൾ.നിറമാരി കുളിരണിയിച്ചൊരാ മേടുകൾകതിരവൻ പൊൻകിരണമണിയിച്ച മുടികൾ… ഹോമാഗ്നിപോൽ എരിയുമാത്മാവിൽ…
സൂര്യനെയണിഞ്ഞ സുന്ദരി🍁🍁🍁
രചന : വ്യന്ദ മേനോൻ ✍ അങ്ങനെ കുന്തി തൻ കാനീനസന്തതിഗ൦ഗ തന്നോളങ്ങളിലൊഴുകി.വിധിയായിരുന്നത്രെ ക൪ണ്ണന്, സനാഥനാകാൻ യോഗമില്ലത്രെ.ഗുളികബന്ധങ്ങളുണ്ടായിരുന്നത്രെ ,യതിനാൽരാജന്യ മടിത്തട്ടിൽ പിറന്നെങ്കിലു൦ഉയരണ൦ മറ്റൊരു കൈകളിലെന്നതു നിയോഗമത്രെ.ഇന്ദ്രപ്രസ്ഥത്തിന്റെ മഹാറാണിയായി പാഞ്ചാലിയുറങ്ങി.കുന്തി ദേവിയപ്പോഴുമുറങ്ങിയില്ല.ഹിരണ്യനദിയുടെ മാറിലൂടെ ഗ൦ഗയിലേയ്ക്കൊഴുകി നീങ്ങുമൊരു പേടകമതിൽ,പട്ടുചേലയിൽ പൊതിഞ്ഞൊരു പിഞ്ചു പൈതൽ.സുവ൪ണ്ണവ൪ണ്ണവുമായി വാ൪നെറ്റിയിൽ…
വൃശ്ചികപ്പുലരി.
രചന : സതി സുധാകരൻ പൊന്നുരുന്നി.✍ തോട്ടിൻ കരയിലെ പാടവരമ്പത്ത്കൈതപൂത്തൊരു നാളിൽ.മുറ്റത്തു നില്ക്കണ ചാമ്പ മരച്ചോട്ടിൽനോക്കി നിക്ക്ണ പെണ്ണേചന്ദന നിറമാർന്ന ചന്തത്തിൽ കൈതപ്പൂ,വാസനതൈലമായ് നില്പുണ്ടേ!നീലക്കുളത്തിലെ വെള്ളിലത്താളിയുംപെണ്ണിനെ മാടി വിളിക്കുന്നേ…വെറ്റിലേം, പാക്കുമായ് ശാരികപ്പൈതലുംചെമ്മാനം നോക്കിപ്പറക്കുന്നേ…വെള്ളാരം കുന്നിലെ ഉച്ചിയിൽ നില്ക്കണചെമ്പകം പൂത്തതറിഞ്ഞില്ലേവൃശ്ചികപ്പുലരിയിൽ ശരണം വിളിയുമായ്മഞ്ഞല…
അവർണ്ണനെ കണ്ണീരണിയിച്ച സവർണ്ണൻ – A mind hurting story
രചന : ശിവൻ മണ്ണയം✍ അവർണ്ണനായ ചേരൻ, ആ സമയം കണ്ണീരൊലിപ്പിച്ചു കൊണ്ട് ഹൃദയം പിളർന്ന നിലവിളിയോടെ ഓടുകയായിരുന്നു. അവർണ്ണനായ ചേരൻ്റെ അവർണ്ണയായ ഭാര്യ, നാലു മണിയോടെ, പെട്ടെന്ന് ഭീകരാവസ്ഥയിൽ തളർന്നുവീഴുകയായിരുന്നു. ഭാര്യക്ക് മരുന്നു വാങ്ങാൻ, ദീർഘദൂര ഓട്ടത്തിങ്കൽ, ഓക്സിജൻ്റെ അപര്യാപ്തത…
താളം തെറ്റിയ ജീവിതം
രചന : രാജീവ് ചേമഞ്ചേരി✍ കുരങ്ങിൻ്റെ ജന്മമായിന്നും ചാഞ്ചാടി!കുരയ്ക്കാനനുവാദമില്ലാത്ത നായായീ!കളിച്ചു നീങ്ങുന്നയീ ജീവിതനാടകം –കറുപ്പിൻ്റെയതിപ്രസരം കാണ്മൂയുള്ളിൽ? കമനീയമായൊരുങ്ങീടും സദ്യയിലെപ്പോഴും –കൂട്ടായെന്നും സുഗന്ധമേകി ചേർന്നീടവേ!കഴിച്ചു കഴിയുമ്പോൾ നാക്കിലമൂലയിൽ –കുപ്പതൊട്ടിയ്ക്കൊരു വിരുന്നുകാരനായ്! കാലങ്ങളിത്രയും നന്മകൾ ചെയ്തീടിലും-കുത്ത് വാക്കുകൾ ശരമായ് പാഞ്ഞടുക്കുന്നുക്രൂരമാം നിമിഷങ്ങൾ താണ്ഡവനടനമായി-കുത്തൊഴുക്കിലകപ്പെട്ട് കണ്ണിലിരുട്ടായ്!…
ബേനിബാദിലെ മാഷ്.
രചന : മധു മാവില.✍ ഇന്നേക്ക് മുന്ന് ദിവസമായി ഇവിടെയെത്തിയിട്ട് എന്ന് മറ്റൊരാളോട് കൂടെയുള്ളവൻ പറയുന്നത് കേട്ടപ്പോയാണ് മൂന്ന് ദിവസത്തിനും വലിയ പ്രത്യേകതയൊന്നും ഇല്ലായിരുന്നു എന്ന് മനസ്സിലായത്. ആരോടും ഒന്നും മിണ്ടാതെ….ഒന്നും പറയാതെ ഒറ്റയിരിപ്പാണ് ഇരുന്നിടത്ത് ചിലപ്പോൾ ഉറങ്ങിയിട്ടുണ്ടാവും..ഭക്ഷണം കഴിച്ചത് പോലും…
നിലാവ്’
രചന : അജികുമാർ നാരായണൻ✍ നറുപാൽ പുഞ്ചിരി തൂകിയവാനിൽനിറയും ചന്ദ്രികേ,പൂർണ്ണമുഖീ തവ –നിഴലുകൾ പോലും നിർമ്മലമല്ലയോ,നിശയുടെ ധവള നിലാവൊളിയെ ! നീലവാനിലായ് പാലൊളി വിതറിയനീരദകുസുമങ്ങൾ അർച്ചനയായ്നീഹാരമായ് പെയ്തു തളിക്കുന്നു ,നിറയുംതണുവിൻ കുളിരൊളിയായ് ! നിർമ്മലശോഭ സുഗന്ധ പരിമളംനിസ്തുലമാകും പ്രണയപല്ലവംനിഷ്ക്കാമകർമ്മം നിരന്തരധ്യാനംനിത്യം നിറയുമെന്നാത്മ…
