എൻ. പി. യെ സാഹിത്യ കേരളം ഓർമ്മിക്കുന്നുണ്ടോ ?

രചന : അഫ്സൽ ബഷീർ തൃക്കോമല ✍ സ്വാതന്ത്ര്യസമരസേനാനി എൻ.പി. അബുവിന്റെയും ഇമ്പിച്ചി പാത്തുമ്മയുടെയുംമകനായി കോഴിക്കോട്‌ ജില്ലയിലെ കുണ്ടുങ്ങൽ 1928 ജൂലൈ 1ന് എൻ പി മുഹമ്മദ്‌ ജനിച്ചു .പരപ്പനങ്ങാടിയിലും കോഴിക്കോടും ആയിരുന്നു വിദ്യാഭ്യാസം.പിന്നീട് കോഴിക്കോട്‌ ഭവനനിർമ്മാണ സഹകരണസംഘം സെക്രട്ടറിയായി ജോലി…

ഫൊക്കാനയുടെ ചരിത്രം തിരുത്തിയ രജിസ്ട്രേൻ :ഫൊക്കാന അന്തർദേശീയ കൺവെൻഷൻ റൂമുകൾ സോൾഡൗട്ട്!

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് :ഫൊക്കാനാ ഇന്റർനാഷണൽ കൺവെൻഷൻ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ കൺവെൻഷന് വേണ്ടി റിസർവ് ചെയ്തിരുന്ന റൂമുകൾ എല്ലാം തന്നെ സോൾഡ് ഔട്ട് അയി…

കവിതയുടെ അന്ത്യം

രചന : മഞ്ജുഷ മുരളി ✍ ചെമ്പുഴയ്ക്കക്കരെനിന്ന്കരിമ്പാറക്കെട്ടി-നടുത്തേയ്ക്കുവീണ്ടുംമോഹസ്വപ്നങ്ങളൊഴുകി-യടുക്കുകയായിരുന്നു.കവിതയുടെ തുടക്കംഅതായിരുന്നുകുപ്പിവളക്കൈകൾഓളങ്ങളെ തലോടുമ്പോൾവേനൽ,സന്ധ്യകൾക്ക് തുടക്കമിട്ടു.മേഘശകലങ്ങൾകുങ്കുമപ്പൂക്കൾപുഴയിലേക്ക് വാരിവിതറി,അനാഥസങ്കൽപങ്ങളെവലിച്ചെറിയാനാവാതെ..വിദൂരതയിലേക്ക്കണ്ണുംനട്ടിരിക്കുമ്പോൾപ്രപഞ്ചംമുഴങ്ങുമാറ്ഒരുകാലൊച്ച!നാശത്തിന്റെതുടക്കംഅതായിരുന്നു?കറുത്ത ഭീകരസ്വപ്നങ്ങളുംതണുത്ത മോഹഭംഗങ്ങളുംപൊട്ടിച്ചിതറിയ കുപ്പിവളകളുംപിന്നെയൊരു നീലക്കിളിയുടെപാട്ടും മാത്രമേരാവിന്റെ തേങ്ങലുകളിൽഅവശേഷിച്ചിരുന്നുള്ളൂ.ദുർമരണങ്ങളുടെതുടക്കംകുറിച്ച പുഴഅതായിരുന്നു,പ്രഭാതമുണർന്നപ്പോൾ,ഏതോ രണ്ടുകണ്ണുകൾസ്നേഹാർദ്രമായി..സ്വപ്നവുംപേറിഎത്തിയപ്പോൾകവിതപുഴയിൽ മുങ്ങിപ്പോയതുംനീലക്കിളിയുടെപാട്ടുനിലച്ചതുംഒരുമിച്ചായിരുന്നു?പുഴയിലെ ഓളങ്ങൾനിശ്ശബ്ദമേളമുതിര്‍ക്കവെകവിതയുടെ അന്ത്യവുംഅതുതന്നെയായിരുന്നു!!

നിറക്കുനീയീ പാനപാത്രത്തിലാന്ധ്യം!

രചന : ഉണ്ണി കെ ടി ✍ വെറുംവാക്കിന്‍റെ വ്യയമെന്നുതോന്നിയോവിശുദ്ധിയില്ലാത്ത വിടനെന്നു നിനച്ചുവോചപലങ്ങളീ ചൊല്ലുകളെന്നെണ്ണിയോശാരദേന്ദുപൂക്കും രാവിലുച്ചസ്ഥായിതേടുമുന്മാദമല്ലെന്‍റെ നേരല്ലേ പകുത്തേകിഞാനയ്യോ,നീയിതറിയാതെപോകയോ…?അനുനിമിഷമുരുകുന്നു നൊമ്പരത്തീയില്‍,ആദിമസ്മൃതികളില്‍നിന്നുമടയാളംതേടന്നു…,ചൊല്ലിമറന്ന വാക്കിന്‍ പൊരുളുതിരയുന്നു,പിന്നെപ്പതിയെ മതിയില്‍നിന്നുമാഞ്ഞുപോയതായ്ക്കരുതുന്നു…!!!ഭ്രമങ്ങളില്‍ ഞാനെന്തോ നിനച്ചുപോയ്ഭ്രമിപ്പിച്ചു നീ ചിരിച്ചകന്നുപോയ്ഭദ്രമൊരുവാക്കിന്‍ നേരുവീണുടയവേഭദ്രേയീവാഴ്വിതെത്രവിരസം…?സങ്കോചംപൂണ്ടുനിന്ന പകലുംപടിയിറങ്ങയായ്…!സരസവചനസുഗന്ധിയാം സന്ധ്യകള്‍സങ്കടംചൊല്ലിപിരിഞ്ഞുപോയി ..,സാകൂതമൊരു സ്വപ്നം കണ്‍പീലികളിലൂഴമിട്ടുനില്പാണകന്നുപോയനിദ്രയൊന്നണഞ്ഞെങ്കിലെ-ന്നെപ്പുല്കിയെങ്കിലീനിറമറ്റോരിരുള്‍മറന്നീനിറമുള്ളകിനാവിന്റെ കളിത്തൊട്ടിലില്‍വിശ്രാന്തിയറിഞ്ഞേനെയെന്‍ ക്ഷീണചേതന…..!!ഇരുളുമാത്രംബാക്കിയീനീഡത്തിലിനി,തുനിഞ്ഞുനില്ക്കും…

ഇറോട്ടിക് ആണല്ലോ ഇപ്പൊ ട്രെൻഡ്..

രചന : ജിബിൽ പെരേര ✍ ഇറോട്ടിക് ആണല്ലോ ഇപ്പൊ ട്രെൻഡ്.. എന്നാൽ ഒരു ട്രെൻഡിംഗ് ഇറോട്ടിക് കവിതയെഴുതേണ്ട വിധമൊന്നു നോക്കാം 🫣🫣🫣 പഴയ സിനിമാവാരികകളിലെനടുപേജുകളിൽ നിന്ന് ഒപ്പിയെടുത്തഅംഗലാവണ്യങ്ങളുടെ വർണ്ണനയിൽആദ്യവരിയും സ്റ്റാൻസയും തുടങ്ങാം.മുത്തുച്ചിപ്പിയിൽ നിന്ന്തിരഞ്ഞെടുത്ത ഭാഗങ്ങൾപശ്ചാത്തലഭംഗിയുംസമത്തിൽ മസാലയുംഉമ്മാണിയും ചേർത്ത്രണ്ടാംസ്റ്റാൻസയിൽ പുരോഗമിച്ച്,ഫയറിലെ കഥാസ്മരണകളിലൂടെവായനക്കാരനെകൂട്ടിക്കൊണ്ടു…

മരണം തൊട്ടറിയുന്ന നിമിഷത്തിലൊന്നിൽ

രചന : മുംതാസ് പടമുഗൾ ✍ ആശുപത്രിയിൽ വൈകുന്നേരം മുതൽ എൻ്റെ ഊഴമായിരുന്നു.ഉമ്മയ്ക്ക് നല്ല ഭേദമുണ്ട്. നാളെ ഡിസ്ച്ചാർജ്ജാക്കാമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.ഉമ്മയ്ക്ക് ഓഡ്സ്കഞ്ഞിയും മരുന്നുമൊക്കെ കൊടുത്തു.ഇനി ഉറങ്ങിക്കൊ എന്ന് പറഞ്ഞ്താരാട്ടൊക്കെ പാടി ….എൻ്റെ താരാട്ടു കേട്ട് ഉമ്മയുടെ ഉള്ള ഉറക്കo ഓടിയൊളിച്ചു…

നിഴലൊന്ന് നിലാവിൽ,

രചന : ജീ ആർ കവിയൂർ✍ ഹൂം… ഹൂം… ഹൂം…നിഴലൊന്ന് നിലാവിൽ,മനം തൊടുന്ന ആ അനുഭവമറിഞ്ഞുനിഴലൊന്ന് വന്ന നിലാവിൽനീയെന്ന് കരുതി മനംനീണ്ട കാലത്തിൻ്റെനീറും ഓർമകളിലൂടെ നീങ്ങവേനിഴലൊന്ന് നിലാവിൽ,മനം തൊടുന്ന ആ അനുഭവമറിഞ്ഞുസന്ധ്യയിലെ മഴതുള്ളികൾ പോലെമണ്ണിൻ സുഗന്ധം പെയ്തുമുറ്റത്തു നിന്നു തിരിഞ്ഞ് നോക്കവേഅറിഞ്ഞു…

പുലർകാല സ്വപ്നങ്ങളുടെ ഗീതം

രചന : ഉണ്ണി ഗുരുവായൂർ✍ കാലത്തിൻ കരിമ്പടം മാറ്റിടുന്നു ഭൂമി,കാൽചിലമ്പൊച്ചയോടെ പുതുവത്സരം.ഇലപൊഴിയും ശിശിരത്തിൻ ഓർമ്മകൾ മായ്ച്ചു-ന്നിതളിലായ് വിരിയുന്നു ഹിമകണങ്ങൾ.ഇന്നലെപ്പെയ്ത തോരാത്ത കണ്ണുനീർ തുള്ളികൾമണ്ണിലലിഞ്ഞൊരു വളമായ് തീരട്ടെ.നഷ്ടങ്ങളല്ലിനി, നേട്ടങ്ങൾ കൊയ്യുവാൻനെഞ്ചിലൊരു തരി കനലായ് ജ്വലിക്കട്ടെ.മണ്ണിൽ തകർന്ന കിനാവുകൾ തൻ ചാര-ത്തിന്നൊരു കനലായ് നാം…

വർഷാഗമനം

രചന : അനിഷ് നായർ✍ ഒരുമിച്ച് ഇങ്ങനെ,എല്ലാം കണ്ടു കണ്ട്,മിഴികൾ കുളിർന്നും,മനസ്സ് നിറഞ്ഞും,തമ്മിൽ പുണർന്നും,പെയ്തു നിൽക്കുന്നവർഷാനന്ദങ്ങളിലേക്ക്നമുക്ക് കൈകോർത്ത്നടന്നു പോകാം.ചിലപ്പോൾ,നിശ്ശബ്ദത തന്നെയാണ്നമ്മുടെ വാക്കുകൾ;എന്നാൽ ചിലപ്പോഴോ,ഈ ചിരിക്കിലുക്കങ്ങൾമഴത്തുള്ളികളെതോൽപ്പിക്കും.അറിഞ്ഞും നിറഞ്ഞുംവഴിയിലൊളിഞ്ഞകുഴികളൊഴിഞ്ഞുംനാം യാത്ര തുടരും….ഒന്നിച്ച് നനഞ്ഞ്,ഒന്നിച്ച് നടന്നാൽ,ഭാരം കുറഞ്ഞമേഘം പോലൊഴുകാമെന്ന്കാതിലാദ്യം പറഞ്ഞതാരാണ്!മരങ്ങളുടെകാൽച്ചിലമ്പൊലിയായഇലക്കിലുക്കങ്ങൾനമ്മുടെയുള്ളിൽ വന്ന്ജതിയുണർത്തുമെന്നും ….മുകിലുകളുടെപാദസര മഴക്കിലുക്കങ്ങൾ,അത്രമേൽസ്നേഹിക്കുമാത്മാക്കളെലാസ്യ നടനമാടിച്ച്ഇണചേർക്കുമെന്നും…ഓരോ…

പുതുവർഷമേപ്പൂത്താലമെടുത്താലും

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ✍ പുതുവർഷമിറയത്തുയാദരവാലെപേറുന്നൊരായിരം പൂത്താലങ്ങൾപുലരിയിലൊരു പുഴയൊഴുകീടുന്നുപുഞ്ചിരിപ്പാലൊളിപ്പരന്നുപ്പൊങ്ങി.പതനമെല്ലാമൊഴിയാനായൂഴിയിൽപയോധരമുന്നതമുലഞ്ഞുലഞ്ഞ്പരിശ്രീയേകുവാനായിയൊരുങ്ങിപേമാരിയല്ലിറ്റുപ്പുഷ്ക്കരമൂറുന്നു.പ്രഭാതഭേരിയാലുടുക്കുംക്കൊട്ടിപ്രണവമുണർത്തുന്നപ്പുണ്യഗേഹംപ്രാണേയമായ സുരലോകമിങ്ങുപൂമുഖത്തെത്തുന്നുപ്പൂമാതുമായി.പാവനമായൊരാ കീർത്തനങ്ങൾപൂന്തെന്നൽ പാടുന്നു ഇമ്പമായിപോരിമയില്ലാഗ്രാമക്കലികകൾപെരുമയിലാദ്രം വിടർന്നീടുവാൻ.പാടത്തൊരായിരംപ്പൂത്തിരികത്തിച്ചുപൂത്തു തെളിയുന്നുച്ചേലിലായമ്പോ!പക്കമായൊരാപ്പൂർണ്ണിമയിലായിപ്രാതമേകുന്നൊരാചാരമഹിമയും.പ്രണാമമായൊരാ ഹരിതാഭകൾപ്രാണനിലേകുന്ന ജീവതാളത്തിൽപൂജിച്ചിടുമാരും ആരാമകാന്തിയേപാണത്തുടിയിലായെന്നന്തരംഗം.പാടുന്ന താളത്തിൽ തുള്ളുന്നവർക്ക്പ്രേരകമേകുന്ന നളിനകാന്തങ്ങൾപൂമെയ്യഴകിലേ ആകർഷണത്തിൽപാരിലേപ്പരിമളം തൂകിപ്പരന്നെങ്ങും.പരിജനമെങ്ങെങ്ങുമാമോദത്താൽപിറവിയേപ്പുൽകുന്നപുണ്യതിഥിയിൽപ്രീതിയോടൊന്നിച്ചൊന്നാസ്വദിക്കാൻപാലമരച്ചോട്ടിലെത്തുമോ ; കൂട്ടരേ ?പ്രമദവനത്തിലെ ഭാജനങ്ങൾപ്രാകൃതമായൊരാപ്പാണിയേന്തിപ്രാണത്തുടിത്താളവൃത്തങ്ങളിൽപുരാണാദികഥകളെയുദ്ധരിച്ചു.പണ്ട് കാലത്തെ പതിവ് താളങ്ങൾപയ്യവേ…