ഇറോട്ടിക് ആണല്ലോ ഇപ്പൊ ട്രെൻഡ്.. എന്നാൽ ഒരു ട്രെൻഡിംഗ് ഇറോട്ടിക് കവിതയെഴുതേണ്ട വിധമൊന്നു നോക്കാം 🫣🫣🫣

പഴയ സിനിമാവാരികകളിലെ
നടുപേജുകളിൽ നിന്ന് ഒപ്പിയെടുത്ത
അംഗലാവണ്യങ്ങളുടെ വർണ്ണനയിൽ
ആദ്യവരിയും സ്റ്റാൻസയും തുടങ്ങാം.
മുത്തുച്ചിപ്പിയിൽ നിന്ന്
തിരഞ്ഞെടുത്ത ഭാഗങ്ങൾ
പശ്ചാത്തലഭംഗിയും
സമത്തിൽ മസാലയും
ഉമ്മാണിയും ചേർത്ത്
രണ്ടാംസ്റ്റാൻസയിൽ പുരോഗമിച്ച്,
ഫയറിലെ കഥാസ്മരണകളിലൂടെ
വായനക്കാരനെ
കൂട്ടിക്കൊണ്ടു പോകണം..
മധ്യഭാഗം
ഒരുകാലത്തെ A പടങ്ങളുടെ
മറക്കാനാവാത്ത ഫ്രെയിമുകൾ കൊണ്ട്
അലങ്കരിക്കാൻ മറക്കരുത്.
കവിതയിലെ വികാരങ്ങളുടെ
അവസാനഭാഗങ്ങൾക്ക്
വിദേശി ലൊക്കേഷൻ മതി.
X വീഡിയോസിൽ നിന്ന്
Xx ലേക്കും
ഒടുവിൽ Xxx ലേക്കും
മെല്ലെ മെല്ലെ
പിന്നെ വേഗത്തിൽ കടന്ന്
ഒരു ”ഓ മൈ ഗോഡ്”
വിളിയിൽ കവിതയെ
സേഫ് ലാൻഡ് ചെയ്യിക്കണം.
ഇനി അതൊക്കെ പ്രിന്റെടുത്തു
സെക്സിയായ ഒരു പുറംചട്ടയും ഒരുക്കി,
‘ഇറോട്ടിക്’ എന്ന ലേബലിൽ
കാവ്യാസ്വാദകർക്ക് സമർപ്പിക്കാം.

By ivayana