നക്ഷത്രപ്പൂക്കൾ… Sathi Sudhakaran
മുല്ലയോ,പിച്ചിയോവാനിൽനിന്നൊഴുകിവന്ന താരകങ്ങളോ?ധനുമാസക്കുളിരിൻ രാവിൽകുളിർ കോരും ചന്ദ്രികയിൽപാൽപോലൊഴുകിവരുപൂനിലാവേതിരുവാതിരപ്പാട്ടും പാടി നീന്തിത്തുടിച്ചു നീഈറനുടുത്തു വന്ന വാർതിങ്കളേനിൻമുടിയിൽചൂടാനോ ഈ നക്ഷത്ര പ്പൂക്കൾ.മഞ്ഞലകൾപെയ്തുവരും കൃസ്തുമസ്സ് രാവിൽഉണ്ണിയേശുപിറന്നതിൻ സൂചനയാണോനക്ഷത്രക്കൂട്ടരെല്ലാം മിന്നിത്തെളിഞ്ഞ്ഉണ്ണിയേശു ദേവനെ കാത്തിരിക്കുന്നേ!പാട്ടുപാടി നൃത്തമാടി പപ്പാഞ്ഞി വരുന്നേപാട്ടുകേട്ടു പൂക്കളെല്ലാം നൃത്തമാടുന്നേ…വാനിലെ താരകവും ചാഞ്ചാടിയാടുന്നേ,കൂട്ടരൊത്തു കുട്ടികളും പാടിവരുന്നേ,ഉണ്ണിയേശുദേവനെഎതിരേൽക്കാനായ്.മഞ്ഞു പെയ്യും മാമലകൾ…
മഞ്ഞുപെയ്യും ഡിസംബർ … Shyla Kumari
മഞ്ഞുപെയ്യും ഡിസംബർനന്മയുള്ള ഡിസംബർയേശു നാഥൻ പിറന്നു പുൽക്കൂട്ടിൽദൈവപുത്രൻ പിറന്നു ബത് ലഹേമിൽകാണാനായെത്തി മൂന്നു രാജാക്കന്മാർആട്ടിടയന്മാരാർത്തു പാടി സ്തുതിച്ചുവിണ്ണിൽനിന്ന് മാലാഖമാർസ്നേഹനാഥനെ സ്തുതിച്ച്ആമോദത്തോടന്നു പാടി ഹല്ലേലൂയഭൂവിലെങ്ങും ശാന്തത നിറഞ്ഞുതാരങ്ങൾ കണ്ണു ചിമ്മി നോക്കിപാരിതിന്റെ മോചനത്തിനായിരക്ഷകൻ പിറന്നു ബത് ലഹേമിൽഅത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വംഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനം…
ഓർമ്മയ്ക്കായ് …. Swapna Anil
അമ്മതൻ സ്നേഹത്തിനായ് കേഴുന്നനിരാലംബർക്കഭയമേകുമീ പൊൻവസന്തമേഭൂമിതൻ മാറിലേ ചൂടൊന്നു ശമിപ്പാൻമൃതസഞ്ജീവിനി ഒരുക്കിടുമ്പോൾസ്നേഹവാത്സല്യങ്ങളേകികൂടപ്പിറപ്പെന്നപോൽ കാത്തിടും നേരത്ത്പിച്ചിച്ചീന്തുവാൻ വെമ്പുന്ന ഹൃദയമായ്നിൽക്കുന്നു കാട്ടാളന്മാർപിടയുന്ന നെഞ്ചിലെ നെരിപ്പോടണയ്ക്കുവാൻഅക്ഷരമുകുളങ്ങൾക്കൊണ്ടു അമ്മാനമാടിയുംഅകകാമ്പു തുറക്കുവാൻ കുത്തികുറിച്ചൊരാ കവിതകളേറേയുംസ്നേഹത്തിൻ താള ലയങ്ങളായ്ഓർമ്മതൻ താളിലെ തിളങ്ങുന്ന വജ്ര മയൂരമായ് മാറിടുന്നു.കണ്ണന്റെ കളിതോഴിയായിമാറിടാൻകൊതിയേറെയെങ്കിലുംകനകനിറമാം കിങ്ങിണി പൂക്കളായ് പുനർജനിച്ചീടേണം…
തിരുപ്പിറവി …. ഗീത മന്ദസ്മിത
ഉണ്ണി പിറന്നേ ഉണ്ണിയേശു പിറന്നേഇസ്രയേലിൻ നാഥനാകും ഉണ്ണി പിറന്നേവിണ്ണിലുയർന്നേ അങ്ങു വിണ്ണിലുയർന്നേമണ്ണിൽ പ്രകാശമേകും ദിവ്യ നക്ഷത്രം(ഉണ്ണി… )ആകാശത്തിൽ മാലാഖമാർ അണിനിരന്നേആഘോഷത്തിൻ വേളയിതെന്നറിഞ്ഞിടുന്നേആധികളും വ്യാധികളും മാറ്റിടുവാൻഅനാഥർക്കു തുണയാകും ഉണ്ണി പിറന്നേ(ഉണ്ണി…)മാമലയിൽ മഞ്ഞുപെയ്യും രാത്രിയിതേമാലോകരോ കാത്തിരുന്ന പിറവിയിതേആശംസകളോതിടുന്ന സമയമല്ലോആഹ്ലാദങ്ങൾ പങ്കുവെക്കും വേളയല്ലോ(ഉണ്ണി… )🎄🌟🎈🎁🎄🎁🌟🎈🎄🎄ഗീത മന്ദസ്മിത…
ഒരു ക്രിസ്തുമസ്സ് സ്വപ്നം … … ജോർജ് കക്കാട്ട്
ഒരു മഞ്ഞുവീഴുന്ന രാത്രിയിൽഞാൻ ഇതുപോലെ സ്വപ്നം കണ്ടുപച്ച നിറത്തിലുള്ള സരളവൃക്ഷങ്ങൾ.ചുവന്ന ചെവികളുമായി ഞാൻ അമ്മയുടെ മടിയിൽ ഇരുന്നുഎന്നിട്ട് യാചിച്ചു: “എന്നെ വിട്ടുപോകരുത്!”രാവിലെ വരെ കാത്തിരിക്കാൻ ഞാൻ ആഗ്രഹിച്ചുവെളുത്ത മുഖമുള്ള ഒരു മാലാഖയുണ്ട്.ഓ ഹൃദയം, അത് ഒരു അടയാളമായിരിക്കണംക്രിസ്മസ് ട്രീ മെലിഞ്ഞത് കാണുക!ലോകമേ,…
തനി മാംസഗാനങ്ങള്‍ത്തന്നെ പാടണം ….. Shangal G T
ഏതോ കുസൃതിക്കാറ്റ്ഓടിവന്നെന്നെ വരച്ചിട്ടുപോയതാ….നിന്നെയും കൂട്ടു്വരച്ചതാ…ഒരു മഴ വന്ന്,ഒരു വെയില്‍ വന്ന്,ഒരുനിലാവ് വന്ന്നമ്മെ വരച്ചുതീര്‍ത്തതാ……..!മഴ നമ്മെപെയ്യാനും തോരാനും പഠിപ്പിച്ചല്ലൊ..വെയിലുകള്‍ ചിലഗൃഹപാഠങ്ങളും ഇട്ടുപോയല്ലൊ…ഒരു പുഴ വന്ന് നമ്മെ ഒഴുകാന്‍ പഠിപ്പിക്കുന്നു..ഇനി ഒരു മല വന്ന്നമ്മെ കയറ്റം ശീലിപ്പിക്കാതിരിക്കില്ലഒരു കടല്‍വന്ന്നമ്മെ ആഴങ്ങള്‍ പരിശീലിപ്പിക്കാതിരിക്കില്ല..സാക്ഷാൽ ആകാശമാണ് നമുക്ക്അനന്തതക്ക്…
തെണ്ടികൾ …. Bijukumarmithirmala
തെരുവിൽകൈനീട്ടിഒരു നേരത്തെഭക്ഷണംയാചിക്കുന്നവന്ആരോ ഓമനപേരുചേർത്തുവച്ചുതെണ്ടിപെണ്ണിൻ്റെസ്നേഹം യാചിച്ചുചെന്നവനെ അവളുംഓമന പേരു ചേർത്തുവിളിച്ചുപോടാതെണ്ടി.പക്ഷേവോട്ടുയാചിച്ച്ചിരിച്ചുനിന്നവനെആരും വിളിച്ചില്ലതെണ്ടിയെന്ന്പേര് മാറ്റി പറഞ്ഞുസ്ഥാനാർത്ഥിതെണ്ടിയുടെപര്യായപദം:ചാർത്തിവച്ചുഒത്തിരി പേർയാചിച്ചു വോട്ടിന്.കരുണയുള്ളവർഎല്ലാവർക്കുംവീതിച്ചുനല്കി .അങ്ങനെ കൊടുത്തത്അസാധുവത്രേ.അമ്മയുടെമുലപാല് തേടിയാണ്ഞാനാദ്യംതെണ്ടിയായത്പിന്നെ ഓരോ കാര്യങ്ങൾക്ക്തെണ്ടി കൊണ്ടേയിരുന്നു.ഇപ്പോഴും തുടർക്കഥഓരോരുത്തരുംഓരോ കാര്യങ്ങൾനേടാൻയാചിച്ചു കൊണ്ടേയിരിയ്ക്കുന്നുഅതിനയാണ്തെണ്ടികൾതെണ്ടികളെന്ന്വിളിച്ചു കൊണ്ടേയിരിക്കുന്നത്. ബിജുകുമാർ.മിതൃമ്മല
ഇവരുടെ ഇക്കാമ തീർന്നിട്ട് രണ്ട് വർഷമായി …. Ayoob Karoopadanna
പ്രിയമുള്ളവരേ . റിയാദിൽ ഈത്തപ്പഴം കയറ്റുമതി ചെയ്യുന്ന ഒരു കമ്പനിയിലെവി14, തൊഴിലാളികൾ . ഇവരുടെ ഇക്കാമ തീർന്നിട്ട് രണ്ട് വർഷമായി . 11, മാസമായി ശമ്പളം കിട്ടുന്നില്ല. തൊഴിലാളികളുടെ അവസ്ഥ വളരെ മോശമായപ്പോൾ ഇവർ സഹായം തേടി എംബസ്സിയിലെത്തി . എംബസ്സി…
പിടച്ചിൽ….. ഷാജു. കെ. കടമേരി
ഓരോ നിമിഷവുംനിറം മങ്ങിയആകാശക്കാഴ്ചകളിലേക്ക്‌മിഴി കോർത്തിരിക്കുന്നവീടില്ലാത്തവരുടെഎരിഞ്ഞുകത്തുന്നകിനാവുകൾക്കിടയിലേക്ക്നടന്ന് കയറിഅടർന്ന് വീഴുന്ന ചിന്തകളെപുറത്തേക്ക് വാരിവലിച്ചിട്ട്കണ്ണീരിൽ വരയ്ക്കാൻശ്രമിക്കുമ്പോൾകരയുന്ന മഴയെനെഞ്ചോടടുക്കി പിടിച്ചൊരുപിടച്ചിൽ പാതിരാവിന്റെഹൃദയം മുറിച്ചു കടക്കും.വെയില് കൊന്ന് നിലവിളിക്കുന്നകരള് കൊത്തി പിളർന്നൊരു മിടിപ്പ്അവരുടെ സ്വപ്നങ്ങളിലേക്ക്‌ഇരമ്പി പുണരും.ഇരുള് തീത്തിറയാടി കലമ്പിവീഴുന്നസങ്കടനിമിഷങ്ങളിൽഅടക്കിപ്പിടിച്ച തേങ്ങലുകൾഇന്നിന്റെ നെറുകയിൽഇരുമ്പാണികളായ് കുത്തിയിറങ്ങും.ഒറ്റയ്ക്ക് നിറഞ്ഞു കത്തുംതെരുവ് വിളക്കിൻ ചോട്ടിലെമഴ…
കുമ്പളങ്ങി ഗ്രാമത്തിലെ കോയാ ബസാർ ……..Mansoor Naina
ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട കുമ്പളങ്ങി എന്ന ഗ്രാമത്തിലെ ‘ കോയാ ബസാർ’ നെ കുറിച്ച് ഒരു ചെറു വിശേഷം … എറണാകുളം ജില്ലയിലെ വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ഗ്രാമം . കുമ്പളങ്ങി എന്ന ദ്വീപിലേക്ക് 98 വരെ…
