മാണിക്യൻ
രചന : രാജീവ് ചേമഞ്ചേരി✍ മാണിക്യനോടുത്തരവിടുന്ന നേരംമടിയേതുമില്ലാതനുസരിക്കയായ്മാടിനെ പോലെന്നുമധ്വാനിക്കയായ്മറന്നുലകിനേയും ബന്ധളത്രയുമെന്നും! മാറോട് ചേർത്തുണ്ണിയേ താലോലിക്കാൻ….മതിമറന്ന് പ്രിയതമയോടൊന്ന് മിണ്ടാൻ….മാണിക്യന് നിമിഷമൊരിക്കലുമില്ലാതെ –മണ്ണിലിന്നും രക്തംവിയർപ്പാക്കി മാറ്റീടവേ! മഹിമയാർന്നൊരീ തമ്പ്രാൻ്റെ കല്പന –മാർഗ്ഗത്തിലൊരിത്തിരിവിഘ്നമണഞ്ഞാൽ!മൂർത്തഭാവത്തിൽ താണ്ഡവമാടുകയായ് –മനസ്സറിയാത്ത വാക്കുകളസഭ്യമായ് ആ നാവിൽ…..! മറന്നുപോയെന്ന ലാസ്യഭാവത്തിലിവിടെ –മധുരമായ് സത്യമാം…
മതാതീത സൃഷ്ടികൾ
രചന : വാസുദേവൻ. കെ. വി✍ ദൈവപുത്രപ്പിറവി ഓർമ്മപ്പെടുത്തി രാവിൽ തിളങ്ങുന്ന താരകങ്ങൾ.വൈദ്യുതിവെളിച്ചം പകർന്ന് ചോട്ടിലും വർണ്ണനക്ഷത്രങ്ങൾ തൂങ്ങിയാടുന്ന ചാരുത.പിറവിക്കും, ഉയിർത്തെഴുന്നേൽപ്പിനും പ്രകൃതിപോലും ശാന്തസുന്ദരം.“…വലകരമതിനെ ഉയർത്തിവലിയോരിടയനാം യാഹോവൻകനിവൊടനുഗ്രഹമണയ്ക്കാൻതുണയ്ക്കായി വരണേ..ഒരുമിച്ചൊരേക മനസ്സായിശ്രുതിചേർത്തു നീതി നിറവായിസുവിശേഷ സുഖം കലരുന്ന ജനംനിറയും നിലമായി പോരുളായി നെറിയായിപകരാവോ…
മഹാഗണപതെ
രചന : ശ്രീകുമാർ എം പി✍ ഏകദന്ത ഗണനായകമഹേശ്വരപ്രിയനന്ദനവിഘ്നനിവാരണ ഗണേശവന്ദനം മഹാഗണപതെ കുമ്പമനോഹരശോഭിതകുംഭിമനോഹരമോഹനതുമ്പിക്കരാലങ്കൃത ദേവവന്ദനം മഹാഗണപതെ ദേവവന്ദ്യ മോദകപ്രിയമോദമോടെ മംഗളമേകുംമാലകറ്റും ശ്രീഭഗവാനെവന്ദനം മഹാഗണപതെ ഗജമുഖ ഗിരിജാസുതജയമഹാദേവതനയനന്ദികേശവന്ദിത ദേവവന്ദനം മഹാഗണപതെ കറുകഹാരപ്രിയ ദേവകൈവണങ്ങുന്നു വിഘ്നേശ്വരകനിവേകുക ഭഗവാനെവന്ദനം മഹാഗണപതെ
ഗോസ്റ്റ് സിറ്റി
രചന : സുദേവ്. ബി✍ വെറുതേയിനിവയ്യ,പൈതലേസമയംവൈകി,യൊരുങ്ങു, പോയിടാംഅവരോടിനിയെന്തു ചൊല്ലിടാനപമാനിച്ചുചിരിക്കയാണവർ ! അഴകിൻപുതുമോടിയില്ല പോ-ലവരേവേണ്ടവിധത്തിലായിനിൻവരിതൊട്ടുതലോടിയില്ലനാമപരാധംപറയേണമെന്നവർ മകളേ!ക്ഷമയേകുമോപിതാ-വൊരു നാടൻ മൊഴി,വേർത്തുവേലയാൽഅറിവീലവളർത്തിടേണ്ടതാംനവനീയാങ്ഗലമായരീതികൾ മുടിയിൽ കതിരൊന്നു,വെച്ചു പോയ്ചെറുതായ് ചന്ദനമൊന്നു,തൊട്ടു പോയ്തിരിവെച്ചരിയിൽകുറിച്ചുപോയ്മകളെ,ഞാനതുമായ്ച്ചിടേണമോ നുണയോതരുതെന്നു കുഞ്ഞിമോൾ-ക്കറിയാം ദീക്ഷയതൊന്നുമാത്രമേയിവനേകിയതുള്ളു,വേരുകൾഇനിയുംമണ്ണിലഗാധമാകയാൽ നഗരാധിപ കേട്ടുകൊള്ളുകി –ന്നിവളെ നാടുകടത്തുമെങ്കിലീനഗരംമരുഭുമിയായിടുംഖരമാലിന്യമെഴുന്ന വാക്കിനാൽ കവിതേ, ഇനി വയ്യ പൈതലേഇളമിക്കുന്ന…
നിറകണ്ണുകളിലെ തിളക്കം
രചന : ഒ.കെ.ശൈലജ ടീച്ചർ ✍ മേലെപ്പറമ്പിലെ അച്ചുതൻ നായർ നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു. രണ്ടാൺമക്കൾ ഉന്നത വിദ്യാഭ്യാസം നേടി അമേരിക്കയിൽ എഞ്ചിനീയർമാരായി കുടുംബ സമേതം സസുഖം താമസിക്കുമ്പോഴും നാട്ടിൽ അച്ഛന്റെയും അമ്മയുടേയും കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു. പിന്നെ അദ്ദേഹത്തിന്റെ ഭാര്യയാണെങ്കിൽ സരസ്വതി ദേവിയാണെന്നു…
ദൂരേക്കു പറന്നു
പോകുന്നവർ!
രചന : ബാബുരാജ്✍ എനിക്ക്നിന്നോടു പറയാനുള്ളത്ദൂരേക്കു പറന്നു പോകുന്നപക്ഷികളെ കുറിച്ചാണ് !കടലിനു മുകളിൽ ചക്രവാളത്തെതൊട്ട ഒരു പക്ഷി നമുക്കു മുന്നിൽചുവന്നു പറക്കുന്നുണ്ട്!കരിമേഘങ്ങളിൽ തൊട്ട പക്ഷികറുപ്പിൻ്റെ ഇരുട്ടുമായി നമ്മുടെരാത്രികൾക്കൊപ്പവുംപറക്കുന്നുണ്ട്!ജീവിതത്തിൻ്റെ അവശിഷ്ടങ്ങൾകൊത്തി പറക്കുന്ന പക്ഷികൾ !(രണ്ട്)അവറ്റകൾക്ക് ജീവിതത്തിൻ്റെകയ്പ്പും മധുരവും ഉപ്പുംതിരിച്ചറിയില്ലെന്നോ?മീനമാസത്തിലെ സൂര്യനെകൊത്തി താഴെയിട്ടത്ആ പക്ഷിയാണ്!ബലിഷ്ടകായനായ…
🌹 ദൈവപുത്രൻ്റെ ഓർമ്മയിൽ🌹
രചന : കൃഷ്ണമോഹൻ കെ പി ✍ പുൽക്കുടിൽനക്ഷത്രക്കൂടാരമായ്പുഷ്പങ്ങൾ നക്ഷത്ര ജാലമായീപുണ്യപുരുഷൻ്റെ യാഗമനംപൂജിതയാക്കീ പ്രപഞ്ചത്തിനേ നന്മ നിറഞ്ഞവൻ യേശുനാഥൻനമ്മുടെ പാപങ്ങളേറ്റുവാങ്ങീനല്ല വചനങ്ങളോതി നമ്മെനന്മതൻമാർഗ്ഗത്തെക്കാട്ടിടുന്നൂ കാൽവരിക്കുന്നിലെ ഭാഷിതങ്ങൾകാലാന്തരങ്ങളങ്ങേറ്റു പാടീഗാഗുൽത്ത തന്നിലെ പീഡനങ്ങൾത്യാഗമായ് ലോകം മനസ്സിലേറ്റീ ദു:ഖങ്ങൾ മുള്ളിൻ കിരീടമായീദു:സ്വപ്നമായി ശിരസ്സിലേറീകുരിശിൻ വഴിയിലെ യാതനകൾകൃസ്തുവേ,…
ഭിന്നം
രചന : വാസുദേവൻ. കെ വി✍ “ആരെന്ന് ആരോടുംതുറന്ന് പറയാതെഅമ്മയുടെ ആൺകിടാവായിമീശ പിരിച്ചുംമുഷ്ടി ചുരുട്ടിയുംനടന്നിരുന്നെങ്കിൽവരേണ്യഭൂമിയിൽമലർന്ന് കിടന്ന്മൂന്നാം പിറയെന്നെന്നെനിങ്ങളിങ്ങനെചുരുക്കി വിളിക്കുമായിരുന്നോ?ഇത് മൂന്നാംമുറയല്ലേ !”വിജയരാജമല്ലിക “ആൺകിടാവ്” കവിതയിലൂടെ ഉയർത്തിയ ചോദ്യം.ഇന്നും നമുക്ക് രണ്ടു വിഭാഗങ്ങളെ ഉള്ളൂ. ലൈംഗികാവയവം നോക്കി നമ്മൾ വിഭാഗീകരിക്കുന്നു.കൊട്ടിഘോഷിക്കപ്പെട്ട ഖത്തർ ലോകകപ്പ്…
സാക്ഷാൽക്കാരം
രചന : അനിയൻ പുലർകേഴ് ✍ ഏറെ നാളത്തെ കാത്തിരിപ്പിന്ന്സ്വപ്ന സദൃശ്യവിരാമിന്നുണ്ടായ്കാൽപന്തു കളിയുടെ നെറുകയിൽവിണ്ടുമെത്തി ആവേശത്തോടെവിശ്വ വിജയി ആയ് മാറിയല്ലേവിശ്വ മാനവനായിത്തീർന്നുകാല്പന്തുകിരീങ്ങളൊക്കെയുംഏറെത്തിളങ്ങി വിളങ്ങിയല്ലോവൻകരകൾക്കൊയും ശക്തിയാൻപോരടിച്ചു നീങ്ങുന്ന കൂട്ടങ്ങൾമുപ്പത്തിരണ്ടിൽ നിന്നു വേഗേനശക്തമായ പതിനാറിലങ്ങത്തിപതിനാറിൽ നിന്നു പതറാതെയാഎട്ടിലേക്കെത്തി അധികാരത്തോടെഎട്ടിൽ നിന്നതി ഗംഭീരമായ് തന്നെനാലിലേക്കെത്തി തലയെടുപ്പോടെനാലിൽ…
അമേരിക്കയിലെ 50തിൽ അധികം കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകി ഫൊക്കാന അഭിനന്ദിക്കുന്നു: ഡോ. ബാബു സ്റ്റീഫൻ .
ശ്രീകുമാർ ഉണ്ണിത്താൻ✍ അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാന അമേരിക്കൻ മലയാളീ കുടുംബത്തിലെ 50 കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകി അഭിനന്ദിക്കുന്നു. ജീവിത കാലത്ത് ഒരു വ്യക്തിക്ക് നൽകുവാൻ കഴിയുന്ന ഏറ്റവും വലിയ നിക്ഷേപമാണ് വിദ്യാഭ്യാസം .ശരിയായ സമയത്തു ശരിയായ നിക്ഷേപം നടത്തുന്നതാണ്…