യക്ഷി
രചന : മഞ്ജുഷ മുരളി✍ എന്നോ മൃതിയടഞ്ഞോരെൻഹൃദയം ജീവൻവെടിയാതിപ്പോഴുമീമണ്ണിലനാഥമായി സഞ്ചരിക്കുന്നു.പാലപ്പൂക്കളുംസുഗന്ധവുംഹേമന്തരജനിയും സാക്ഷിയായികറ്റവാർക്കുഴലിയെൻതങ്കവിഗ്രഹത്തിനുചുറ്റും ആരാധകർ.അവർതൻ മിഴികളിൽഭയകൗടില്യങ്ങളോ പ്രേമമോയക്ഷി, സൗന്ദര്യത്തിന്റെസർവ്വസ്വമാകും യക്ഷിഅഗ്നിസൗന്ദര്യം,അഗ്നിച്ചിറകിൽപറക്കുമെൻ സർപ്പസൗന്ദര്യംകാൺകെ വിസ്മരിക്കുന്നൂലോകം |അറിവീലാരും എൻമനോദുഃഖംനഗ്നസത്യത്തിൻ ഗുഹാമുഖമജ്ഞാതംലോകം പൊയ്മുഖംമാത്രംകാണ്മൂ.പ്രേമോഷ്മളമാം എൻഹൃദയത്തിൻസ്നിഗ്ധസുന്ദരഭാവം ആരറിവൂവനദുർഗ്ഗയാണവർക്കു ഞാൻപേടിസ്വപ്നമാണെന്നുമെന്നോർമ്മ.മധുരംവീണാനാദംനൂപുരകളനാദംചടുലംപാദം ചുവടുവയ്പിന്റെഉന്മാദവും എന്നിൽതുടിയ്ക്കുന്നു.ഞാനൊരു കലാകാരിഎന്റെയാത്മാവിൻജതിസ്വരമാരറിവൂ…!!
ഫൊക്കാന പ്രവർത്തന ഉൽഘാടനത്തിന് ട്രസ്റ്റീബോർഡിന്റെ അഭിനന്ദങ്ങൾ.
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂയോക്ക്: ന്യൂ ജേഴ്സിയിലെ റോയൽ ആൽബർട്ട്സ് പാലസ്സിൽ വെച്ച് 2022 ഡിസംബർ മുന്ന് ശനിയാഴ്ച അഞ്ചു മണി മുതൽ നടക്കുന്ന ഫൊക്കാന പ്രവർത്തന ഉൽഘാടനത്തിന് ട്രസ്റ്റീബോർഡിന്റെ അഭിനന്ദങ്ങൾ അറിയിക്കുന്നതായി ചെയർമാൻ സജി പോത്തൻ, വൈസ് ചെയർ സണ്ണി മറ്റമന…
🌹 ജന്മസാഫല്യം 🌹
രചന : ബേബി മാത്യു അടിമാലി✍ അമ്മയ്ക്കുമച്ഛനും കാത്തിരുപ്പ്കുഞ്ഞിളം പൈതലിൻ വരവിനായിതാരാട്ടു പാടുവാൻ ഓമനിക്കാൻദിനരാത്രമെണ്ണിയീ കാത്തിരുപ്പ്ഈ പുതുജീവൻ പിറന്നു വീഴുമ്പോൾഅച്ഛനുമമ്മയും ധന്യരാകുംഅവരുടെ മോഹങ്ങൾ പൂവണിയുംജീവിത സ്വപ്നം സഫലമാകുംകടലോളമുള്ളൊരാ അമ്മതൻ സ്നേഹവുംആകാശംമുട്ടുമീ അച്ഛന്റെ കരുതലുംആവോളം നുകർന്നിടും കുഞ്ഞുപൈതൽജനനമതെത്രയോ സുകൃത കർമ്മംജനിതാക്കളെത്രയോ പുണ്യജന്മംപൈതലിൻ പുഞ്ചിരി…
ഡിസംബർ മുന്ന് ശനിയാഴ്ച നടത്തുന്ന ഫൊക്കാന പ്രവർത്തന ഉൽഘാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂയോക്ക്: ഫൊക്കാന പ്രവർത്തന ഉൽഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ജനറൽ സെക്രട്ടറി ഡോ. കല ഷഹി അറിയിച്ചു. ന്യൂ ജേഴ്സിയിലെ റോയൽ ആൽബർട്ട്സ് പാലസ്സിൽ വെച്ച് 2022 ഡിസംബർ മുന്ന് ശനിയാഴ്ച അഞ്ചു…
ഒരു കവയത്രിയുടെ രോദനം.
രചന : ശിവൻ മണ്ണയം ✍ ക്ലാസിൽ കേറാതെ കോളേജ് ക്യാൻറീനിലിരുന്ന് ചായയും വടയും കഴിക്കുകയായിരുന്നു ദീപ ടീച്ചറും സുഹൃത്ത് ലതയും.പുതിയ ഒരു കവിത എഴുതിയ ഉന്മാദത്തിൽ വിജൃംഭിച്ച് നില്ക്കയാണ് ദീപ ടീച്ചർ.ആ രോമാഞ്ചം ദേഹമാകെ കാണാനുണ്ട്. ദീപ ടീച്ചർ അടുത്തിരുന്ന…
പെരുവഴിയിലെ വെളിപാടുകൾ
രചന : മോഹൻദാസ് എവർഷൈൻ ✍ ആരെന്നെയീ തടവറയിൽതിരയുന്നു?നീ താഴിട്ട്പൂട്ടുവാൻഞാനാരുടെയടിമ?വിശക്കുന്നവനന്നംകൊടുക്കാതെയെന്നെഊട്ടുവാനെന്തേമത്സരിച്ചീടുന്നു ചൊല്ലുക?ഈ മണ്ണിൽ ഞാൻവിതയ്ക്കാത്തതെന്ത്?കൊയ്യുവാനറിയാത്തനീ പിന്നെയും, പിന്നെയുമെന്റെവാതിലിൽ മുട്ടുന്നു.ആയിരമായിരംപരിദേവനങ്ങളുമായെന്റെപടിവാതിലിൽ അർത്ഥിച്ചുനില്കുന്നവർ,കർമ്മങ്ങൾ മറന്നിങ്ങർത്ഥംതിരയുന്നവർ.ദൈവത്തിൻ സ്വന്തംനാടെന്ന് ചൊല്ലിയെന്നെതെരുവിലൂടെ വലിച്ചിഴയ്ക്കുന്നവർ.അന്യന്റെ മിഴിനീർ തുടയ്ക്കുവാനറിയാത്തവർ,നിങ്ങളെ എനിക്കിന്ന് വെറുപ്പാണ്!.ദൈവമേ നീയീവിധംചിന്തിക്കുകിലെൻകൗതുകത്താലൊരുചോദ്യമുയരുന്നു.തനുവാകെ നിണമിറ്റ്പിടയുന്നന്നേരം,ഉയിർ വിട്ട് പോകുന്നതിൻമുൻപുള്ളുരുകിവിലപിച്ചനേരം ദൈവമേ നീ എവിടെയായിരുന്നു?നിനക്കായ്…
വൃത്തം കുനിപ്പ്
രചന : ഹരിദാസ് കൊടകര ✍ ഈ വൃത്തത്തിനെ-പലതായ് ഹരിക്കാം.ഒരു നാൾ..പല നാൾ..പലതാവുന്ന നാൾ.. യാതൊന്നിലൊന്നും-വേണ്ടതെന്നില്ലയോ;അതുവരെ..ആമയം നെഞ്ചത്ത്-ശാന്തം മനീഷികൾ. സുതാര്യം വളരുന്നു;ലതാവല്ലി മേലോട്ട്. ഇന്നിടം നീണ്ടത്-സുഭഗങ്ങളാൽ ശമം.വന്നപാടേ..മിശ്രം വളരുവാൻ-തുടങ്ങിയൊരുള്ളവും. ഭൂമിക്ക് വിങ്ങുവാൻ,കള ചോനകപ്പുല്ല്.ദുര പാദമർദ്ദനം..കടൽപാശ വിസ്മൃതി. ‘ഒരാളുയരം’അളവുതോതുകൾ-വെട്ടിലാക്കീ ബഹുത്വം. പിടിതന്നു തീരാതെ-ആതുര…
എന്താണ്ടി
രചന : സി വി എൻ ബാബു ✍ ഇതെഴുതുമ്പോൾ കണ്ണ് നിറയുന്നുണ്ട്.കവിത എഴുതാൻ തുടങ്ങുന്ന കാലത്ത് സ്കൂളിലെ പാഠപുസ്തകത്തിലെ കവിതകളല്ലാതെ ഞാൻ വായിച്ചിട്ടില്ല.പിന്നീട് ഞാൻ വായിച്ചതിലധികവും എന്റെ ഫെയ്‌സ്‌ബുക്ക് സൗഹൃദത്തിലെ കവിതകളും എഴുത്തുകളുമായിരുന്നു.എന്റെ എഴുത്തുകളെ ഇഷ്ടം കൊണ്ടും കമന്റുകൾ കൊണ്ടും…
കടൽ ചിത്രം
രചന : മംഗളൻ എസ്✍ കടലുകണ്ടിതുവരെ മതിയായില്ലേകടലോരം നാമെത്ര നേരമായികടലെത്ര കണ്ടാലും മതിവരില്ലകടലോരം പ്രണയത്തിന്നൂർജ്ജമല്ലോ! കടൽ കണ്ടുമതിയിങ്ങുപോരുമുത്തേകടലടക്കമുള്ള ചിത്രമെടുക്കാംകടലോളം പ്രണയമെനിക്കു തന്നകണവനുമായുള്ള കടൽ ചിത്രമാ! കതിരവൻ പടിഞ്ഞാറ്റെത്തുന്ന നേരംകനകം വിതറുമീ കടൽത്തീരത്തിൽകടലിന്റെ നീലിമ മെല്ലെ മറയുംകനകാമൃതമാകും കടപ്പുറവും..! കതിരവൻ കടലിലുമാകാശത്തുംകനകപ്പൂഞ്ചേല യിന്നണിയിക്കുമ്പോൾകണവനൊപ്പം…
കാഴ്ചകൾ കാമനകൾ
രചന : വാസുദേവൻ. കെ. വി✍ “..പറയുന്നു ശര്‍മ്മിഷ്ഠരാവ്… സുഗന്ധപുഷ്പാവലി… നിലാവൊഴുക്ക്…ഏകാന്തത…നീ കൈക്കൊള്ളുകെന്നെ.ഈ പൂ മണക്കുക,ഈ തളിര്‍ നുള്ളുക,ഈ മുത്ത് പിളര്‍ക്കുക. …ശൂന്യമാമുള്ളില്‍ ഇരുള്‍ മാത്രം മുനിയും മനസ്സില്‍ ഏഴാഴികള്‍ കടന്നു ലോഹപ്പൂട്ടുകള്‍ പിളര്‍ന്നേതു കാമം സൂര്യനേപ്പോലെ …”കാൽ നൂറ്റാണ്ട് മുമ്പ്…