വിഷുക്കണി

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ വിഷുപ്പക്ഷി പറന്നെത്തിവിഷുപ്പാട്ടു മൂളിമൂളികണിക്കൊന്ന നൃത്തമാടിമരക്കൊമ്പിൽ കണിമലരായികണികാണാൻ നേരമായികരയുമെൻ മനംതേടിഎവിടെയെന്നുണ്ണിക്കണ്ണൻപുണരുവാൻ കൊതിയായികാർവർണ്ണൻ കാർമുകിൽവർണ്ണൻകാണുമോ കണികാണാൻ വരുമോകണ്ണുകൾ നിറമോഹവുമായികാത്തിരിപ്പൂ കാലങ്ങളായിസങ്കടങ്ങൾ പറയുകയില്ലസന്താപങ്ങൾ കാട്ടുകയില്ലസന്തോഷത്തിമിർപ്പുമായികണ്ണാനിന്നെ കാത്തിരിപ്പൂഇനിയെന്നു വിഷുപ്പക്ഷിനീവിഷുപ്പാട്ടു മൂളിയെത്തുംഇനിയെന്നീ കൊന്നപ്പൂക്കൾകൊമ്പുകളിലൂഞ്ഞാലാടുംഎങ്കിലുമെൻ കണ്ണാനിന്നെകാത്തിരിപ്പൂ കൺപൂപാർക്കാൻകരളിലെ പൂത്താലത്തിൽകണിയൊരുക്കി കണ്ണുതുറക്കാൻ…വിഷുപ്പക്ഷി നീവന്നെത്തുകവിഷിപ്പാട്ടു മൂളിമൂളികണിക്കൊന്ന…

വിഷുപ്പുലരി

രചന : സതീഷ് വെളുന്തറ✍ വിഷുക്കൈനീട്ടവുമായ് പുലരി വന്നുകണിയൊരുക്കീയമ്മ കൺ നിറയെപുതിയൊരു പുലരിയിലേയ്ക്കുണരാൻപുതിയ കാലത്തേയ്ക്കു കൺതുറക്കാൻ.പുൽനാമ്പുകൾക്ക് വിളനിലമൊരുക്കുവാൻപുത്തൻ പ്രതീക്ഷയ്ക്കൊരു കളമൊരുക്കുവാൻപടിയിറങ്ങാനായ് തുടങ്ങുന്നു ചൈത്രവുംപടവേറുവാനൊരുങ്ങുന്നു വൈശാഖവും.മത്താപ്പ് പൂത്ത മണിമുറ്റത്തിന്നലെവിരുന്നെത്തിയല്ലോ വിഷുപ്പക്ഷിക്കൂട്ടവുംആരതിയുഴിഞ്ഞു വരവേറ്റുവന്നേരംമാലേയ ചന്ദ്രന്റെ മൃദു മന്ദഹാസവും.അരുണസാരഥ്യമായംശുമാനും പക്ഷേകരുണ ചൊരിയാതെ കിരണം ചൊരിയുന്നുപുരന്ദരാനുഗ്രഹാൽ പൊഴിയും…

വരൂ, നമുക്ക് കണിയൊരുക്കാം!

രചന : വിജയൻ കുറുങ്ങാടൻ✍ വിഷുക്കണിയൊരുക്കുവാന്‍ വിഭവങ്ങളേറെവേണംവിഷുക്കണിക്കവിതയായ് കുറിക്കുന്നവ!ഓട്ടുരുളി കോടിമുണ്ടും തിരിയിട്ട വിളക്കൊന്നുംഓട്ടുകിണ്ടിനിറഞ്ഞുള്ള തീര്‍ത്ഥവുംവേണം!ഉണക്കരി, നാളികേരം, നാഴിനെല്ലും, നാണയങ്ങള്‍കണിക്കൊന്നപ്പൂവും കൂടെ കദളിപ്പഴം!കുങ്കുമവും കണ്മഷിയും വെറ്റിലയുമടയ്ക്കയുംസ്വര്‍ണ്ണവര്‍ണ്ണനിറമാര്‍ന്ന കണിവെള്ളരി!പച്ചക്കറി വിത്തിനങ്ങള്‍ നടുതല പലതുമാംനട്ടുവളര്‍ത്തുവാനായി തുളസിത്തൈയും! 💖വിഷുക്കണിയൊരുക്കുവാന്‍ കൃത്യമായ ചിട്ടയുണ്ടേപ്രാദേശികഭേദഗതിയുണ്ടന്നാകിലും!സത്വ-രജോ-തമോഗുണമൊത്തുവരും വസ്‌തുക്കളെസത്യദീപപ്രഭയ്ക്കൊപ്പമൊരിക്കി വയ്ക്കും!തേച്ചുവൃത്തിവരുത്തിയ നിലവിളക്കൊന്നുവേണംഎള്ളെണ്ണയില്‍ നീന്തിയുള്ള…

വിഷുക്കാല ഓർമ്മകൾ

രചന : കൃഷ്ണമോഹൻ കെ പി ✍ പുലർച്ചയ്ക്കു മുമ്പേ മിഴി പൂട്ടി മെല്ലേകണികണ്ടുണരാൻ വിഷു നാളിൽ നമ്മൾതളർച്ചകൾ തല്ക്കാലമവധിക്കു വച്ച്ഇണക്കമോടങ്ങെഴുന്നേറ്റു വന്നൂ ഉരുളി തന്നിൽ മരുവുന്ന നാനാതരത്തിലുള്ളോരു ഫലവർഗ്ഗമൊപ്പംകരുണയോലുന്ന മുഖ പത്മമേന്തുംമുരഹരൻ തന്നെ കണി കണ്ടിടുന്നൂ ഹരിക്കു ചാർത്തിയ മഞ്ഞണിപ്പട്ടുംപരിക്കുപറ്റാത്ത…

വിഷു വന്നുപോകുന്നു.

രചന : വാസുദേവൻ. കെ. വി ✍ മലയാളിക്കെന്തും ആഘോഷഹേതുവാണ്. ജന്മദിനവും സ്മൃതിദിനവുമെന്ന പോലെ മിത്തുകളും, ആചാരവിശ്വാസങ്ങളൊക്കെ ആഘോഷിക്കാതെ വയ്യ.പ്രത്യാശയുടെ.. പ്രതീക്ഷയുടെ പ്രതീകമായി ആഘോഷിക്കാൻ മറ്റൊരു വിഷുപ്പുലരികൂടി വന്നണയുന്നു. ഇന്ന് ഓട്ടുരുളിയും കിണ്ടിയും വാൽക്കണ്ണാടിയുമൊക്കെ ഡിഷ്‌ വാഷിൽ കുളിച്ചുകുട്ടപ്പനാവും. കണികാണലും കൈനീട്ടകൈമാറ്റവും,…

വിഷു

രചന : പട്ടം ശ്രീദേവിനായർ ✍ സ്വപ്നം മയങ്ങും വിഷുക്കാലമൊന്നിൽ,കണ്ണൊന്നു പൊത്തികണിക്കൊന്ന,എത്തി!കണ്ണൊന്നുചിമ്മിക്കു ണുങ്ങിച്ചിരിച്ചു….,കണ്ണന്റെ രൂപം മനസ്സിൽ തെളിഞ്ഞു!കാണാതെ എന്നും,കണിയായൊരുങ്ങി,ഉള്ളാലെയെന്നും,വിഷുപ്പക്ഷി ഞാനും!കണിക്കൊന്ന പൂത്തൂ,മനസ്സും നിറഞ്ഞു,കനക ത്തിൻ പൂക്കൾനിരന്നാഞ്ഞുലഞ്ഞു,വിഷുക്കാലമൊന്നിൽശരത് ക്കാലമെത്തി,പതം ചൊല്ലിനിന്നുകണിക്കൊന്ന തേങ്ങി,കൊഴിഞ്ഞങ്ങുവീണസുമങ്ങളെ നോക്കി,എന്തെന്നറിയാതെ വിങ്ങിക്കരഞ്ഞു…..!കണിക്കൊന്നപ്പൂവിനേ, നോക്കിചിരിച്ചു,കണ്ണൻ വന്നു,,,കണികാണാനായി…!കണിക്കൊന്നവീണ്ടുംആടിയുലഞ്ഞു…ശിഖരങ്ങളാകേപൂത്തങ്ങുലഞ്ഞു…!വിഷുപ്പക്ഷി വീണ്ടുംചിരിച്ചങ്ങു നിന്നു….!

വൈ.എം.സി.എ തിരുവല്ല സബ് റീജിയൻ ഫൊക്കാന മുൻ പ്രസിഡന്റ് ജോർജി വർഗീസിന് അനുമോദിച്ചു.

സ്വന്തം ലേഖകൻ✍ ഫൊക്കാനയുടെ 2022 ലെ ഒരു ചരിത്ര കൺവെൻഷൻ നടത്തി ഫൊക്കാനയുടെ യശസ് ഉയർത്തിയ മുൻ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസിന് വൈ എം സി എ തിരുവല്ല സബ് റീജിയനും കവിയൂർ വൈ എം സി എ യും…

ഞാനും ന്റെ കെട്ട്യോനുംഫേസ്ബുക്കിലെ പെണ്ണുങ്ങളും

രചന : അശോകൻ പുത്തൂർ ✍ പഴേകാലത്ത്പെണ്ണുങ്ങള് കുളിക്കാമ്പോണതുംതൂറാമ്പോണതുംനോക്കിനടക്കണ കൂട്ടര്ണ്ടാർന്ന്കോഴീനെകട്ടുംകള്ള് വാറ്റിക്കുടിച്ചുംചീട്ടുകളിച്ചും പൊറാട്ട്നാടകംകണ്ടുംനാട്ടാര്ടെ പെണ്ണ്ങ്ങൾടെകുണ്ടീം മോറും മൊലേം കാമിച്ച്കൊയ്‌തൊഴിഞ്ഞ പാടങ്ങളിൽദിഗംബരൻമാരായി അർമാദിച്ച്എം ജി ആർ സിനിമയിലെ പാട്ടുംപാടിനടിച്ച്അവരങ്ങനെ പൂണ്ടുവെളയാടി…………ഇപ്ലത്തെ കാലത്ത്ആണൊരുത്തന്മാര്പണീട്ത്ത്ട്ട് പൊരേലെത്ത്യാഫേസ്പുക്കിലേംവാട്സാപ്പിലേം പെണ്ണ്ങ്ങള്ചോറുണ്ടോ മൂത്രംഒഴിച്ചോകുളിച്ചോ പൊട്ടുകുത്ത്യോഇങ്ങനെ ഓരോന്നോർത്ത്ദെണ്ണപ്പെട്ടോണ്ടിരിക്കും……ലോകത്തെസകലമാന പെണ്ണുങ്ങളേംകുളിപ്പിച്ചും ഉടുപ്പിച്ചുംതീറ്റിച്ചും കൊഞ്ചിച്ചുംന്റെ…

നവവധു

രചന : അമ്പിളി എം സി ✍ പുതിയ വീടും ആളുകളും ആകെ ഒരു അങ്കലാപ്പ്.ഒന്ന് കിടക്കാൻ കൊതി തോന്നി കൈയും കാലും നന്നായി വേദനിക്കുന്നു.പക്ഷേ എങ്ങനെ ഈ പുതിയ വീട്ടിൽ ഈ സമയത്തു പോയി കിടക്കും. ഈ സോഫ യിൽ…

ഞങ്ങളും പ്രണയിക്കുന്നു..

രചന : മീനാക്ഷി സ ✍ പറയാന്‍ മറന്ന വാക്കുകളുംകേള്‍ക്കാന്‍ കൊതിച്ച വാക്കുകളുംമഴച്ചാറലായിറ്റുമ്പോള്‍തകരകള്‍ പോലെആഴങ്ങളില്‍ നിന്ന്പ്രണയം മുളയ്ക്കുന്നു.പ്രണയത്തിന്റെ വഴികളില്‍പറഞ്ഞ വാക്കുകളത്രയുംകരിയിലകളായ് പറക്കുമ്പോള്‍പ്രണയം മരിക്കുന്നു.വെള്ള പുതച്ചപ്രണയജഢങ്ങളെവെണ്ണക്കല്ലിനുള്ളില്‍സ്മരണഹേതുവാക്കിയരണ്ട് പ്രണയിനികള്‍!!പെറുക്കിയെടുത്തപ്രണയത്തുണ്ടുകള്‍പായില്‍ പൊതിഞ്ഞ്പ്രണയത്തെ തുന്നിക്കെട്ടുന്നുപ്രണയപാളങ്ങളില്‍!ഒരു ബര്‍ഗറിന്‍ രുചിയ്ക്കൊപ്പംഅലിഞ്ഞു തീര്‍ന്നൊരുമധുരത്തിനൊപ്പം, വിരല്‍തുമ്പ്-വരയ്ക്കും വന്യമാംവാക്കുകള്‍ക്കൊപ്പം‘ഹായില്‍’ തുടങ്ങി ‘ബൈയില്‍’ഒതുക്കിക്കെട്ടിയ പ്രണയമാറാപ്പുകൾക്കിടയിലൂടെഞങ്ങളും പ്രണയിക്കുന്നു..